ബാക്കി വരുന്ന ചോറ് തെങ്ങിന്റെ ചുവട്ടിൽ കളയുന്ന അമ്മയോട് ദേഷ്യപ്പെടുകയായിരുന്നു അച്ഛൻ. അടുക്കളയിലെ ഓരോ പൊടിപ്പാത്രങ്ങളും ഇടയ്ക്കിടെ തപ്പി നോക്കുകയും അച്ഛൻ ചെയ്യുമായിരുന്നു. ചെറുപ്പത്തിൽ ഒരു മിട്ടായി പോലും വാങ്ങിത്തരാതെ കടകളിൽ ഇരിക്കുന്ന മിഠായി പാക്കറ്റുകൾ കണ്ട് കൊതിച്ചിരുന്ന കുട്ടിക്കാലം ആ യുവാവ് ഓർത്തുകൊണ്ടിരുന്നു.
വർഷത്തിലൊരിക്കൽ പുതിയ ഷർട്ട് വാങ്ങിക്കുമ്പോൾ ചേട്ടനും അവനും ഒരുപോലെയുള്ള തുണിയെടുത്ത് തയച്ചു കൊടുക്കുമായിരുന്നു. കടയിലേക്ക് സാധനങ്ങൾ മേടിക്കാൻ പറഞ്ഞു വിടുമ്പോൾ പലതവണ പൈസ മാറിമാറി പരിശോധിക്കുന്ന അച്ഛനെയും ആ യുവാവിനെ ഓർമ്മകളിൽ എന്നും മായാതെ നിലനിന്നു. ഇഷ്ടമുള്ള ഒരു സാധനം പോലും വാങ്ങിക്കാൻ അച്ഛൻ സമ്മതിക്കില്ലായിരുന്നു. കാലങ്ങൾ കടന്നുപോയി നല്ല വിദ്യാഭ്യാസവും സ്വന്തമായി ഒരു ജോലിയും ലഭിച്ചപ്പോൾ തനിക്ക് ഇഷ്ടമുള്ള ഭക്ഷണസാധനങ്ങളും മറ്റു പല സാധനങ്ങളും വാങ്ങി വീട് മുഴുവൻ ആ യുവാവ് നിറച്ചുവെച്ചു.
പല ഭക്ഷണങ്ങളും അടുക്കളയിലെ ഒരു മൂലയിൽ ചീഞ്ഞു തുടങ്ങിയിരുന്നു. കൃഷിക്കാരനായിരുന്നു അച്ഛൻ. അച്ഛൻ എല്ലാം കൃഷിയായിരുന്നു. ആദ്യമെല്ലാം ഭക്ഷണ സാധനങ്ങൾ ചീഞ്ഞു പോകുന്നത് കാണുമ്പോൾ ചീത്ത പറഞ്ഞു അച്ഛൻ പിന്നീട് പറയാതെയായി. മകൻ വാങ്ങിയ പുതിയ ഷൂ കണ്ടു തിരിച്ചു മറിച്ചും ഇട്ടു നോക്കുന്ന അച്ഛനെ അഹങ്കാരത്തോടെ അവൻ നോക്കി നിന്നു. ഒരു ദിവസം ഒപ്പം ജോലി ചെയ്യുന്ന സുഹൃത്തുക്കൾ വീട്ടിലേക്ക് വന്നപ്പോൾ കീറിയ ഒരു ഷർട്ടും ഇട്ട് അവരോട് സംസാരിക്കുന്നത് കണ്ടപ്പോൾ സ്വന്തം അഭിമാനം നഷ്ടപ്പെട്ടു പോകുന്നതായി ആ യുവാവിനെ തോന്നി.
