വാമോസ് അർജന്റീന. അടുത്തവട്ടം അർജന്റീന ഇതിലും ശക്തമായി തന്നെ തിരിച്ചു വരുമെന്ന് മീനാക്ഷി കുട്ടി. | Meenakshi New Viral Post

ബാലതാരമായി സിനിമയിലേക്ക് കടന്നുവന്ന മലയാളി മനസ്സുകളിൽ ഏറെ ശ്രദ്ധ നേടിയ ഒരു യുവതാരമാണ് മീനാക്ഷി. ടെലിവിഷൻ അവതാരികയായി ഇപ്പോൾ എല്ലാവരുടെ മനസ്സിലും ഇടം നേടാൻ മീനാക്ഷിക്ക് സാധിച്ചു. സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായ താരം ഞാൻ എല്ലാ വിശേഷങ്ങളും ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. അതിനെയെല്ലാം തന്നെ വലിയ ആവേശത്തോടെയാണ് പ്രേക്ഷകർ സ്വീകരിക്കാറുള്ളത്.

   

ഇപ്പോഴിതാ ലോകകപ്പിന്റെ പുതിയ വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് മീനാക്ഷി. സൗദിയുമായി നടന്ന ഫുട്ബോൾ മത്സരത്തിൽ പരാജയപ്പെട്ട അർജന്റീനയെ സപ്പോർട്ട് ചെയ്തു കൊണ്ട് മീനാക്ഷി ഇട്ട പോസ്റ്റ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്.” ഓൺ എയർ തിരുമ്പി വന്തിവേൻ ” എന്നാണ് മീനാക്ഷി പങ്കുവെച്ചിരിക്കുന്നത്. കൂടാതെ തന്റെ വീടിന്റെ മതിലിനു മുകളിൽ കയറി മെസ്സിയുടെ ഒരു ഫോട്ടോയുടെ കൂടെ ഉയരത്തിൽ നിൽക്കുന്ന മീനാക്ഷിയുടെ ചിത്രവും താരം പങ്കുവെച്ചിരിക്കുന്നു.

ഇനിയും തളരാതെ അടുത്ത വട്ടം ശക്തമായ തിരിച്ചുവരവ് അർജന്റീന നടത്തുമെന്ന് പ്രതീക്ഷയിലാണ് ലോകത്ത് എല്ലായിടത്തും ഉള്ള അർജന്റീന ഫാൻസ്. അവരെല്ലാവരും തന്നെ മീനാക്ഷിയുടെ ഈ പോസ്റ്റിന് വലിയ രീതിയിൽ ഏറ്റെടുത്തു. മതിലിനും മുകളിലായി നിൽക്കുന്ന മീനാക്ഷിയെ കണ്ട് ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല എന്ന് തമാശ നിറഞ്ഞ നിരവധി കമന്റുകൾ സോഷ്യൽ മീഡിയയിൽ ആരാധകർ പങ്കുവെച്ചു.

കൂടാതെ അടുത്ത കളി അർജന്റീന തിരിച്ചുവരുമെന്ന് ആരാധകരെല്ലാം കാത്തിരിക്കുകയാണ്. ലോകമെമ്പാടും ഇപ്പോൾ ഫുട്ബോളിന്റെ ആവേശത്തിലാണ് അതിനിടയിൽ അർജന്റീനയെ ഒത്തിരി സ്നേഹിച്ചു കൊണ്ട് മീനാക്ഷി പങ്കുവെച്ചാൽ ഈ പോസ്റ്റിനെ സോഷ്യൽ മീഡിയ വളരെ പെട്ടെന്നാണ് ഏറ്റെടുത്തത്. ഇതിനോടകം തന്നെ ഈ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലാണ്.

Leave a Reply

Your email address will not be published. Required fields are marked *