മലയാള ബിഗ് ബോസ് ഷോയുടെ ആദ്യ സീസൺ മുതൽ മലയാളികൾക്ക് ഏറെ പരിചിതമായ ഒരു മുഖമാണ് ബഷീർ ബഷിയുടേത്. ഒരു ബിസിനസ് മാനായും നടനായും മോഡൽ ആയുമെല്ലാം സോഷ്യൽ മീഡിയയിൽ എല്ലാവരും അറിയപ്പെടുന്ന ഒരു യുവതാരം തന്നെയാണ് ബഷീർ. ബിഗ് ബോസ് പ്രോഗ്രാമിന് ശേഷം ബഷീറിനെക്കുറിച്ചും കുടുംബത്തെക്കുറിച്ചും ഉള്ള വിശേഷങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരാണ് ഏറ്റെടുത്തത്.
രണ്ടു ഭാര്യമാരോട് ഒപ്പം തന്നെ കുടുംബജീവിതം വളരെ മനോഹരമായി കൊണ്ടുപോകുന്ന ബഷീറിനെ മലയാളികൾക്ക് വളരെയധികം ഇഷ്ടമാണ്. സ്വന്തമായി യൂട്യൂബ് ചാനലിലൂടെ തന്റെ കുടുംബത്തിലെ ഓരോ വിശേഷങ്ങളും താരം പങ്കുവയ്ക്കാറുണ്ട്. അവയെല്ലാം തന്നെ വളരെ പെട്ടെന്നാണ് വൈറലായി മാറാറുള്ളത്. ഇപ്പോഴിതാ തന്റെ പ്രിയതമയെ ചേർത്തുപിടിച്ചുള്ള മനോഹരമായ ഒരു ചിത്രം പങ്കുവെച്ചിരിക്കുകയാണ് ബഷീർ.
എന്റെ ഹൃദയത്തിന്റെ ഓരോ തുടിപ്പിലും ഞാൻ നിന്നെ സ്നേഹിക്കുന്നു എന്ന് പറഞ്ഞു സുഹാനയെ ചേർത്ത് പിടിച്ച് ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. നിരവധി പേരാണ് ഈ ചിത്രത്തിന് ലൈക്കുകളും കമന്റുകളുമായി എത്തിയത്. ബഷീറിനെയും ബഷീറിന്റെ ഭാര്യയായ സുഹാനെയും സോഷ്യൽ മീഡിയയിൽ എല്ലാവർക്കും വളരെയധികം ഇഷ്ടമാണ്.
നിരവധി യൂട്യൂബ് വീഡിയോകൾ ആയും ഇൻസ്റ്റഗ്രാമിൽ നിരവധി റീലുകൾ ചെയ്തും സോഷ്യൽ മീഡിയയിൽ വളരെയധികം ആക്ടീവ് ആണ് സുഹാന. അതുകൊണ്ടുതന്നെ ഈ ചിത്രം പോസ്റ്റ് ചെയ്ത നിമിഷങ്ങൾക്കകം ആണ് ആരാധകർ ഈ ചിത്രം ഏറ്റെടുത്തത്. സുഹാനയെയും ബഷീറിനെയും ഒത്തിരി സ്നേഹം നൽകിക്കൊണ്ട് ആരാധകർ രംഗത്തെത്തി. എന്നും ഇതുപോലെ സന്തോഷത്തോടെ രണ്ടുപേരും ജീവിക്കണം എന്ന് ആരാധകർ എല്ലാവരും ആശംസിക്കുകയും ചെയ്തു.
View this post on Instagram