മോള് വന്നില്ലല്ലോ. അമ്മ പറഞ്ഞു. അവളിപ്പോൾ ചെറിയ കുട്ടി ഒന്നുമല്ല മീനു ടീച്ചറെ. ഭർത്താവ് അവളെ വിളിക്കുന്നത് അങ്ങനെയാണ് മീനു ടീച്ചർ. അവൾ ഒരു ടീച്ചർ ആയിരുന്നു എന്നാൽ മകൾക്ക് വേണ്ടി അതെല്ലാം തന്നെ വേണ്ടെന്ന് വെച്ചു. അവിടെ ജീവിതം നന്നായിരിക്കണം എന്ന് അമ്മ ചിന്തിച്ചു. അവളുടെ കൂടെ എപ്പോഴും നിന്ന് നേർവഴിക്ക് നടത്തി അവിടെ ഒരു നല്ല നിലയിലേക്ക് എത്തിക്കണം എന്നതായിരുന്നു അമ്മയുടെ ആഗ്രഹം. അതിനുവേണ്ടി തന്റെ ആഗ്രഹങ്ങളെല്ലാം തന്നെ അമ്മ മനപ്പൂർവ്വം വേണ്ടെന്ന് വെച്ചു.
സ്കൂളിൽ എല്ലാം പഠിക്കുമ്പോൾ നന്നായി പഠിച്ചിരുന്ന ഒരു വിദ്യാർത്ഥിയായിരുന്നു അമ്മ. എല്ലാവർക്കും തന്നെ അവൾ വലിയ ഉയരങ്ങളിൽ എത്തുമെന്ന് പ്രതീക്ഷ ഉണ്ടായിരുന്നു. എന്നാൽ ആ പ്രതീക്ഷകളെല്ലാം തന്നെ മകൾക്ക് വേണ്ടിയാണ് അമ്മ മാറ്റിവെച്ചത്. മകളെ കാണാൻ വൈകുന്നത് കണ്ട് അമ്മയ്ക്ക് സങ്കടം തോന്നി. അച്ഛൻ പറഞ്ഞു ഇന്ന് ആദ്യ ശമ്പളം കിട്ടിയ ദിവസം അല്ലേ കൂട്ടുകാരികളുടെ ഒപ്പം അവൾ കറങ്ങാൻ പോയി കാണും. അത് കേട്ടപ്പോൾ അമ്മയ്ക്ക് സങ്കടം വന്നു. അവൾ എന്നെ മറന്നു പോയോ. അമ്മ വളരെ ആഗ്രഹിച്ചതായിരുന്നു അത് ആദ്യ ശമ്പളം അത് അവളിലൂടെ അമ്മ നേടിയെടുക്കുകയായിരുന്നു.
അമ്മേ എഴുന്നേൽക്ക് മതിയുറങ്ങിയത്. മകളുടെ വിളി കേട്ടാണ് അമ്മ ഉണർന്നത്. വരൂ എനിക്ക് വിശക്കുന്നു. മകൾ പറഞ്ഞു. എനിക്കിപ്പോൾ വിശക്കുന്നില്ല നിനക്ക് ഇഷ്ടപ്പെട്ടതെല്ലാം ഞാൻ ഉണ്ടാക്കി വച്ചിട്ടുണ്ട് അത് നീ പോയി കഴിക്കൂ എന്ന് അമ്മ പറഞ്ഞു. അമ്മ കഴിക്കുന്നില്ലെങ്കിൽ പിന്നെ എനിക്കും വേണ്ട. മകൾക്ക് വേണ്ടി അമ്മ എല്ലാറ്റിനും തയ്യാറായിരുന്നു ഭക്ഷണം എല്ലാം കഴിച്ചു കഴിഞ്ഞു തിരികെ നടക്കാൻ തുടങ്ങിയപ്പോൾ അവൾ അമ്മയുടെ പിന്നിൽ നിന്ന് കണ്ണുകൾ മുറുക്കി അടച്ചു. അമ്മ കണ്ണ് തുറക്കരുത് ഞാൻ പറയുമ്പോൾ അല്ലാതെ.
അമ്മയ്ക്ക് ഒന്നും തന്നെ മനസ്സിലായില്ല. കണ്ണു തുറന്നു നോക്കിയപ്പോൾ മുന്നിൽ കണ്ടത് ഒരു മേശയും ലാപ്ടോപ്പും ഹെഡ്സെറ്റും എല്ലാം. നാളെ മുതൽ അമ്മ ഓൺലൈൻ ട്യൂഷൻ ടീച്ചർ ആണ്. നാളെ മുതൽ അമ്മയ്ക്ക് 10 കുട്ടികൾ ഉണ്ടായിരിക്കും. എല്ലാം എന്റെ കൂട്ടുകാരികളുടെ മക്കളാണ്. ചിലപ്പോൾ മിനി ടീച്ചറുടെ പഴയ സ്റ്റുഡന്റിന്റെ മക്കളായിരിക്കും. മകൾ കൊടുത്ത സർപ്രൈസ് അമ്മയെ വളരെയധികം ഞെട്ടിച്ചു.
എനിക്ക് ഇതൊന്നും അറിയില്ല മോളെ എന്ന് അമ്മ പറഞ്ഞു. അതെല്ലാം ഞാൻ പറഞ്ഞു തരാം പിന്നെ നമ്മൾ യൂട്യൂബ് ചാനൽ കൂടി തുടങ്ങുന്നുണ്ട്. ഇതിനെല്ലാമുള്ള ഐഡിയ എന്റെ മാത്രമല്ല അച്ഛനും കൂടിയാണ്. അമ്മ അച്ഛനെ ഒന്ന് നോക്കി ജോലിക്ക് പോകരുതെന്ന് അച്ഛൻ ഒരിക്കൽ പോലും പറഞ്ഞിട്ടില്ല. പക്ഷേ ഇതുപോലെ ഒരു സർപ്രൈസ് അമ്മ ഒട്ടും പ്രതീക്ഷിച്ചില്ല. സന്തോഷം കൊണ്ട് അമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.