മീനുകളിൽ വെച്ച് ഏറ്റവും കൂടുതൽ ആരോഗ്യത്തിന് ഗുണകരം ആയിട്ടുള്ളത് മത്തിയാണ്. മത്തി പലതരത്തിലും കറി വെക്കുന്നത് നാം കണ്ടിട്ടുണ്ടാകും. എന്നാൽ വ്യത്യസ്തമായ രീതിയിൽ മത്തി വറ്റിച്ചത് പരിചയപ്പെടാം. അതിനായി ആദ്യം തന്നെ 2 കുടമ്പുളി ആവശ്യത്തിന് വെള്ളം ഒഴിച്ച് മാറ്റിവയ്ക്കുക. അതിനുശേഷം ഒരു മൺചട്ടിയിലേക്ക് വൃത്തിയാക്കി വെച്ച മീൻ ഇട്ടുകൊടുക്കുക.
അതിലേക്ക് 20 ചുവന്നുള്ളി ചതച്ചത്, ഒരു വലിയ കഷ്ണം ഇഞ്ചി ചതച്ചത്, 4 വെളുത്തുള്ളി ചതച്ചത്, നാലു പച്ചമുളക് കീറിയത്, ആവശ്യത്തിന് കറിവേപ്പില ചേർക്കുക. അതിലേക്ക് ആവശ്യത്തിന് ഉപ്പ്, അര ടീസ്പൂൺ മഞ്ഞൾ പൊടി, എരുവിന് ആവശ്യമായ മുളകുപൊടി ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക.
മീനിൽ എല്ലാം തന്നെ നന്നായി യോജിപ്പിക്കുക. അതിലേക്ക് നേരത്തെ മാറ്റി വച്ച കുടംപുളി ചേർത്ത് കൊടുക്കുക. അതിലേക്ക് ആവശ്യത്തിനു വെള്ളം ഒഴിച്ചു കൊടുക്കുക. വെള്ളം അധികമാകാതെ ശ്രദ്ധിക്കുക. ശേഷം 2 ടീസ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. അതിനുശേഷം അടുപ്പിൽ വെച്ച് ചൂടാക്കുക. കറി നല്ലതുപോലെ തിളപ്പിക്കുക. നന്നായി തിളച്ചു വന്നതിനുശേഷം തീ കുറച്ചു വയ്ക്കുക. അതിനുശേഷം അടച്ചുവെച്ച് വേവിക്കുക.
മീൻ മുക്കാൽ ഭാഗത്തോളം വെന്തു വന്നതിനുശേഷം പുളിയും ഉപ്പും പരിശോധിക്കുക. എരുവ് ആണെങ്കിൽ പച്ചമുളക് കീറി ഇടുക. അതിനുശേഷം കറി അടിച്ചു വെച്ച് കുറുക്കിയെടുക്കുക. ശേഷം ആവശ്യത്തിന് കറിവേപ്പിലയും രണ്ട് ടീസ്പൂൺ വെളിച്ചെണ്ണയും ഒഴിച്ച് തീ ഓഫ് ചെയ്യുക. വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന മത്തി മീൻ വറ്റിച്ചത് എല്ലാവരും ഇന്നുതന്നെ ചെയ്തു നോക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.