ക്ഷേത്രദർശനത്തിന്റെ പൂർണ്ണഫലം കിട്ടാൻ ഇതുപോലെ ചെയ്യൂ . എല്ലാവരും ഈ കാര്യങ്ങൾ മറക്കാതെ ചെയ്യുക.

നമ്മൾ ഓരോരുത്തർക്കും മാനസികമായ ഒരുപാട് സങ്കടങ്ങൾ വരുമ്പോഴായിരിക്കും ദൈവസന്നിധിയിലേക്ക് എത്തണമെന്ന് മനസ്സ് ആഗ്രഹിക്കുന്നത്. അത് പ്രകാരം നാം ഇഷ്ടദേവനെ ദേവതയെയോ അടുത്ത ചെന്ന് കാണുകയും സങ്കടങ്ങളെല്ലാം പറയുകയും ചെയ്യും ആ ക്ഷേത്ര നഗരി വിട്ട് തിരികെ പോരുമ്പോഴേക്കും നമ്മുടെ മനസ്സ് കൂടുതൽ ശാന്തമായിരിക്കും. ഓരോ ക്ഷേത്രങ്ങളിലും പ്രാർത്ഥിക്കേണ്ടതിന്റെ രീതിയിൽ ഓരോ ചിട്ട ഉണ്ടായിരിക്കും. അത് കൃത്യമായി പാലിച്ചു പോന്നാൽ മാത്രമാണ് അതിനെ കൃത്യമായ ഫലം ലഭിക്കുന്നത്.

   

ഇതിനായി ചെയ്യേണ്ടത് ആദ്യത്തെ കാര്യം എന്ന് പറയുന്നത് വളരെ ശുദ്ധിയോടെയും വൃത്തിയോടെയും വേണം ക്ഷേത്രത്തിലേക്ക് പോകുവാൻ എന്നുള്ളതാണ്. അതുപോലെ ക്ഷേത്രത്തിൽ എത്തിയതിനുശേഷം ക്ഷേത്രക്കുളത്തിൽ നിന്നോ അല്ലെങ്കിൽ ക്ഷേത്രത്തോട് അനുബന്ധിച്ചുള്ള പൈപ്പുകളിൽ നിന്നു കയ്യും കാലും ശുദ്ധീകരിച്ചതിനു ശേഷം മാത്രമേ ക്ഷേത്രത്തിനകത്തേക്ക് കടക്കാൻ പാടുകയുള്ളൂ. ക്ഷേത്രദർശനത്തിലെ പ്രധാനപ്പെട്ട ഒരു ഭാഗമാണ് പ്രദക്ഷിണം എന്ന് പറയുന്നത് .

അതിനുമുമ്പ് ധാരാളം പ്രത്യേകതകൾ ഉണ്ട് സാധാരണ ശിവക്ഷേത്രങ്ങളിൽ നാം അർദ്ധ പ്രതിക്ഷണമാണ് ചെയ്യുന്നത്. അതുപോലെ ഓരോ ദേവി ദേവന്മാർക്കും പ്രത്യേകം രീതികൾ ഉണ്ട്. പ്രതിക്ഷണം പൂർത്തിയാകുമ്പോഴേക്കും നമ്മൾ ഓരോരുത്തരുടെയും പാപങ്ങളെല്ലാം തന്നെ പോയി കഴിയും എന്നതാണ് വിശ്വാസം. മറ്റൊരു കാര്യം എന്നു പറയുന്നത് പ്രദക്ഷിണം ചെയ്യുമ്പോൾ ഉള്ള വേഗതയാണ്. ഒട്ടുംതന്നെ വേഗത കൊടുക്കാതെ സാവധാനത്തിൽ വേണം പ്രതീക്ഷണം ചെയ്യുവാൻ.

അതുപോലെ ക്ഷേത്രത്തിനകത്ത് അനാവശ്യമായ കാര്യങ്ങൾ ഒന്നും തന്നെ സംസാരിക്കാൻ പാടില്ല കൂടാതെ എപ്പോഴും മന്ത്രിച്ചപങ്ങളാൽ സമ്പന്നമായിരിക്കണം ഓരോ ക്ഷേത്ര അംഗണവും. കാരണം നാം സംസാരിക്കുന്ന ഓരോ വാക്കും ആ ദേവന്റെ സന്നിധിയിൽ എത്തുന്നതായിരിക്കും അതുകൊണ്ട് എപ്പോഴും ക്ഷേത്രത്തിനകത്ത് നല്ല കാര്യങ്ങൾ മാത്രം സംസാരിക്കുവാൻ ശ്രദ്ധിക്കുക. പ്രതിക്ഷണത്തിനുശേഷം നമസ്കാരം ആണ് അടുത്ത കാര്യം. സ്ത്രീകളും പുരുഷന്മാരും എല്ലാം ക്ഷേത്രത്തിൽ നമസ്കരിക്കേണ്ടത് അത്യാവശ്യമാണ്.

അതുപോലെ തന്നെ മറ്റൊരു കാര്യം ക്ഷേത്രം ദർശനം പൂർത്തിയാക്കുന്നതിനു മുൻപായി നാം പ്രസാദം വാങ്ങാൻ പാടുള്ളതല്ല. പ്രസാദം വാങ്ങി കുറിതൊട്ട് തീർത്ഥം കുടിച്ചാൽ അത് നിർമ്മാല്യമായി പിന്നീട് ക്ഷേത്രത്തിന് അകത്ത് നിൽക്കാൻ പാടില്ല എന്നതാണ്. അതുകൊണ്ടുതന്നെ ക്ഷേത്രദർശനം മുഴുവൻ കഴിഞ്ഞതിനുശേഷം മാത്രമേ പ്രസാദം വാങ്ങിക്കാൻ പാടുകയുള്ളൂ.

അതുപോലെ ഒരു ക്ഷേത്രത്തിൽ നിന്ന് അപ്പോൾ തന്നെ മറ്റൊരു ക്ഷേത്രത്തിലേക്ക് പോകുന്നുണ്ടെങ്കിൽ. കയറുന്നതിനു മുൻപായി കൈകാലുകൾ ശുദ്ധിയാക്കേണ്ടത് അത്യാവശ്യമാണ്. ദൈനംദിന ജീവിതത്തിൽ നാം ക്ഷേത്രങ്ങളിലേക്ക് പോകുമ്പോൾ ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ് ആരും തന്നെ തെറ്റുകൾ ആവർത്തിക്കാതിരിക്കുക. ചിട്ടയോടെ എല്ലാ കാര്യങ്ങളും ചെയ്യുകയാണെങ്കിൽ നിങ്ങൾ ആഗ്രഹിക്കുന്ന ഫലം ലഭിക്കുന്നതായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *