മലയാളികൾക്ക് വളരെ സുപരിചിതമായ താരകുടുംബമാണ് താര കല്യാണിന്റേത്. മകളായ സൗഭാഗ്യയുടെയും മരുമകനായ അർജുന്റെയും പേരക്കുട്ടിയായ സുദർശനയുടെയും വിശേഷങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ വളരെയധികം വൈറൽ ആണ്. ഇരുവരുടെയും യൂട്യൂബ് ചാനലിലൂടെയും ഇൻസ്റ്റഗ്രാം പേജിലൂടെയും എല്ലാ വിശേഷങ്ങളും താരം പങ്കുവയ്ക്കാറുണ്ട്. അതുകൊണ്ടുതന്നെ മലയാളികൾക്ക് ഏറെ പ്രിയങ്കരമായ താര കുടുംബമാണ് ഇവരുടെത്.
സുദർശന ജനിച്ചതിനു ശേഷം കൂടുതൽ ആളുകളാണ് ഇവരുടെ വിശേഷങ്ങൾ അറിയാൻ എപ്പോഴും കാത്തിരിക്കുന്നത്. സുദർശനയുടെ വിശേഷങ്ങൾ അറിയുവാനാണ് ഇപ്പോൾ ആരാധകർക്ക് കൂടുതൽ താല്പര്യം. വാവയുടെ എല്ലാ ഫോട്ടോകളും വീഡിയോകളും വളരെ വേഗത്തിലാണ് സോഷ്യൽ മീഡിയ ഏറ്റെടുക്കാറുള്ളത്. ഇപ്പോൾ സുദർശനയുടെയും മുത്തശ്ശിയായ സുഭലക്ഷ്മിയുടെയും വളരെ ക്യൂട്ട് ആയ ഒരു വീഡിയോ ആണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്.
പേരക്കുട്ടിയെ പാട്ടുപാടി കൊഞ്ചിക്കുന്നതാണ് വീഡിയോ. വീഡിയോയിൽ മുത്തശ്ശിയുടെ പാട്ട് കേട്ട് അതിനെല്ലാം മറുപടിയായി മൂളുന്ന സുദർശനയെ കാണാം. വാവയെ ഉമ്മ വെച്ചും കെട്ടിപ്പിടിച്ചും സ്നേഹം പ്രകടിപ്പിക്കുന്ന മുത്തശ്ശിയുടെ ഈ വീഡിയോ നിമിഷനേരം കൊണ്ടാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. മലയാളികളെല്ലാം തന്നെ ഈ വീഡിയോ രസകരമായ കമന്റ്കളും അതുപോലെ തന്നെ നിരവധി ലൈക്കുകളും നൽകി അവരുടെ സ്നേഹം പങ്കുവെച്ചിരിക്കുന്നു.
ഇതുപോലെ ഒരു മുത്തശ്ശിയെ കിട്ടിയതിൽ സുദർശന ഭാഗ്യം ചെയ്ത കുട്ടിയാണെന്ന് പലരും അഭിപ്രായപ്പെട്ടു. അതുപോലെ തന്നെ ഇത്ര പ്രായമായിരുന്നിട്ടും വളരെയധികം ആക്ടീവായി പേരക്കുട്ടിയുടെ കൂടെ കളിക്കുകയും ചിരിക്കുകയും ചെയ്യുന്ന മുത്തശ്ശിയെ കാണുമ്പോൾ വളരെയധികം സന്തോഷമുണ്ടെന്നും പ്രേക്ഷകർ അഭിപ്രായപ്പെട്ടു.
View this post on Instagram