മലയാളികളുടെ സ്വന്തം വല്യേട്ടന് ഒപ്പം നടിപ്പിൻ നായകനും കാതലി ജ്യോതികയും ഒന്നിച്ച്!!! ഈ മാസ്മരികമായ ചിത്രത്തെ ഏറ്റെടുത്ത് മലയാളികൾ… | New Viral Photos

മലയാളികൾ എല്ലാവരും കാത്തിരുന്ന ആ നിമിഷം. കാതൽ സിനിമയുടെ പൂജ കഴിഞ്ഞ് ഷൂട്ടിംഗ് തുടങ്ങിയതിനു ശേഷം എല്ലാവരും ഒന്നടങ്കം കാത്തിരുന്ന ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുന്നത്. മലയാളികളുടെ സ്വന്തം വല്യേട്ടനൊപ്പം അപ്പുറത്തും ഇപ്പുറത്തും ആയി നടിപ്പിൻ നായകൻ സൂര്യയും അതുപോലെ ജ്യോതികയും. തമിഴ് സിനിമയ്ക്ക് മലയാളം നൽകുന്ന വരവേൽപ്പ് വളരെ വലുതാണ്. അക്കൂട്ടത്തിൽ മലയാളി പ്രേക്ഷകരിൽ ഒരുപാട് ആരാധകരുള്ള വ്യക്തിയാണ് സൂര്യ.

   

മലയാള സിനിമയിലേക്ക് കടന്നു വരുന്ന തമിഴ് നായകന്മാർക്കും നായികമാർക്കും മലയാളം വലിയ സ്വീകാര്യത നൽകാറുണ്ട്. ഇപ്പോൾ മലയാള സിനിമ പ്രേക്ഷകർ എല്ലാം കാത്തിരിക്കുന്നത് മമ്മൂട്ടിയും ജ്യോതികയും ഒന്നിച്ച് അഭിനയിക്കാൻ പോകുന്ന കാതൽ എന്ന സിനിമയ്ക്ക് വേണ്ടിയാണ്. ഈ സിനിമയുമായി ബന്ധപ്പെട്ട പൂജയുടെ വിശേഷങ്ങളും അതുപോലെ സിനിമ ഷൂട്ടിങ്ങിനായി എത്തിയ ജ്യോതികയുടെ ചിത്രങ്ങളും മലയാളികൾ ഒന്നടങ്കം ഏറ്റെടുത്തതാണ്.

ഇപ്പോൾ ഇതാ ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് സൂര്യ എത്തിയതിന്റെ ചിത്രങ്ങളാണ് വൈറലായി കൊണ്ടിരിക്കുന്നത്. പുതിയ സിനിമയുടെ വിശേഷങ്ങളുമായാണ് സൂര്യ സാധാരണ കേരളത്തിലേക്ക് എത്താറുള്ളത്. ഇപ്പോൾ ഭാര്യ അഭിനയിക്കുന്ന സിനിമയുടെ ലൊക്കേഷനിലേക്കാണ് സൂര്യ സന്തോഷ പൂർവ്വം എത്തിയിരിക്കുന്നത്. നിറഞ്ഞ വരവേൽപ്പായിരുന്നു ലൊക്കേഷനിലെ എല്ലാവരും സൂര്യയ്ക്ക് നൽകിയത്.

സൂര്യയ്ക്ക് വേണ്ടി മമ്മൂട്ടി കോഴിക്കോടൻ ബിരിയാണി കൊടുക്കുന്നതും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതിന്റെയും ചിത്രങ്ങൾ ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നും പങ്കുവെച്ചു കഴിഞ്ഞു. നിരവധി ആരാധകരാണ് ഈ ചിത്രത്തിന് ലൈക്കുകളും കമന്റുകളുമായി എത്തിയത്. നടിപ്പിൻ നായകൻ, വല്യേട്ടൻ, ജോ എന്നിവരുടെ ഒന്നിച്ച ഫ്രെയിം വളരെ മനോഹരമായിരിക്കുന്നു എന്നും. കാതലിനായി കാത്തിരിക്കുന്നു എന്നും, ഈ സിനിമയിലെ ജ്യോതികയുടെയും മമ്മൂട്ടിയുടെയും മാസ്മരിക അഭിനയത്തിനായി കാത്തിരിക്കുന്നു എന്നുമുള്ള നിരവധി രസകരമായ കമന്റുകൾ ആരാധകർ രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *