സ്കൂളിൽ നാളെയാണ് കോൺടാക്ട് ഡേ എന്ന് അച്ഛനെ ഓർമിപ്പിക്കുകയായിരുന്നു ഐശ്വര്യ. അത് കേട്ടതും വളരെ ആവേശത്തോടെ എപ്പോഴാണ് എന്ന് വിനോദ് ചോദിച്ചു. അയാൾ വളരെയധികം ഉത്സാഹവാനായിരുന്നു. അതിനൊരു കാരണമുണ്ട്. ഐശ്വര്യയുടെ ക്ലാസ് ടീച്ചറെ കഴിഞ്ഞദിവസമായിരുന്നു അയാൾ കണ്ടത്. ഒരു പഴയകാല പ്രണയത്തിന്റെ ബാക്കിപത്രമായിരുന്നു അത്. മകൾക്കൊപ്പം വളരെ ആവശ്യത്തോട് കൂടിയാണ് അയാൾ വിദ്യാലയത്തിലേക്ക് പോയത്.
മകളെ ക്ലാസിലേക്ക് പറഞ്ഞുവിട്ടത് ടീച്ചറെ തിരഞ്ഞു കൊണ്ട് അയാളുടെ കണ്ണുകൾ പാഞ്ഞു. പ്രതീക്ഷകൾ വെറുതെയായില്ല രചന ടീച്ചർ ഇതാ വരുന്നു. ടീച്ചറെ കണ്ടതുമായാൾ തിരിഞ്ഞു നടന്നു. എന്നാൽ വിനോദ് എന്ന ടീച്ചറുടെ വിളിയിൽ അയാൾ അവിടെ നിന്നു. ടീച്ചർ അടുത്തോട്ട് വരുംതോറും വിനോദിന്റെ നെഞ്ചിടിപ്പ് കൂടി. ടീച്ചർക്ക് ഈയുള്ളവനെ ഓർമ്മയുണ്ടോ ആവോ എന്നാ പരിഹാസ രൂപത്തിൽ വിനോദ് ചോദിച്ചു. നീ എപ്പോഴും പഴയതെല്ലാം ഓർമിച്ചാണോ എന്നെ കളിയാക്കുന്നത്.
അതെല്ലാം സ്കൂൾ ജീവിതത്തിലെ തമാശകളാണ് നോക്കൂ നിങ്ങൾ ഇപ്പോൾ ഏഴാം ക്ലാസിൽ പഠിക്കുന്ന ഒരു കുട്ടിയുടെ അച്ഛനാണ്. ഇത് കേട്ടതും വിനോദ് മറുപടി പറഞ്ഞു. ശരിയാണ് നിങ്ങളെപ്പോലെ സുന്ദരികളായ പെൺകുട്ടികളുടെ പുറകെ വൺവേ പ്രണയമായി നടക്കുന്ന ആൺകുട്ടികളെ കാണുന്നത് തന്നെ വെറുമൊരു നേരമ്പോക്ക് മാത്രമാണല്ലോ പക്ഷേ എനിക്ക് അങ്ങനെയല്ല. അവസാന പരീക്ഷയും കഴിഞ്ഞ് പോകുമ്പോൾ ഞാൻ രചനയോട് ചോദിച്ചിരുന്നു. ഇനി നമ്മൾ എപ്പോഴാണ് കാണുക എന്ന് അതിനെ നീ എന്ന് പറഞ്ഞത് നമ്മൾ എന്തിനാണ് ഇനി കാണുന്നത് എന്നായിരുന്നു.
