ആനപ്പുറത്ത് ഇരിക്കുന്ന ഈ കൊച്ചു കുട്ടിയുടെ ചിത്രം എത്ര മനോഹരം ആണല്ലേ. ഓമനത്വം തുളുമ്പുന്ന ഈ ചിത്രത്തിൽ കാണുന്നത് മലയാളത്തിലെ യുവനടനെ ആണ്. മലയാളികളുടെ പ്രിയപ്പെട്ട സൂപ്പർ താരത്തിന്റെ മകൻ കൂടിയാണ് ഈ ചിത്രത്തിൽ നമ്മൾ കാണുന്നത്. ഇത് മറ്റാരും അല്ല. നടൻ മോഹൻലാലിൻറെ മകൻ ആയ പ്രണവ് മോഹൻലാലിനെ ആണ് ഈ ചിത്രത്തിൽ നമ്മൾ കാണുന്നത്.
നടന്റെ ബാല്യകാല ചിത്രമാണിത്. അപ്പു എന്നാണ് പ്രണവിനെ ആരാധകർ വിശേഷിപ്പിക്കുന്നത്. അച്ഛനെ പോലെ തന്നെ തന്റെ ആദ്യ സിനിമയിലൂടെ പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം നേടുകയായിരുന്നു പ്രണവ്. ബാലതാരമായി ആണ് സിനിമയിലേക്ക് പ്രണവ് എത്തുന്നത്. 2002 ൽ തമ്പി കണ്ണന്താനം സംവിധാനം ചെയ്ത ഒന്നാമൻ എന്ന സിനിമയിലാണ് പ്രണവ് ആദ്യമായ് അഭിനയിച്ചത്. ഈ സിനിമയിലൂടെ മികച്ച ബാലതാരത്തിനുള്ള പുരസ്‌കാരം പ്രണവ് സ്വന്തമാക്കി.
പിന്നീട് അച്ഛൻ മോഹൻലാലിന്റെ ഒപ്പം സാഗർ ഏലിയാസ് ജാക്കി എന്ന ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തിയിരുന്നു. സംവിധായകൻ ജീത്തു ജോസഫിന്റെ ഒപ്പം ദൃശ്യത്തിന്റെ തമിഴ് പതിപ്പായ പാപനാശം എന്ന സിനിമയിൽ സഹ സംവിധായകൻ ആയി പ്രവർത്തിച്ചു. പിന്നീട് ലൈഫ് ഓഫ് ജോസൂട്ടി എന്ന സിനിമയിലും സഹ സംവിധായകൻ ആയി. നായകനായി പ്രണവ് എത്തിയ സിനിമ ആയിരുന്നു 2018 ൽ പുറത്തിറങ്ങിയ ആദി.
ഈ സിനിമയിലൂടെ മലയാള സിനിമയിലെ യുവനടൻ ആയി പ്രണവ് മാറി. ഈ സിനിമയിലെ ഒരു ഗാനം പ്രണവ് ആലപിച്ചിട്ടുണ്ട്. വളരെ ചുരുക്കം സിനിമകളിൽ മാത്രമേ നടൻ അഭിനയിച്ചിട്ടുള്ളു. നടന്റെ മറ്റ് സിനിമകൾ ആണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്, മരക്കാർ അറബി കടലിന്റെ സിംഹം, ഹൃദയം തുടങ്ങിയവ. വിനീത് ശ്രീനിവാസന്റെ ഹൃദയം എന്ന ഈ സിനിമയിലൂടെ പ്രണവ് മലയാളികളുടെ ഹൃദയം കീഴടക്കുകയായിരുന്നു.