മത്തങ്ങ ഉപയോഗിച്ച് വളരെ രുചികരമായ ഒരു കറി തയ്യാറാക്കാം. ചോറിനും ചപ്പാത്തിക്കും ദോശക്കും എല്ലാം ഇത് ഒരുപോലെ കോമ്പിനേഷൻ ആണ്. ഇതെങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. ആദ്യം തന്നെ ആവശ്യത്തിന് മത്തങ്ങ എടുത്ത് ചെറിയ കഷണങ്ങളാക്കി നുറുക്കി കുക്കറിലേക്ക് ഇടുക. അതിലേക്ക് ആവശ്യത്തിന് ഉപ്പ്, കാൽ ടീസ്പൂൺ കുരുമുളക്, രണ്ടു നുള്ള് മുളകുപൊടി, അര ടീസ്പൂൺ മഞ്ഞൾ പൊടി ആവശ്യത്തിന് വെള്ളം ചേർത്ത് നന്നായി വേവിച്ചെടുക്കുക.
അടുത്തതായി ഒരു മിക്സിയുടെ ജാറിലേക്ക് അര കപ്പ് തേങ്ങ ഇട്ട് വെള്ളം ചേർക്കാതെ ചെറുതായിട്ട് ഒതുക്കിയെടുക്കുക. മത്തങ്ങ വെന്തു കഴിഞ്ഞതിനു ശേഷം അതിലേക്ക് തേങ്ങ ചേർത്തു കൊടുക്കുക. ശേഷം നല്ലതുപോലെ ഇളക്കി മത്തങ്ങ ഉടച്ചുകൊടുക്കുക. അതിനുശേഷം തിളപ്പിച്ച് എടുക്കുക. അതിലേക്ക് ആവശ്യമായ കുരുമുളകുപൊടിയും ചേർത്തു കൊടുക്കുക.
കറി നന്നായി തിളച്ചു വന്നതിനുശേഷം ഉപ്പ് ആവശ്യമെങ്കിൽ ചേർത്തു കൊടുക്കുക. ശേഷം ഇറക്കി വയ്ക്കുക. അടുത്തതായി ഇതിലേക്ക് ആവശ്യമായ വറവ് തയ്യാറാക്കാം. അതിനായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. അതിലേക്ക് അര ടീസ്പൂൺ കടുക് ചേർത്ത് കൊടുക്കുക. കടുക് പൊട്ടിക്കഴിയുമ്പോൾ അതിലേക്ക് കാൽ ടീസ്പൂൺ നല്ല ജീരകം ചേർത്തു കൊടുക്കുക.
ശേഷം അതിലേക്ക് രണ്ടു വറ്റൽ മുളക്. ഒരു തണ്ട് കറിവേപ്പില ചേർത്തുകൊടുത് വറുക്കുക. കൊടുക്കുക. ഒരു അഞ്ചു മിനിറ്റ് മാത്രം അടച്ചു വയ്ക്കുക. അതിനുശേഷം ഇളക്കി യോജിപ്പിക്കുക. നല്ല ചൂട് ചോറിനോടുകൂടി രുചിയോടെ വിളമ്പാം. ഭക്ഷണം കഴിക്കാൻ തുടങ്ങുന്ന കുട്ടികൾക്ക് ഇതുപോലെ ഒരു കറി വളരെയധികം നല്ലതാണ്. എല്ലാവരും ഇതുതന്നെ ഉണ്ടാക്കി നോക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.