ഞാൻ ഏറ്റവും കൂടുതൽ മാനസിക സംഘർഷം അനുഭവിച്ചത് ആ ദിവസമായിരുന്നു. അപ്പോഴാണ് ഞാൻ മനസ്സിലാക്കിയത് ഞാൻ എത്രത്തോളമായിരുന്നു തന്നെ സ്നേഹിച്ചിരുന്നത് എന്ന്. വിനോദിന്റെ ഈ വാക്കുകൾ കേട്ട് രജനി ടീച്ചർ പറഞ്ഞു. ഇതുപോലെ അന്ന് നീ മനസ്സ് തുറന്ന് സംസാരിച്ചിരുന്നെങ്കിൽ എനിക്ക് ഒരുപക്ഷേ മനസ്സിലാകുമായിരുന്നു. ഇപ്പോൾ ഇനി പഴയതു പറഞ്ഞിട്ട് കാര്യമില്ല. ഒരിക്കൽപോലും നീ നിന്റെ ഇഷ്ടം എന്നോട് പറഞ്ഞിരുന്നില്ല. നിരാശയോടെ അയാൾ പറഞ്ഞു അതെ ഇനി പറഞ്ഞിട്ട് കാര്യമില്ല നമ്മൾക്ക് കുടുംബമായില്ലേ.
അപ്പോൾ ടീച്ചർ പറഞ്ഞു നിനക്ക് മാത്രമേ കുടുംബം ആയിട്ടുള്ളൂ ഞാൻ ഇപ്പോഴും വിവാഹം കഴിച്ചിട്ടില്ല. അതിന്റെ കാരണം പറയാതെ ടീച്ചർ മടങ്ങി. പക്ഷേ ഉത്തരം കിട്ടാത്ത ചോദ്യം വിനോദിന്റെ മനസ്സിൽ അതുപോലെ തന്നെ കിടന്നു. മകളെ കൂട്ടിക്കൊണ്ടു വരാൻ വൈകുന്നേരം സ്കൂളിലേക്ക് പോയപ്പോൾ വീണ്ടും ടീച്ചറെ വിനോദ് കണ്ടു. സംസ്ഥാനത്തിനിടയിൽ വിനോദ് പറഞ്ഞു ഐശ്വര്യ എന്റെ ചേട്ടന്റെ മകളാണ്. ജോലി തിരക്കുകൾ കാരണം അവർ നാട്ടിലില്ല. അവൾ എന്നെ അച്ഛൻ എന്നാണ് വിളിക്കുന്നത് പക്ഷേ ഞാൻ ഇതുവരെ കല്യാണം കഴിച്ചിട്ടില്ല. അതിന്റെ കാരണം നീ തന്നെയായിരുന്നു എന്റെ പ്രണയം സത്യമായിരുന്നു.
ഇത് കേട്ടതും രചന ടീച്ചർ മറുപടി പറഞ്ഞു. അന്ന് നീ എന്നോട് അത് പറഞ്ഞു പോയതിനുശേഷം വീട്ടിലെത്തി ഞാൻ ഒരുപാട് ചിന്തിച്ചു. ശരിയാണ് എന്നോട് ഇഷ്ടമാണെന്ന് പറഞ്ഞു പുറകെ നടന്നിട്ടുള്ളവരോട് ഒന്നും തോന്നാത്ത ഒരു ഇഷ്ടം എനിക്ക് നിന്നോട് ഉണ്ടായിരുന്നു. ഞാൻ നിന്നെ കുറെ അന്വേഷിച്ചു. എന്നെങ്കിലും ഒരിക്കൽ കണ്ടുമുട്ടുമെന്ന് പ്രതീക്ഷയിൽ വീട്ടുകാരോട് ഓരോ കാരണങ്ങൾ പറഞ്ഞു കല്യാണം നീട്ടി വയ്ക്കപ്പെടുകയായിരുന്നു. ഇനി അതിന്റെ ആവശ്യമില്ലല്ലോ. ആ നിമിഷം പുതിയ ജീവിതത്തിന്റെ പ്രതീക്ഷകൾ രണ്ടുപേരുടെയും കണ്ണുകളിൽ തിളങ്ങുന്നുണ്ടായിരുന്നു.