സാറിനെ എന്തിനാണ് എല്ലാവരും പട്ടാളം കുര്യൻ എന്ന് വിളിക്കുന്നത്. ആ ചോദ്യത്തിന് മറുപടിയായി കുരിയൻസാർ നൽകിയത് ഉച്ചനേരത്തെ വേലിൽ കുഴിമരത്തിൽ താഴെ നിർത്തി കൊണ്ടായിരുന്നു. കുര്യൻ സാർ അങ്ങനെയാണ് കുട്ടികളോട് ആയാലും അവിടെയുള്ള അധ്യാപകരോടായാലും വലിയ കർക്കശക്കാരനായിരുന്നു. അധ്യാപകർ നേരം വൈകി വരികയാണെങ്കിൽ ഉച്ചവരെ സ്റ്റാഫ് റൂമിനെ പുറത്ത് അവരെ നിർത്തും.
അപ്പോൾ വിദ്യാർഥികളുടെ കാര്യം പറയേണ്ടല്ലോ. കുട്ടികൾ നന്നായി പഠിക്കുമല്ലോ എന്നോർത്ത് അധ്യാപകർ ആരും തന്നെ കുര്യൻ സാർ എന്ത് ചെയ്താലും മറച്ചൊന്നും പറയുകയുമില്ല. ക്ലാസിലെ പാവപ്പെട്ട വിദ്യാർത്ഥിയാണ് തൻസീർ. ഉപ്പയും ഉമ്മയും ഇല്ലാതിരുന്ന തൻസീർ കൊച്ചപ്പയ്ക്കു കൂടെയാണ് താമസിച്ചു പോരുന്നത്. അയാൾ അവനെ പൊന്നു പോലെയാണ് നോക്കിയത്. കൊച്ചാപ്പ വിവാഹം കഴിച്ചതോടെ പിന്നീട് ആ വീട്ടിൽ അവനെ ഒരു സ്ഥാനവും ഇല്ലാതായി ഒരു കുഞ്ഞു കൂടിയായതോടെ ഇളയമ്മ അവരെ നോക്കാതെയായി.
കടബാധ്യത പോലും കൊച്ചാപ്പ ഗൾഫിലേക്ക് പോയതോടെ അവന്റെ ജീവിതം പിന്നീട് ഇളയമ്മയുടെ അടിമയായി. വീട്ടിലെ എല്ലാ പണികളും അവനെ കൊണ്ട് ചെയ്യിപ്പിക്കും. അവന് കഴിക്കാൻ ഭക്ഷണം പോലും കൊടുക്കില്ല. ദിവസേന സ്കൂളിലേക്ക് പോകുമ്പോൾ അവന്റെ ഏറ്റവും വലിയ ആവേശം ഉച്ചയ്ക്ക് ചോറ് കിട്ടും എന്നതു മാത്രമായിരുന്നു അതിനുവേണ്ടിയായിരുന്നു അവൻ സ്കൂളിലേക്ക് പോയിരുന്നത്. ഒരു ദിവസം പഠിക്കാൻ പോലും സമ്മതിക്കാതെ ചോറു പോലും കൊടുക്കാതെ ഇളയമ്മ അവരെക്കൊണ്ട് വീട്ടിലെ എല്ലാ പണികളും ചെയ്യിപ്പിച്ചു.
ക്ലാസിൽ പിറ്റേദിവസം കുര്യൻ സാർ പരീക്ഷ നടത്തിയപ്പോൾ അവനു മാർക്ക് കുറവ് കിട്ടി അതിനു ശിക്ഷയായി തൊട്ടടുത്ത ക്ലാസ് റൂമിൽ അവനെ പഠിക്കാനായി കൊണ്ടുവിട്ടു. ഉച്ചയ്ക്ക് ബെല്ലടിക്കുന്നത് കണ്ട് സാറിനോട് തൻസീർ പറഞ്ഞു. സാർ ഞാൻ ചോറ് കഴിച്ചിട്ട് വന്ന് പഠിക്കാം എനിക്ക് വിശക്കുന്നു. കുര്യൻ സാർ ദേഷ്യപ്പെട്ടു കൊണ്ട് അവനോട് പറഞ്ഞു നീ ആദ്യം പഠിക്ക് അത് കഴിഞ്ഞ് മതി നിനക്ക് ചോറ് തിന്നാനാണോ സ്കൂളിലേക്ക് വരുന്നത് ഇതും പറഞ്ഞ് ക്ലാസ്സ് റൂം പൂട്ടിക്കൊണ്ട് കുരിയൻസാർ സ്റ്റാഫ് റൂമിലേക്ക് പോയി.
