വീട്ടിലേക്ക് വരുന്ന വിരുന്നുകാരേ ഞെട്ടിക്കാൻ കിടിലൻ പലഹാരം തയ്യാറാക്കിയാലോ. കുട്ടികൾക്ക് സ്കൂളിൽ കൊടുത്തു വിടാനും അതുപോലെ കാലത്ത് ബ്രേക്ക്ഫാസ്റ്റ് ആയും വൈകുന്നേരം പലഹാരം ഒരുപോലെ ഉണ്ടാക്കാൻ കഴിയുന്ന ഒരു വിഭവം തയ്യാറാക്കാം. ഇത് എങ്ങനെയാണ് ചെയ്യുന്നതെന്ന് നോക്കാം. അതിനായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. ശേഷം സവാള ചെറുതായി അരിഞ്ഞത്, ഒരു 2 പച്ചമുളക് ചെറുതായരിഞ്ഞത്, ആവശ്യത്തിന് ചേർത്ത് നന്നായി ഇളക്കി കൊടുക്കുക.
അതിലേക്ക് ഒരു ടീസ്പൂൺ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ചേർത്തിളക്കുക. ഉള്ളി വാടി വന്നതിനുശേഷം അതിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, ഒരു ടീസ്പൂൺ മുളകുപൊടി, അര ടീസ്പൂൺ ഗരം മസാല ചേർത്ത് ഇളക്കുക. പൊടികളുടെ പച്ചമണം എല്ലാം മാറി വരുന്നതുവരെ ഇളക്കി കൊടുക്കുക. ശേഷം അതിലേക്ക് പുഴുങ്ങിയ രണ്ടു ഉരുളന്കിഴങ് ഉടച്ചു ചേർക്കുക.
ശേഷം നന്നായി ഇളക്കി മറ്റൊരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. അതിനുശേഷം ഒരു മിക്സിയുടെ ജാറിലേക്ക് ഒരു കപ്പ് റവ, കാൽ കപ്പ് മൈദ, ഒരു ടീസ്പൂൺ കടലമാവ്, ആവശ്യത്തിന് ഉപ്പ്, ഒരു കപ്പ് വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കുക. ശേഷം മറ്റൊരു പാത്രത്തിലേക്ക് പകർത്തി അതിലേക്ക് ഒരു ടീസ്പൂൺ മുളക് ചതച്ചത്, കുറച്ച് കറിവേപ്പില ചേർത്തിളക്കുക.
ശേഷം ഒരു പാൻ ചൂടാക്കി ദോശ ഉണ്ടാക്കുന്നത് പോലെ മാവൊഴിച്ച് പരത്തി നന്നായി വേവിച്ചെടുക്കുക. ശേഷം ഒരു പാത്രത്തിലേക്ക് പകർത്തി തയ്യാറാക്കിവെച്ച ഫീലിംഗ് അതിനു നടുവിലായി വയ്ക്കുക. ശേഷം നാലായി മടക്കി കൊടുക്കുക. അതിനു ശേഷം ചൂടായ എണ്ണയിൽ ഇട്ട് വറുത്തെടുക്കുക. ചെറിയ ഗോൾഡൻ ബ്രൗൺ നിറം ആകുമ്പോൾ പകർത്തി വെക്കാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.