പിറന്നാൾ ദിവസം ഇങ്ങനെ ഒരു പണി നവ്യ പ്രതീക്ഷിച്ചു കാണില്ല…!! പിറന്നാളിന് നവ്യക്ക് അനുജൻ രാഹുൽ നൽകിയ പണി.

മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ട താരമാണ് നവ്യ നായർ. ഒട്ടനവധി മികച്ച കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരെ മുഴുവൻ കയ്യിലെടുത്ത താരമാണ് നവ്യ. ഒരിടക്കാലത്ത് സിനിമയിൽ നിന്നും എല്ലാം വിട്ടു നിന്നെങ്കിലും വീണ്ടുംസിനിമാരംഗ ത്തേക്ക് തിരിച്ചെത്തിയിരിക്കുകയാണ് താരം. താരത്തിനോടുള്ള സ്നേഹം നവ്യ തിരിച്ചുവരവ് നടത്തിയ ചിത്രമായ ഒരുത്തി എന്ന ചിത്രം വിജയിപ്പിച്ചു കൊണ്ടാണ് ആരാധകർ പ്രകടിപ്പിച്ചത്.

   

നിരവധി ആരാധകരുള്ള താരമാണ് നവ്യ. ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയകളിലും ടെലിവിഷൻ പരിപാടികളിലും സിനിമകളിലും സജീവമാവുകയാണ് നവ്യ നായർ. തന്റെ ഏതൊരു ചെറിയ വിശേഷം പോലും സോഷ്യൽ മീഡിയ വഴി തന്റെ ആരാധകർക്കായി പങ്കുവെക്കുന്ന താരമാണ് നവ്യ നായർ. അതുകൊണ്ടുതന്നെ നവ്യ പങ്കുവെക്കുന്ന ഏതൊരു വിശേഷങ്ങളും നിമിഷ നേരം കൊണ്ടാണ് സോഷ്യൽ മീഡിയകളിൽ ആരാധകർ ഏറ്റെടുക്കാറ്.

കഴിഞ്ഞ ദിവസമായിരുന്നു നവ്യയുടെ പിറന്നാൾ. നവ്യയുടെ പിറന്നാൾ സംബന്ധിച്ച് അനുജൻ രാഹുൽ പങ്കുവെച്ച ചിത്രമാണ് സോഷ്യൽ മീഡിയകളിൽ വൈറൽ ആകുന്നത്. ഈ ചിത്രത്തിന്റെ ക്യാപ്ഷനും ഇതിനു താഴെ നവ്യയുടെ മറുപടിയും ആണ് ശ്രദ്ധ നേടുന്നത്. ഹാപ്പി ബർത്ത് ഡേ ചേച്ചി കുട്ടി. ഒരു മികച്ച വർഷം ആശംസിക്കുന്നു. ഇങ്ങനെ ആണ് രാഹുൽ പങ്കുവെച്ചത്. എന്നാൽ രാഹുൽ ആദ്യം കുറിച്ചത് ചേച്ചിക്ക് 40 വയസ്സായി എന്നാണ്.

ഇതിനു താഴെ നവ്യ തന്നെ മറുപടിയുമായി എത്തിയിരുന്നു. ഇതിലും വലുതൊന്നും എനിക്ക് വരാനില്ല. പോടാ കൊരങ്ങാ എനിക്ക് എത്ര വയസ്സയെന്നു വിക്കിപിടിയയയിൽ ഉണ്ട്. നാട്ടുകാരെ ഓടിവരണേ എനിക്ക് 40 ആയിട്ടില്ല. ഇങ്ങനെ ആണ് മറുപടിയായി നവ്യ കുറിച്ചത്. ഇതിനുശേഷം 40 വയസ്സായി എന്ന ക്യാപ്ഷൻ രാഹുൽ ഡിലീറ്റ് ചെയ്യുകയായിരുന്നു. ഈ ചിത്രങ്ങളാണ് സോഷ്യൽ മീഡിയകളിൽ വൈറൽ ആകുന്നത്. വളരെ ആഘോഷപൂർവ്വമായിരുന്നു കഴിഞ്ഞദിവസം നവ്യയുടെ പിറന്നാൾ ആഘോഷങ്ങൾ നടന്നത്. ഇതിന്റെ ചിത്രങ്ങൾ എല്ലാം തന്നെ നവ്യ സോഷ്യൽ മീഡിയ വഴി പങ്കുവെച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *