നിഷ്കളങ്കമായ പെരുമാറ്റം കൊണ്ട് മലയാളികൾക്ക് എല്ലാവർക്കും പ്രിയങ്കരിയായ താരമാണ് അനുശ്രീ. ലാൽജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലൈസ് എന്നാ ആദ്യ ചിത്രത്തിലൂടെ തന്നെ മലയാളികളുടെ എല്ലാം ശ്രദ്ധ പിടിച്ചു പറ്റാൻ അനുശ്രീക്ക് സാധിച്ചു. തുടർന്ന് നിരവധി സിനിമകളിലൂടെ മികവുറ്റ കഥാപാത്രങ്ങൾ സമ്മാനിച്ച ഇപ്പോഴും തന്നെ സിനിമ ജീവിതം താരം തുടർന്നുകൊണ്ടിരിക്കുന്നു. സിനിമയിൽ മാത്രമല്ല താരം സോഷ്യൽ മീഡിയയിലും വളരെയധികം സജീവമായി ഇടപഴുകുന്ന വ്യക്തിയാണ്.
തന്റെ എല്ലാ സന്തോഷ നിമിഷങ്ങളും താരം ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ ഇതാ പുതിയ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് അനുശ്രീ. അനുശ്രീയുടെ ചേട്ടന്റെ മകനായ ആദിക്കുട്ടന്റെ പിറന്നാൾ ആഘോഷിച്ചിരിക്കുകയാണ് അനുശ്രീ. ആദി കുട്ടന്റെ കൂടെയുള്ള നിരവധി ചിത്രങ്ങൾ താരം പങ്കുവെച്ചിട്ടുണ്ട്.
“ആദികുട്ടാ….. അപ്പേടെ പൊന്നെ….happy birthday ചക്കരെ…. ഞങ്ങടെ കുഞ്ഞുവീട്ടിലെ ആദ്യത്തെ കണ്മണി ആണ് നീ…എൻ്റെ ആദ്യത്തെ കുഞ്ഞ്.എപ്പഴും എൻ്റെ പൊന്നിന് എന്ത് ആവശ്യത്തിനും എന്നും അപ്പ ഉണ്ടാകും .. അനൂബ് അണ്ണനെക്കാളും, രുക്കുനേക്കാളും നീ എന്നെ സ്നേഹിച്ചാൽ മതി,,അവരൊക്കെ അത് കഴിഞ്ഞ് മതി.എന്നും എൻ്റെ പൊന്നിന് സന്തോഷത്തോടെ നമ്മുടെ കുടുംബത്തിൽ ചിരിച്ചു,കളിച്ചു ജീവിക്കാൻ കഴിയട്ടെ….എന്നും അപ്പയുടെ നെഞ്ചോട് ചേർന്ന് ഉറങ്ങാൻ കഴിയട്ടെ…
എന്നും അപ്പയോടൊപ്പം ചേർന്ന് നിക്കാൻ എൻ്റെ ആദികുട്ടൻ ഉണ്ടാകട്ടെ…”എന്നായിരുന്നു ചിത്രത്തിന് താരം അടിക്കുറിപ്പ് നൽകിയത്. ആദി കുട്ടന്റെ കൂടെയുള്ള നിരവധി ചിത്രങ്ങൾ താരം ഇതിനു മുൻപ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട് അതിനെല്ലാം തന്നെ ആരാധകർ വലിയ സ്വീകാര്യത നൽകിയിട്ടുമുണ്ട്. ആദി കുട്ടന് പിറന്നാൾ ആശംസകൾ കൊണ്ട് സോഷ്യൽ മീഡിയയിൽ ആരാധകൻ നിറഞ്ഞിരിക്കുകയാണ്. ചിത്രങ്ങളെല്ലാം ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.
View this post on Instagram