പൊതുവേ കുട്ടികൾക്ക് വഴുതനങ്ങ കഴിക്കാൻ വളരെയധികം മടിയാണ്. വഴുതനങ്ങ ഈ രീതിയിൽ കറിവെച്ചു കൊടുക്കുകയാണെങ്കിൽ കുട്ടികൾ വളരെ ആസ്വദിച്ചു തന്നെ കഴിക്കും. ഇത് തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു പാൻ ചൂടാക്കി ഇതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. അതിലേക്ക് എടുത്തു വച്ചിരിക്കുന്ന വഴുതനങ്ങ ഇട്ടു കൊടുക്കുക. ചെറുതായി വറുത്തെടുത്ത് മാറ്റി വയ്ക്കുക.
ശേഷം അതേ പാനിലേക്ക് 2 വലിയ സവാള ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക. അതിലേക്ക് കുറച്ച് ഉപ്പും ചേർത്ത് സവാള നന്നായി വഴറ്റിയെടുക്കുക. തവള വന്നതിനുശേഷം അര ടീസ്പൂൺ മഞ്ഞൾ പൊടി, ഒരു ടീസ്പൂൺ മുളകുപൊടി, ഒരു ടീസ്പൂൺ മല്ലിപ്പൊടി, ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി അരച്ചത് ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക.
പൊടികളുടെ പച്ചമണം എല്ലാം മാറി വന്നതിനുശേഷം അതിലേക്ക് ഒരു വലിയ തക്കാളി ചെറിയ കഷ്ണങ്ങളാക്കി നുറുക്കി ചേർക്കുക. തക്കാളി വെന്തു വന്നതിനുശേഷം അതിലേക്ക് അരക്കപ്പ് തേങ്ങ ചിരകിയത് ചേർത്ത് കൊടുക്കുക. ശേഷം ഇളക്കി അടച്ചുവെച്ച് വേവിക്കുക. അതിനുശേഷം ഒരു മിക്സിയിലിട്ട് നന്നായി അരച്ചെടുക്കുക. അതിനുശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് വെളിച്ചെണ്ണ ഒഴിക്കുക.
ശേഷം അര ടീസ്പൂൺ കടുക്, കാൽ ടീസ്പൂൺ ഉലുവ, വേപ്പില, വറ്റൽ മുളക് ചേർത്ത വറുത്തെടുക്കുക. ഇതിലേക്ക് അരപ്പ് ചേർത്ത് കൊടുക്കുക. ശേഷം കറിക്ക് ആവശ്യമായ വെള്ളവും ചേർത്ത് നന്നായി തിളപ്പിക്കുക. അടുത്തതായി വറുത്തുവച്ചിരിക്കുന്ന വഴുതനയും ചേർത്ത് കറി അടച്ചുവെച്ച് നല്ലതുപോലെ കുറുക്കിയെടുക്കുക. എണ്ണ എല്ലാം തെളിഞ്ഞു വന്നതിനുശേഷം ഇറക്കിവെക്കാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.