ഭർത്താവിന്റെ പിശുക്കൻ സ്വഭാവത്തിൽ സംശയം തോന്നിയ ഭാര്യ എന്നാൽ സത്യം എന്താണെന്ന് അറിഞ്ഞപ്പോൾ അവർ ഞെട്ടി.

ഹരിയും രമ്യയും പ്രണയിച്ചാണ് വിവാഹം കഴിച്ചത്. രണ്ടുപേരും ഒരേ പ്രായമായിരുന്നു അച്ഛനില്ലാത്ത ഹരി ക്ലാസ്മേറ്റിങ്ങിന് എല്ലാം വന്നുകൊണ്ടിരുന്ന രമ്യയുടെ അച്ഛനോട് വലിയ അടുപ്പം കാണിച്ചിരുന്നു. അപ്പോഴെല്ലാം അത് മനസ്സിലാക്കാൻ രമ്യക്ക് സാധിച്ചില്ല. എന്നാൽ ഒരു ദിവസം അവൻ അവളോട് ചോദിച്ചു നിന്റെ അച്ഛനെ എനിക്ക് തരുമോ. അമ്മായി അച്ഛനായിട്ട് തന്നാലും മതി. പെട്ടെന്ന് നിനക്ക് തരാൻ ഒരു മടിയുണ്ടാകും ആലോചിച്ചു പറഞ്ഞാൽ മതി ഞാൻ കാത്തിരിക്കാം.

   

ഇരുപത്തിമൂന്നാം വയസ്സിൽ ഒരു ജോലിയെല്ലാം ആയി അവൻ ഒറ്റയ്ക്കാണ് വീട്ടിൽ വന്ന പെണ്ണ് ചോദിച്ചത്. അച്ഛന് സമ്മതമായിരുന്നു എന്നാൽ കുടുംബക്കാർക്ക് എല്ലാവർക്കും എതിർപ്പുണ്ടായിരുന്നു. അതിന് അവർക്ക് പലതരത്തിലുള്ള ന്യായീകരണങ്ങളും ഉണ്ടായിരുന്നു ഒരേ പ്രായം അതുകൊണ്ട് കുറെ നാൾ കഴിഞ്ഞാൽ നീ അവനെക്കാൾ പ്രായം തോന്നിക്കും അപ്പോൾ കൂടെ കൊണ്ടുനടക്കാൻ അവനെ നാണക്കേട് ഉണ്ടാകും എന്നല്ല അതൊന്നും അവൾ കാര്യമാക്കിയെടുക്കില്ല പക്ഷേ വൈദവ്യ യോഗം ഉണ്ട് എന്ന് പറഞ്ഞപ്പോൾ രമ്യ ഒന്ന് പേടിച്ചു എന്നാൽ എല്ലാ കാര്യത്തിനും പരിഹാര മാർഗങ്ങൾ ഉണ്ടല്ലോ.

വിവാഹത്തിനുശേഷം അവയെല്ലാം തന്നെ ചെയ്യണമെന്ന് പ്രത്യേകം നിർദ്ദേശിച്ചിരുന്നു. ഹരി നല്ലൊരു കാമുകൻ ആയിരുന്നില്ല. എന്നാൽ അവൻ നല്ലൊരു ഭർത്താവായിരുന്നു മകൾക്ക് നല്ലൊരു അച്ഛനായിരുന്നു. അതിനു ശേഷം ഇവരും ഒന്നിച്ച് രാത്രിയും പകലും എന്നില്ലാതെ ഒരുപാട് യാത്രകൾ ചെയ്തിരുന്നു. അവളെ ഓഫീസിൽ കൊണ്ട് ചെന്ന് ആക്കുന്നതും തിരികെ കൂട്ടിക്കൊണ്ടു വരാൻ പോകുന്നതും തുടങ്ങി അവരുടെതായ ഒരുപാട് നിമിഷങ്ങൾ.

മകൾ ഉണ്ടായതിനു ശേഷം അച്ഛനും മകളും ആണ് വലിയ കൂട്ട്. മകൾക്ക് അമ്മയെക്കാൾ വലുതാണ് അച്ഛൻ. വിവാഹത്തിനുശേഷം ചെയ്യാൻ പറഞ്ഞ വഴിപാടുകൾ തീർക്കേണ്ട കാര്യം പറയുമ്പോൾ എല്ലാം ഹരി ഒഴിഞ്ഞുമാറുന്നത് അവളെപ്പോഴും ശ്രദ്ധിക്കാറുണ്ട്. എന്നാൽ ഒരു ദിവസത്തെ രമ്യയുടെ നിരാഹാര സമരം അങ്ങനെ ഫലം കണ്ടു. ഒടുവിൽ വഴിപാട് കഴിക്കാൻ അവൻ തീരുമാനിച്ചു അവളെയും കൊണ്ട് രാവിലെ തന്നെ അവൻ അമ്പലത്തിലേക്ക് പുറപ്പെട്ടു.

വളരെ നേരത്തെ പുറപ്പെട്ടത് കൊണ്ട് അവളോട് ഒന്ന് മയങ്ങി അവൻ ആവശ്യപ്പെട്ടു കണ്ണു തുറന്നു നോക്കിയപ്പോൾ അവൾ കണ്ടത് അമ്പലമായിരുന്നില്ല ഒരു അനാഥാലയം ആയിരുന്നു. അവനെ കണ്ടതും അവിടെയുള്ള കുട്ടികൾ എല്ലാവരും കെട്ടിപ്പിടിച്ചു. ഹരി അങ്ങനെയാണ് എല്ലാ കാര്യങ്ങളും അവൻ തുറന്നു പറയാറില്ല പക്ഷേ അവൻ ചെയ്യുന്നതിൽ എല്ലാം വളരെ ആത്മാർത്ഥതയും സത്യവും ഉണ്ടായിരുന്നു. ഇത്രയും നാൾ അവന്റെ കഠിനാധ്വാനത്തിന്റെ ഒരു പങ്കു കൊടുത്തിരുന്നത് ഈ അനാഥാലയത്തിലേക്ക് ആയിരുന്നു. അവനോട് കൂടുതൽ ഒന്നും അവൾ ചോദിച്ചില്ല. പറയാതെ തന്നെ ഹരിയെ അവൾക്ക് നന്നായി അറിയാമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *