പെങ്ങളുടെ മകൾക്ക് സുഖമില്ലാത്തതുകൊണ്ട് ഗൾഫിൽ നിന്ന് ലീവ് കിട്ടി വന്നതായിരുന്നു ആ യുവാവ്. ആശുപത്രിയിൽ കുട്ടിയെ കാണിച്ച് ഒരു ചായ കുടിക്കാനായി ലേക്ക് പോകവേ ആയിരുന്നു അയാൾ അവളെ കണ്ടത്. അവൾ ആകെ മാറിയിരിക്കുന്നു. കണ്ണിന്റെ തടമെല്ലാം കറുത്തു പോയിരിക്കുന്നു. അവൾ ആകെ മാറി. ഗൾഫിൽ പോയി തടിച്ചുകൊടുത്ത എന്നെ അവൾക്ക് മനസ്സിലാകുമോ എന്നായിരുന്നു അയാളുടെ സംശയം.
അയാളെ കണ്ടതും അവൾ ചിരിച്ചുകൊണ്ട് അടുത്തേക്ക് വന്നു. നീയപ്പോൾ ഗൾഫിൽ നിന്ന് വന്നു എന്താ ഇവിടെ ഭാര്യയുണ്ടോ ഹോസ്പിറ്റലിൽ. അവളുടെ ചോദ്യത്തിന് അയാൾ മറുപടി പറഞ്ഞു ഇല്ല ഞാൻ കല്യാണം കഴിച്ചിട്ടില്ല പെങ്ങളുടെ മകൾക്ക് സുഖമില്ലാതെ വന്നതാണ് നീ എന്താണ് ഇവിടെ അവൾ പറഞ്ഞു എന്റെ ഭർത്താവ് ഇവിടെയുണ്ട്. അവൾ പറഞ്ഞത് ഒരു ഞെട്ടലോടെ ആയിരുന്നു അയാൾ കേട്ടത്. അവളുടെ കൂടെ ഭർത്താവിന്റെ അടുക്കലേക്ക് പോകുമ്പോൾ പഴയതെല്ലാം അയാൾ ഓർമ്മിച്ചു.
ഡിഗ്രിക്ക് പഠിക്കുമ്പോൾ അവളെ കല്യാണം കഴിക്കണമെന്ന് അയാൾ ഏറെ ആഗ്രഹിച്ചിരുന്നു എന്നാൽ പാവപ്പെട്ട വീട്ടിലെ കുട്ടി ആയതുകൊണ്ട് സ്ത്രീധനം കിട്ടില്ല എന്ന് കുടുംബത്തിൽ എല്ലാവരും പറഞ്ഞു. പണമുണ്ടാക്കാനായി ഗൾഫിലേക്ക് പോയ അയാളിൽ നിന്നും കാലം അവളെ വേർപ്പെടുത്തി. അവളുടെ ഭർത്താവ് ഒരു ഓട്ടോറിക്ഷക്കാരൻ ആയിരുന്നു ആക്സിഡന്റ് പറ്റി കാലിനു പരിക്കായി ഹോസ്പിറ്റലിൽ കിടക്കുകയാണ്.
അയാളെ കണ്ടതും സലാം പറഞ്ഞ് അടുത്തിരുന്നു. ഒരുതരത്തിലും ഉള്ള പരിചയക്കുറവും ഇല്ലാതെ അവളുടെ ഭർത്താവ് സംസാരിക്കാൻ തുടങ്ങി. ആ യുവാവിന് ചോദിച്ചു നിങ്ങൾക്ക് അറിയാമോ? അയാൾ പറഞ്ഞു അറിയാം ഹസ്ന എന്നോട് പഴയതെല്ലാം പറഞ്ഞിട്ടുണ്ട്. ആ യുവാവ് സ്നേഹം നോക്കി ഒന്ന് പുഞ്ചിരിച്ചു. തിരികെ ഹോസ്പിറ്റലിൽ നിന്ന് ഇറങ്ങുമ്പോൾ അയാൾ ചോദിച്ചു ഈ കല്യാണം എങ്ങനെ നടന്നു.
അവൾ പറഞ്ഞു അന്നുണ്ടായ ആ പ്രശ്നങ്ങൾക്ക് ഇടയിൽ ഉമ്മയ്ക്ക് പെട്ടെന്ന് വയ്യാതായി അന്ന് ഇയാളുടെ ഓട്ടോയിലാണ് ഉമ്മയെ കൊണ്ടുപോയത് നല്ല ആളാണ്. കാശിനും പൊന്നിനും മുകളിൽ പെണ്ണിന്റെ മനസ്സ് അറിയാവുന്ന വ്യക്തി. പൊന്നില്ലാത്ത കൈയും മുറുകെ പിടിക്കാൻ പറ്റുന്ന വ്യക്തി. അവളത് പറഞ്ഞപ്പോൾ അയാളുടെ ചങ്ക് ഒന്ന് പിടച്ചു. ഹോസ്പിറ്റലിൽ നിന്ന് ഇറങ്ങുമ്പോൾ അയാൾ ചിന്തിച്ചു കാശും പണവും അല്ല ഒരു പെണ്ണിന് വേണ്ടത് അവളെ ഏറെ സ്നേഹിക്കാനും മനസ്സിലാക്കാനും സാധിക്കുന്ന ഒരു വ്യക്തിയെ മാത്രമാണ്.