വൈകുന്നേരങ്ങളിൽ വളരെ പെട്ടെന്ന് തന്നെ തയ്യാറാക്കാൻ സാധിക്കുന്ന രുചികരമായ ഒരു പലഹാരം ഉണ്ടാക്കി എടുത്താലോ. ഇതിനായി വളരെ കുറച്ചു ചേരുവകൾ മാത്രം മതി. ഇതെങ്ങനെയാണ് തയ്യാറാക്കുന്നത് നോക്കാം. അതിനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് ഒരു കപ്പ് റവ ഇട്ട് കൊടുക്കുക. അതിലേക്ക് ഒരു കപ്പ് പാൽ ഒഴിക്കുക. ശേഷം ഇളക്കിയോജിപ്പിക്കുക. അതിനുശേഷം അൽപസമയം സമയം റവ കുതിരാൻ ആയി മാറ്റി വയ്ക്കുക.
അടുത്തതായി മധുരത്തിന് ആവശ്യമായ ശർക്കര എടുത്ത് അതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിക്കുക. ശേഷം നന്നായി അലിയിച്ചെടുക്കുക. അലിഞ്ഞു വന്നതിനു ശേഷം മറ്റൊരു പാത്രത്തിലേക്ക് തണുക്കാനായി മാറ്റി വയ്ക്കുക. ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. ശേഷം അര കപ്പ് തേങ്ങാക്കൊത്ത് ഇട്ടു കൊടുത്തു വറുത്തെടുത്ത് മാറ്റുക.
അടുത്തതായി കുതിർത്തുവച്ച റവ ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ട് കൊടുക്കുക. അതിലേക്ക് ഉരുക്കിവെച്ച ശർക്കര ഒഴിച്ചു കൊടുക്കുക. അതിലേക്ക് ഒരു നേന്ത്രപ്പഴം മുറിച്ച് ചേർക്കുക. ശേഷം നന്നായി അരച്ചെടുക്കുക. അതിനുശേഷം ഒരു പാത്രത്തിലേക്ക് പകർത്തുക. അതിലേക്കു വറുത്തു വെച്ച തേങ്ങ കൊത്ത് ചേർത്ത് ഇളക്കിയോജിപ്പിക്കുക. അതിനുശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ചു കൊടുക്കുക.
എണ്ണ ചൂടായതിനു ശേഷം തയ്യാറാക്കി വെച്ച മാവിൽ നിന്നും ആവശ്യത്തിനു മാവെടുത്ത് എണ്ണയിലേക്ക് ഒഴിക്കുക. അതിനുശേഷം നല്ലതുപോലെ മൊരിയിച്ചെടുക്കുക. ശേഷം മറ്റൊരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. ചെറിയ ചൂടോടെ കഴിക്കാം. വളരെയധികം രുചികരമായ ഈ പലഹാരം എല്ലാവരും ഇന്നു തന്നെ ഉണ്ടാക്കി നോക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.