അന്നൊരു മഴയുള്ള ദിവസം കൂടിയായിരുന്നു കുര്യൻ സാറിന്റെ മകനെ വയ്യ എന്ന് ഫോൺകോൾ വന്നപ്പോൾ കുര്യൻ സാർ സ്കൂളിൽ നിന്നും ധൃതിപ്പെട്ടുപോയി കാര്യം അദ്ദേഹം മറന്നു പോയി. ഒന്നും കഴിക്കാതെ അവൻ തളർന്നു വീണു. വൈകുന്നേരത്തെ മണിമുഴങ്ങുമ്പോൾ കുട്ടികൾ എല്ലാവരും തന്നെ വീട്ടിലേക്ക് പോയി ക്ലാസ് റൂം പൂട്ട് കിടക്കുന്നതുകൊണ്ട് പ്യൂൺ തൻസീർ കിടക്കുന്ന ക്ലാസ് റൂം ശ്രദ്ധിച്ചതുമില്ല അന്ന് വൈകുന്നേരം വീട്ടിലേക്ക് വരാതിരുന്ന തൻസീറിന്റെ അന്വേഷിച്ച് ഇളയമ്മ ഇറങ്ങി.
എല്ലാവരോടും അന്വേഷിച്ചു പോലീസ് സ്റ്റേഷനും കമ്പൈൻഡ് കൊടുത്തു അവർ തൻസീറിന്റെ ക്ലാസ്സ് റൂം തുറന്നു നോക്കി അവനെ അവിടെ കണ്ടില്ല തൊട്ടടുത്ത ക്ലാസുകളും തുറന്നു നോക്കാൻ അവർമുതിർന്നതുമില്ല. പിറ്റേദിവസം രാവിലെ ക്ലാസ് റൂം തുറന്ന കണ്ടത് ഞെട്ടുന്ന കാഴ്ചയായിരുന്നു. പഴയ കാര്യങ്ങളെല്ലാം ഓർത്ത് ഒരു ഞെട്ടലോടെ കുര്യൻ സാറ് ആ വേദിയിൽ പെട്ടെന്ന് കണ്ടു. അതെ നീണ്ട നാളത്തെ അധ്യാപക ജീവിതത്തിന് വിട നൽകിക്കൊണ്ട് എല്ലാവരുടെയും ആശംസ വാക്കുകൾ കൊണ്ട് നിറയുകയായിരുന്നു എങ്കിലും തന്റെ ഓർമ്മകളിൽ ഇന്നും മായാതെ കിടക്കുന്ന തൻസീറിന്റെ മുഖമായിരുന്നു കുര്യൻ സാറിന്റെ മുൻപിൽ.
എല്ലാവരോടും സംസാരിക്കുവാനായി സ്റ്റേജിലേക്ക് എത്തിയത് കുര്യൻ സാർ പെട്ടെന്ന് അവിടെ വീണു. ആ വീഴ്ചയിലും കുരിയൻസാർ തേടിയത് തൻസീർ ആയിരുന്നു. ആൾക്കൂട്ടത്തിനിടയിൽ നിന്ന് തൻസീർ ഓടിവന്ന കുരിയൻ സാറിനെ പിടിച്ചു. സാർ പറഞ്ഞു ഇപ്പോൾ എനിക്ക് എല്ലാവരോടും പറയണം നീ മരിച്ചതല്ല ഞാൻ നിന്നെ കൊന്നതാണ് നിനക്ക് എന്നോട് ദേഷ്യം ഉണ്ടോ മകനെ ഇല്ല സർ എല്ലാവരോടും സ്നേഹത്തോടെ പെരുമാറാനാണ് കൊച്ചാപ്പ എന്നെ പഠിപ്പിച്ചിട്ടുള്ളത് ഇതും പറഞ്ഞു അദ്ദേഹം ദേഹം അദ്ദേഹം വിട്ടു അവന്റെ കയ്യും പിടിച്ചു അകലങ്ങളിലേക്ക് കടന്നുപോയി.