സാരിയിൽ തിളങ്ങി രണ്ടു സുന്ദരികൾ. കൂട്ടുകാരിയെ കെട്ടിപ്പിടിച്ച് ചിത്രങ്ങൾ പങ്കുവെച്ച് പാർവതി തിരുവാത്ത്. കൂട്ടുകാരി ആരാണെന്നു അറിയാമോ. | Parvathy Share New Post

നിരവധി ശക്തമായ കഥാപാത്രങ്ങളിലൂടെ മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ താരമാണ് പാർവതി തിരുവോത്ത്. താരത്തിന്റ പുതിയ സിനിമകളെല്ലാം തന്നെ ആരാധകർ വലിയ വരവേൽപ്പ് നൽകാറുണ്ട്. ഒരു നടി എന്നതിലുപരി സാമൂഹ്യപരമായ എല്ലാ പ്രവർത്തനങ്ങളിലും സജീവമായി ഇടപഴകുന്ന ഒരു വ്യക്തി കൂടിയാണ് പാർവതി.

   

അതുകൊണ്ടുതന്നെ സോഷ്യൽ മീഡിയയിൽ എല്ലാം വലിയ സ്ഥാനം പാർവതിക്ക് ഉണ്ട്. പാർവതി പങ്കുവയ്ക്കുന്ന ഓരോ പുതിയ പോസ്റ്റുകളും വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയയിൽ വൈറലാകാറുള്ളത്. ഇപ്പോഴിതാ സാരിയിൽ തിളങ്ങി നിൽക്കുകയാണ് താരം. പ്രശസ്ത മോഡൽ ആയ സീമ ഹരിയുടെ കൂടെയുള്ള ചിത്രങ്ങളാണ് പാർവതി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. വളരെ കുറഞ്ഞ സമയം കൊണ്ടാണ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയത്.

അപ്രതീക്ഷിതമായാണ് താൻ കൂട്ടുകാരിയെ കണ്ടതെന്നും എന്നാൽ ഒട്ടും പ്രതീക്ഷിക്കാതെ രണ്ടുപേരും ഒരുപോലെയുള്ള സാരികൾ ഉടുത്തുവെന്നും താരം ചിത്രങ്ങൾക്കൊപ്പം പങ്കുവെച്ചു. സീമ ഹരിയെ കെട്ടിപ്പിടിച്ചുകൊണ്ട് നിൽക്കുന്ന പാർവതിയുടെ ചിത്രങ്ങൾക്ക് നിരവധി ആരാധകരാണ് കമന്റുമായി എത്തിയത്. സാരിയിൽ രണ്ടുപേരും അതീവ സുന്ദരിയായിരിക്കുന്നു എന്ന് എല്ലാവരും കമന്റ് ചെയ്തു.

അതുപോലെ പാർവതി ഇട്ട പോസ്റ്റിനു മറുപടിയായി സീമ ഹരിയും പോസ്റ്റിട്ടിട്ടുണ്ടായിരുന്നു. യാദൃശ്ചികമായി ഒരുപോലെയുള്ള സാരിയിൽ കാണാൻ ഇടയായി എന്നും സീമ കൂട്ടിച്ചേർത്തു. ഇൻസ്റ്റഗ്രാമിൽ എല്ലാം നിരവധി ഫോളോവേഴ്സ് ഉള്ള ഒരു മോഡൽ ആണ് സീമാ ഹരി. അതുകൊണ്ടുതന്നെ ചിത്രങ്ങളെല്ലാം കണ്ട് സോഷ്യൽ മീഡിയയിൽ എല്ലാവരും വലിയ ആവേശത്തിലാണ്. രണ്ടുപേരെയും ഒന്നിച്ച് കണ്ട സന്തോഷമാണ് പ്രേക്ഷകർക്ക്.

 

View this post on Instagram

 

A post shared by Parvathy Thiruvothu (@par_vathy)

Leave a Reply

Your email address will not be published. Required fields are marked *