മലയാളത്തിന്റെ ജനപ്രിയ നായകൻ ആരെന്ന് ചോദിച്ചാൽ അതിന് ഒരേ ഒരു ഉത്തരമേയുള്ളൂ പ്രിയപ്പെട്ട ദിലീപ്. ഒരു മിമിക്രി കലാകാരനായി ആരംഭിച്ച കലാ ജീവിതം ലോകമറിയപ്പെടുന്ന ഒരു നടനായി ഉയരാൻ ദിലീപിന് സാധിച്ചു. കുട്ടികൾ മുതൽ മുതിർന്നവർ വരെ താരത്തിന് ആരാധകനായിട്ടുണ്ട്. ദിലീപിന്റെയും ദിലീപിന്റെ കുടുംബത്തിന്റെയും വിശേഷങ്ങൾ എല്ലാം ആരാധകർ സ്വന്തം വിശേഷങ്ങൾ ആയിട്ടാണ് ഏറ്റെടുക്കാറുള്ളത്. മലയാളികൾ എല്ലാവരും വളരെ ആകാംക്ഷയോടെ ചോദിക്കുന്ന ഒരു ചോദ്യമായിരുന്നു ദിലീപിന്റെ മകളായ മീനാക്ഷി സിനിമയിലേക്ക് കടന്നു വരുമോ എന്നത്.
എന്നാൽ ആ ചോദ്യത്തിന് മറുപടിയായി ആരാധകർക്ക് ഒരു സന്തോഷം വാർത്ത നൽകിയിരിക്കുകയാണ് ചെറിയച്ഛനായ അനൂപ്. അനൂപ് തന്റെ പുതിയ സിനിമയുമായി ബന്ധപ്പെട്ട നൽകിയ അഭിമുഖത്തിലൂടെയാണ് മീനാക്ഷിയുടെ സിനിമ പ്രവേശനത്തെ പറ്റി അഭിപ്രായങ്ങൾ പറഞ്ഞത്. മീനാക്ഷി ഡോക്ടർ ആകുവാൻ ആണ് ആഗ്രഹം സിനിമയിലേക്ക് അഭിനയിക്കാനുള്ള ആഗ്രഹം അവൾ ഇതുവരെ പറഞ്ഞു കേട്ടിട്ടില്ല.
എന്നാൽ ഹീറോയിനെ അന്വേഷിച്ച് നടക്കുന്നു എന്ന് പറഞ്ഞപ്പോൾ ഹീറോയിൻ ആയി ഞാൻ ഇവിടെ ഇല്ലേ ചെറിയച്ഛ എന്തിനാണ് വേറെ ഹീറോയിനെ അന്വേഷിച്ച് നടക്കുന്നത് എന്നായിരുന്നു മീനാക്ഷിയുടെ മറുപടി. അതൊരു തമാശയ്ക്ക് ചോദിച്ചതല്ലാതെ സിനിമ ചർച്ചകൾ ഒന്നും തന്നെ താരം നടത്തിയിട്ടില്ലെന്നും അനൂപ് അഭിപ്രായപ്പെട്ടു. അതുകൊണ്ടുതന്നെ മീനാക്ഷി സിനിമയിലേക്ക് കടന്നു വരുമോ ഇല്ലയോ എന്നെന്നും തനിക്കറിയില്ലെന്നും അനൂപ് കൂട്ടിച്ചേർത്തു.
ആരാധകർക്ക് ദിലീപിനോടുള്ള ഇഷ്ടം തന്നെയാണ് ദിലീപിന്റെ മക്കളോട് കാണിക്കുന്നത്. മഹാലക്ഷ്മി യോടും മീനാക്ഷിയോടും ഒരുപോലെയാണ് മലയാളികൾ ഇഷ്ടപ്പെടുന്നത്. സോഷ്യൽ മീഡിയയിൽ അധികം സജീവമില്ലാത്ത മീനാക്ഷിയുടെ വാർത്തകൾ വളരെ അപൂർവമായാണ് ആരാധകരിലേക്ക് എത്താറുള്ളത്. എന്നാൽ എത്തുന്ന നിമിഷം തന്നെ വളരെ പെട്ടെന്നാണ് ആരാധകർ അതെല്ലാം ഏറ്റെടുക്കാറുള്ളത്. മലയാള സിനിമയിലേക്ക് കടന്നുവരും എന്ന വിശ്വാസത്തിലാണ് ഓരോ മലയാളികളും.