ജുവലിന്റെ അടുത്ത് നിന്ന് സിത്താരയുടെ കൈകളിലേക്ക് ചാടി രുദ്രൻ!! രസകരമായ വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ.. | New Viral Video

മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് സിതാര. സിനിമ സംഗീത ലോകത്തേക്ക് താരമെത്തിയിട്ട് കുറച്ചു വർഷങ്ങളെ ആയിട്ടുള്ളൂ. ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കുകയായിരുന്നു സിതാര. നിരവധി ആരാധകരെയാണ് ചുരുങ്ങിയ കാലത്തിനുള്ളിൽ താരം സ്വന്തമാക്കിയത്. താരത്തിനെ സംബന്ധിക്കുന്ന സോഷ്യൽ മീഡിയയിൽ വളരെ വേഗം ശ്രദ്ധ നേടാറുണ്ട്.

   

അത്തരത്തിൽ ഇപ്പോൾ സിതാരയുടെ പുതിയ വീഡിയോ ആണ് ആരാധകർ ഏറ്റെടുക്കുന്നത്. ഏഷ്യാനെറ്റിലെ ജനപ്രിയ റിയാലിറ്റി ഷോ ആണ് സ്റ്റാർ സിങ്ങർ. ഇതിന്റെ ഏറ്റവും പുതിയ സീസൺ ഇപ്പോൾ ആരംഭിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമാകാൻ എത്തിയതായിരുന്നു സിത്താര അടക്കമുള്ള സംഗീത ലോകത്തെ താരങ്ങൾ. കൂട്ടത്തിൽ മലയാള സിനിമയിലെ യുവ സംഗീതജ്ഞനായ കൈലാസ് മേനോനും ഉണ്ടായിരുന്നു.

ഈ ഷോയിലെ ജഡ്ജ് ആണ് കൈലാസ്. ഒപ്പം സ്റ്റീഫൻ ദേവസ്സിയും, ഗായിക മഞ്ജരിയും ഉണ്ട്. കൈലാസ് മേനോന്റെ മകൻ ആണ് രുദ്രൻ. ബ്രേക്കിന്റെ സമയത്ത് വിശ്രമിക്കുകയായിരുന്നു സിത്താരയും, പ്രമുഖ അവതാരികയായ ജ്യൂവൽ മേരിയും. ഈ സമയം അങ്ങോട്ട് വന്ന രുദ്രൻ ജൂവലിന്റെ കൈകളിൽ ആയിരുന്നു. എന്നാൽ സിത്താരിയെ കണ്ടപ്പോൾ ചിരിച്ചുകൊണ്ട് താരത്തിന്റെ കൈകളിലേക്ക് പോവുകയായിരുന്നു രുദ്രൻ. ഈ വീഡിയോ ആണ് കൈലാസ് മേനോൻ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. ഇതാണ് ആരാധകർ ഏറ്റെടുക്കുന്നത്.

വളരെ മനോഹരവും ക്യൂട്ട് ആണ് വീഡിയോ എന്നാണ് ആരാധകർ പറയുന്നത്. നിമിഷനേരം കൊണ്ടാണ് ഈ വീഡിയോ വൈറൽ ആയത്. വീഡിയോക്ക് താഴെ കമന്റ്മായി ആരാധകർ എത്തുകയാണ്. സിത്താരയെ കൊച്ചുകുട്ടികൾക്ക് പോലും ജീവൻ ആണെന്നും, വളരെ നിഷ്കളങ്കമായ രണ്ട് മനസുകൾ ആണ് ഇരുവരും എന്നും എല്ലാം ആണ് ആരാധകർ കമന്റ് ചെയ്യുന്നത്. എന്തായാലും വീഡിയോ ഇതിനോടകം തന്നെ ആരാധകർ ഇരു കയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *