പിറന്നാളിന്റെ ദിവസം വീട്ടിലേക്ക് കയറി വന്ന സെയിൽസ് ഗേളിന് പറയാതെ തന്നെ യുവാവ് കൊടുത്ത സമ്മാനം കണ്ടോ.

ശ്രീകാന്തിന്റെ പിറന്നാൾ ആയിരുന്നു അന്ന്. പിറന്നാളിന്റെ ഭക്ഷണം എല്ലാം തന്നെ വീട്ടിൽ ഒരുക്കിവെച്ച് അമ്മയും ബാക്കിയെല്ലാവരും അവനെ വീട്ടിൽ ഒറ്റയ്ക്ക് ആക്കി ഒരു കല്യാണത്തിന് പോയി. രാത്രി നൈറ്റ് ഡ്യൂട്ടി ഉള്ളതുകൊണ്ട് അവൻ പോയില്ല. പിറന്നാൾ ദിവസം ഒറ്റയ്ക്ക് വീട്ടിൽ ഇരിക്കുമ്പോൾ ആയിരുന്നു ഒരു കുട്ടി വീട്ടിലേക്ക് വന്നത്. അവളുടെ കൈയിൽ വീട്ടിലേക്ക് ആവശ്യമായ കുറെ സാധനങ്ങൾ അടങ്ങിയ ഒരു ബാഗ് ഉണ്ടായിരുന്നു. അവൾ ഒരു സെയിൽസ് ഗേൾ ആയിരുന്നു. അവളുടെ കയ്യിൽ നിന്നും ഒന്നും തന്നെ അയൽ വാങ്ങിയില്ല പകരം അവളോട് ചോദിച്ചു.

   

ഇന്നെന്റെ പിറന്നാളാണ് ഞാൻ ഉച്ചയ്ക്ക് എന്തെങ്കിലും കഴിച്ചോ. കഴിച്ചു എന്ന് അവൾ പറഞ്ഞു. അതൊരു കള്ളമാണെന്ന് മനസ്സിലാക്കാൻ അയാൾക്ക് അധികനേരം ആവശ്യം വന്നില്ല. അവളെ വീട്ടിലേക്ക് ക്ഷണിച്ചു. ചെറിയൊരു ഭയത്തോടു കൂടിയാണെങ്കിലും അവൾ വീട്ടിലേക്ക് കയറി മേശയിൽ ഇരുന്നു. എന്താണ് നിന്റെ പേര് എന്റെ പേര് മീനാക്ഷി. അവൾ മറുപടി പറഞ്ഞു. പിറന്നാൾ ദിവസത്തെ സദ്യ അവർ രണ്ടുപേരും ഇരുന്ന് കഴിച്ചു. ഭക്ഷണം കഴിക്കുന്നതിനിടയിൽ അവളുടെ വീട്ടിൽ ആരെല്ലാം ഉണ്ടെന്ന് ശ്രീകാന്ത് ചോദിച്ചു.

അവൾ പറഞ്ഞു എന്റെ വീട്ടിലെ അമ്മയും അനിയനും അനിയത്തിയും ഉണ്ട് ഞാൻ ജോലിക്ക് പോകുന്നത് അവരെ പഠിപ്പിക്കാനും വീട്ടിലെ കുറച്ച് കടങ്ങൾ തീർക്കാനുമാണ്. അത് കേട്ടപ്പോൾ പെട്ടെന്ന് അവനെ സങ്കടമായി അവൻ ചോദിച്ചു ഈ ജോലിയെ നിനക്ക് എത്ര ശമ്പളം കിട്ടും. അവൾ പറഞ്ഞു ശമ്പളമേ ഉള്ളൂ എങ്കിലും വേറെ ജോലി ഒന്നും ഇതുവരെ ശരിയായിട്ടില്ല. അപ്പോൾ ശ്രീകാന്ത് പറഞ്ഞു നീ നാളെ രാവിലെ ലീവ് എടുത്ത് ടൗണിലുള്ള സൂപ്പർ മാർക്കറ്റിലേക്ക് പോകു അവിടെ മാനേജർ അനൂപിനെ കാണൂ ഞാൻ പറഞ്ഞു വിട്ടതാണെന്ന് പറഞ്ഞാൽ മതി ബാക്കിയെല്ലാം അവൻ പറയും.

