അവൻ പോയി മോളെ നേഴ്സ് രേണു ആയിരുന്നു വിളിച്ചു പറഞ്ഞത്. ആരും തന്നില്ലെങ്കിൽ കുട്ടികൾക്ക് പഠിക്കാൻ വിടും എന്നായിരുന്നു പറഞ്ഞത് ഇല്ലെങ്കിൽ ആ ബോഡി ഏറ്റെടുക്കാം എന്ന് പറഞ്ഞ് ഒരാൾ ഇവിടെ എത്തിയിട്ടുണ്ട്. നമുക്ക് പോയി കാണണ്ടേ എന്നാ രാഘവേട്ടന്റെ ചോദ്യം മരത്തോടെയാണ് ഹോസ്പിറ്റലിലേക്ക് തിരിച്ചത്. വിവാഹശേഷം മൂത്തമകൾക്ക് നാലു വയസ് ആയപ്പോൾ ആയിരുന്നു ഗൾഫിലേക്ക് ഭർത്താവ് പോയത്. തുടർച്ചയായി 10 ദിവസം വിളിക്കാതിരുന്നപ്പോൾ ആയിരുന്നു അവർ അങ്ങോട്ട് വിളിച്ച് അന്വേഷിച്ചത്.
അപ്പോഴായിരുന്നു അവരത് അറിഞ്ഞത് വീട്ടിലെ വേലക്കാരിയെ റൂമിൽ വെച്ച് പിടിച്ചു എന്നും ആ കേസിൽ ജയിലിലാണ് എന്നും. കാട്ടുതീ പോലെയായിരുന്നു ഈ വാർത്ത നാട്ടിൽ എല്ലാവരും അറിഞ്ഞത്. നാണക്കേടും അപമാനവും നിറഞ്ഞ ദിവസങ്ങൾ ആയിരുന്നു പിന്നീടങ്ങോട്ട്. മകളെയും കെട്ടിപ്പിടിച്ചുകൊണ്ട് കരഞ്ഞ ഒരുപാട് രാത്രികൾ. 11 വർഷത്തിനു ശേഷം ജയൻ തിരികെ വന്നപ്പോൾ വീട്ടിലേക്ക് കയറ്റാനും കൂടെ താമസിക്കാനും അവൾക്ക് സാധിച്ചില്ല. പിന്നീട് വീടിന്റെ മുൻപിലുള്ള രാഘവേട്ടന്റെ കടത്തിണ്ണയിൽ ആയിരുന്നു അയാളുടെ രാത്രി ഉള്ള താമസം.
ഭർത്താവില്ലാത്തതുകൊണ്ട് പകൽ മാന്യന്മാരായ വ്യക്തികൾ രാത്രിയിൽ കതകമുട്ടുന്നത് അതോടെ ഇല്ലാതായി. വീട്ടിൽ പുതിയ നായയെ വേടിക്കേണ്ടെന്നും വീടിന് കാവലായി ഒരു നായ ഉണ്ടെന്നും അവളുടെ വാക്കുകൾ ആദ്യം കുറച്ച് കടുത്തു പോയെങ്കിലും അവളോട് ചെയ്ത തെറ്റിന് അത് ഒരു പരിഹാരമായിരുന്നില്ല. അയാളുടെ ഒരു ക്ഷമാപണങ്ങളും അവളുടെ മനസ്സിലെ കല്ലിനെ അലിയിച്ചില്ല. മരണ വാർത്ത അറിഞ്ഞ ഹോസ്പിറ്റലിൽ എത്തുമ്പോൾ ഭർത്താവിന്റെ മൃതദേഹം.
ഏറ്റെടുക്കാനായി സൗദിയിൽ നിന്ന് വന്ന പയ്യൻ അവിടെ നിൽക്കുന്നുണ്ടായിരുന്നു. അവളെ കണ്ടതും അയാൾ ഓടി വന്ന കാൽക്കൽ വീണു. ഇംഗ്ലീഷിൽ എന്തൊക്കെയോ സംസാരിച്ചു. രേണു ആയിരുന്നു അതിന്റെ അർത്ഥം അവൾക്ക് പറഞ്ഞുകൊടുത്തത്. അയാളും വേലക്കാരിയും തമ്മിലായിരുന്നു രഹസ്യബന്ധം. വിദ്യാഭ്യാസത്തിനുശേഷം വിവാഹം കഴിപ്പിച്ചു നൽകാമെന്ന് പറഞ്ഞിട്ടായിരുന്നു.
അവനെ വിദേശത്തേക്ക് അറബി അയച്ചത്. എന്നാൽ അപ്പോൾ അവൾ ഗർഭിണിയായിരുന്നു അതുകൊണ്ട് ഭാഷയറിയാത്ത ജയനെ കുടുക്കി ജയിലിൽ ആകുകയായിരുന്നു. പിന്നീട് ഒരു നിലവിളിയായിരുന്നു അവിടെ ഉയർന്നത്. ചേട്ടാ എന്നു പറഞ്ഞ് അവൾ അടുത്തേക്ക് ചെന്നപ്പോഴേക്കും അടുത്ത മരവിച്ച ജയന്റെ മൃതദേഹം ആയിരുന്നു അവിടെ ഉണ്ടായിരുന്നത്.. നെഞ്ചോട് തലവെച്ച് കരയുമ്പോഴും കണ്ണുകൾ അടയ്ക്കാതെ ജയൻ എല്ലാം കാണുന്നുണ്ടായിരുന്നു. ബോധം കെട്ട് വീണ് അവളിലേക്ക് ഒരു തണുത്ത കാറ്റ് വന്നെടുത്തു. എന്റെ കണ്ണുകൾ അടഞ്ഞു പോയാൽ പിന്നെ നിങ്ങൾക്ക് ആരാ എന്ന് അവളുടെ ചെവിയിൽ ആരോ പറയുന്നുണ്ടായിരുന്നു.