മൈദ ഉപയോഗിച്ച് കൊണ്ട് വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒരു നാലുമണി പലഹാരം പരിചയപ്പെടാം. ആവിയിൽ വേവിച്ചെടുക്കുന്ന ആയതുകൊണ്ട് തന്നെ ഇത് വളരെയധികം രുചികരമാണ്. ഇത് തയ്യാറാക്കാനായി ഒരു മിക്സിയുടെ ജാറിലേക്ക് 3 മുട്ട പൊട്ടിച്ചൊഴിക്കുക, 7 ടീസ്പൂൺ പഞ്ചസാര ചേർക്കുക, 7 ടീസ്പൂൺ തേങ്ങ ചിരകിയത് ചേർക്കുക.
മുക്കാൽ കപ്പ് പാൽ ചേർത്ത് നല്ലതുപോലെ അരച്ചെടുക്കുക. അതിനുശേഷം മിക്സിയിലേക്ക് ഒരു കപ്പ് മൈദ ചേർക്കുക. ശേഷം കാൽ ടീസ്പൂൺ ബേക്കിംഗ് സോഡ, കാൽ ടീസ്പൂൺ ഉപ്പ് ചേർത്ത് ഇളക്കി യോജിപ്പിച്ച് അതിനുശേഷം വീണ്ടും കറക്കിയെടുക്കുക. അതിനുശേഷം മറ്റൊരു പാത്രത്തിലേക്ക് പകർത്തി അരമണിക്കൂർ മാറ്റിവെക്കുക.
അതിനുശേഷം ഇഡ്ഡലി ഉണ്ടാക്കുന്ന പാത്രത്തിൽ കുറച്ച് വെള്ളം ഒഴിച്ച് ചൂടാകാൻ വെക്കുക. വെള്ളം ചൂടായതിനു ശേഷം അതിനുമുകളിലായി ഇഡലി തട്ട് വയ്ക്കുക. ശേഷം തട്ടിൽ കുറച്ച് എണ്ണ തടവി അതിലേക്ക് തയ്യാറാക്കിവെച്ച മാവ് ഒഴിച്ചു കൊടുക്കുക. ശേഷം മൂന്ന് മിനിറ്റ് വേവിക്കാൻ വയ്ക്കുക. പാകമായാൽ അതിനുശേഷം മറ്റൊരു പാത്രത്തിലേക്ക് പകർത്തി വെക്കാം.
മൈദയും മുട്ടയും ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന ഈ നാലുമണി പലഹാരം എല്ലാവരും ഇന്നു തന്നെ തയ്യാറാക്കി നോക്കുക. സ്കൂൾ വിട്ട് വരുന്ന കുട്ടികൾക്ക് കഴിക്കാൻ ഇതുപോലൊരു വിഭവം ഉണ്ടെങ്കിൽ ഇനി പ്ലേറ്റ് കാലിയാകുന്ന വഴി അറിയില്ല. കൂടുതൽ വിവരങ്ങൾക്ക് ഈ വീഡിയോ കണ്ടു നോക്കുക.