എന്നാൽ പിന്നീട് അങ്ങോട്ടുള്ള ജീവിതത്തിൽ ആ വീടിന്റെ മുഴുവൻ ഉത്തരവാദിത്വവുമായി ഏറ്റെടുത്തു. അച്ഛൻ ഒരു മൂലയിലേക്ക് ഒരുങ്ങി കൂടി. ആരോടും സംസാരിക്കാതെ ഒന്നിനോടും പ്രതികരിക്കാതെ അച്ഛൻ ഒരു മൂലയിൽ ഒതുങ്ങിക്കൂടിയത് മകൻ ശ്രദ്ധിക്കാതെയുമായി. പിന്നീട് പലപ്പോഴും കിളക്കുന്ന തൂമ്പയോടും ചെടികളോടുമായി ഒറ്റയ്ക്ക് സംസാരിക്കുന്ന അച്ഛനെ പലതവണ ആയുവാവ് കണ്ടു. അച്ഛനിൽ ഉണ്ടാകുന്ന മാറ്റം അമ്മയെ വളരെയധികം വേദനിപ്പിച്ചിരുന്നു. ഒരിക്കൽ അമ്മ മകനെ കെട്ടിപ്പിടിച്ചുകൊണ്ട് അച്ഛനെ ചൂണ്ടിക്കാണിച്ചു പറഞ്ഞു അച്ഛൻ എന്തോ പറ്റിയിട്ടുണ്ട് മകനെ.
ഇത് കേട്ടതും അച്ഛന്റെ ഒരേയൊരു സുഹൃത്തിനെ വീട്ടിലേക്ക് വിളിച്ചുകൊണ്ടുവന്നു. അയാൾ അച്ഛനുമായി കുറെ നേരം സംസാരിച്ചതിനു ശേഷം മകനെ കൂട്ടിക്കൊണ്ടുപോയി ഇപ്രകാരം പറഞ്ഞു. അച്ഛനെ നീ വളരെയധികം ശ്രദ്ധിക്കണം. ഈ വീടും കൃഷിയും അല്ലാതെ അവനെ മറ്റൊരു ലോകമില്ല. ചെറുപ്പത്തിൽ ഷർട്ട് ഇല്ലാഞ്ഞിട്ട് വീടിനടുത്തുള്ള പട്ടാളക്കാരന്റെ പഴയ ഷർട്ട് വാങ്ങി ഇട്ടിരുന്ന ഒരു കുട്ടിക്കാലം ഉണ്ടായിരുന്നു നിന്റെ അച്ഛന്. അതുപോലെ ഒരു നേരത്തെ ഭക്ഷണത്തിന് പോലും വകയില്ലാതെ അപ്പുറത്തെ വീട്ടിൽ നിന്ന് പശുവിന് കൊടുക്കാനാണെന്ന് പറഞ്ഞ് കഞ്ഞി വാങ്ങി അതു കുടിച്ചിരുന്ന ജീവിതമായിരുന്നു.
നിന്റെ അച്ഛന്. അവസ്ഥ നിങ്ങൾക്ക് വരാതിരിക്കാൻ വേണ്ടിയാണ് എല്ലാ കാര്യങ്ങളിലും അച്ഛൻ കർക്കശക്കാരനായി നിന്നത്. ഇത്രയും കേട്ടതും ആ മകനെ സ്വന്തം തെറ്റുകൾ കൊണ്ട് സ്വയം കുറ്റബോധം തോന്നിത്തുടങ്ങി. അവൻ അച്ഛനെ എല്ലായിടത്തും അന്വേഷിച്ചു. കൃഷിയിടത്തിൽ ഒരു മൂലയ്ക്ക് എനിക്കൊന്ന് അച്ഛനെ അവൻ ഓടി പോയി കെട്ടിപ്പിടിച്ചു. എന്നോട് ക്ഷമിക്ക് അച്ഛാ. അതിനു മറുപടി പറയാതെ അച്ഛൻ അവന്റെ തലയിൽ തലോടി. സ്ഥലകാല ബോധം നഷ്ടപ്പെട്ട തുടങ്ങുകയായിരുന്നു ആ പിതാവിന്. അച്ഛനെയും കൂട്ടി ആ മകൻ വീട്ടിലേക്ക് നടന്നു. വയറു നിറയെ അച്ഛനെ ഭക്ഷണം കൊടുത്തു. അതിനിടയിൽ മതിയെന്ന് പറഞ്ഞു നിർത്തിയപ്പോൾ. അവൻ അച്ഛന്റെ ചെവിയിൽ ആരും കാണാതെ പറഞ്ഞു. അച്ഛാ മുഴുവൻ കഴിച്ചേക്ക് ഇല്ലെങ്കിൽ അമ്മ ഈ ചോറ് പെണ്ണിന്റെ ചുവട്ടിൽ കൊണ്ട് കളയുമെന്ന്. അത് കേട്ടതും വിശപ്പില്ലെങ്കിൽ കൂടിയും ആ വൃദ്ധൻ ഭക്ഷണം മുഴുവൻ കഴിച്ച് തീർത്തു.