എന്തിനാണെന്ന് അവൾ ചോദിച്ചെങ്കിലും അവനത് പറയാൻ തയ്യാറായില്ല. കയ്യിൽ നിന്നും കുറച്ചു സാധനങ്ങൾ വാങ്ങാൻ അവൻ മറന്നില്ല. മറ്റു വീടുകളിലേക്ക് സാധനങ്ങൾ വിൽക്കാനായി കറി പോകുന്ന അവളെ ശ്രീകാന്ത് നോക്കി നിന്നു. വൈകുന്നേരം ടൗണിലേക്ക് ഇറങ്ങിയപ്പോൾ ആയിരുന്നു ബസ്റ്റാൻഡിൽ മീനാക്ഷി നിൽക്കുന്നത് ശ്രീകാന്ത് കണ്ടത്. അവളുടെ മുഖത്ത് ചെറിയൊരു ഭയം ഉണ്ടായിരുന്നു അടുത്തേക്ക് ചെന്നപ്പോഴായിരുന്നു അതിന്റെ കാര്യം അവന് മനസ്സിലായത് കുറച്ച് അകലെയായി ഒരു കള്ളുകുടിച്ച ഒരു മനുഷ്യൻ അവളെ തുറിച്ചു നോക്കുന്നുണ്ട്.

എന്തുകൊണ്ട് എന്നറിയില്ല ശ്രീകാന്തിനെ കണ്ടപ്പോൾ മീനാക്ഷിയുടെ മുഖം ഒന്ന് തെളിഞ്ഞു അവളുടെ ഭയം ഇല്ലാതായി. വീട്ടിലേക്ക് പോകാൻ നിൽക്കുകയാണോ അതേ ശ്രീയേട്ടാ. സംസാരിച്ചുകൊണ്ടിരിക്കുകയും പെട്ടെന്ന് ബസ് വന്നു അവൾ കയറി പോയി. പിറ്റേദിവസം ശ്രീകാന്ത് പറഞ്ഞതുപോലെ അവൾ ആ കടയിലേക്ക് ചെന്ന് അനൂപിനെ കണ്ടു. അയാൾ പറയുന്നത് കേട്ട് അവൾ ശരിക്കും ഞെട്ടിപ്പോയി. ഇവിടെ അക്കൗണ്ട് സെക്ഷനിലേക്ക് താങ്കളെ നിയമിച്ചിരിക്കുന്നു.

ആദ്യത്തെ ഒരു മാസം ട്രെയിനിങ് അപ്പോൾ നിങ്ങൾക്ക് 10000 രൂപ സാലറി ഉണ്ടായിരിക്കും അതിനു ശേഷം പിന്നീട് 25000 രൂപ സാലറി. നാളെ മുതൽ ജോലിക്ക് വന്നു കൊള്ളൂ. അവൾക്ക് പറയാൻ പറ്റാത്ത സന്തോഷമായിരുന്നു ഉണ്ടായത് വേഗം തന്നെ അനൂപ് സാറിന്റെ കയ്യിൽ നിന്ന് നമ്പർ വാങ്ങി. അവൾ വിളിച്ചു. ഞാൻ മീനാക്ഷിയാണ്. പറഞ്ഞപ്പോഴേക്കും ശ്രീകാന്ത് പറഞ്ഞു ജോലിയെല്ലാം ശരിയായില്ലേ. അവൾ പറഞ്ഞു എനിക്ക് എങ്ങനെ നന്ദി പറയണം എന്നറിയില്ല പിന്നീട് ഒരു കരച്ചിലിലേക്ക് ആ സംഭാഷണം പോകുന്നതിനു മുൻപായി ഒരു ചെറിയ ചിരിയോടുകൂടി അവൻ ഫോൺ കട്ട് ചെയ്തു.

 

Leave a Reply

Your email address will not be published. Required fields are marked *