സംയുക്തക്ക് ചെറിയമ്മ നൽകിയ വിലപിടിപ്പുള്ള സമ്മാനം…!!! വിശേഷം പങ്കുവെച്ചു സംയുക്ത വർമ്മ.

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് സംയുക്ത വർമ്മ. നിലവിൽ സിനിമയിൽ സജീവം അല്ലെങ്കിലും ഒട്ടനവധി മികച്ച കഥാപാത്രങ്ങൾ മലയാളി പ്രേക്ഷകർക്ക് സമ്മാനിച്ച താരമാണ് സംയുക്ത. ഒരുകാലത്ത് മലയാള സിനിമയിൽ സജീവമായ താരം പിന്നീട് വിവാഹശേഷം സിനിമയിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു. മലയാള സിനിമയുടെ പ്രിയതാരം ബിജു മേനോനും ആയിട്ടാണ് താരം വിവാഹം ചെയ്തത്. സിനിമയിൽ സജീവം അല്ലെങ്കിലും സോഷ്യൽ മീഡിയകളിൽ തന്റെ വിശേഷങ്ങൾ എല്ലാം സംയുക്ത പങ്കുവയ്ക്കാറുണ്ട്.

   

ഇന്നും ഒരേ സൗന്ദര്യം കാത്തുസൂക്ഷിക്കുന്ന താരമാണ് സംയുക്ത. ഇതിന്റെ രഹസ്യം എന്താണ് എന്ന് ചോദിച്ചു നിരവധി പേർ താരത്തിന്റെ ചിത്രങ്ങൾക്ക് താഴെ വന്നിരുന്നു. തന്റെ സൗന്ദര്യത്തിന്റെ രഹസ്യം യോഗ ആണെന്ന് സംയുക്ത മുൻപ് പറഞ്ഞിരുന്നു. യോഗ ചെയ്യുന്നതിന്റെ ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയ വഴി താരം പങ്കുവെക്കാറുണ്ട്. ഇപ്പോൾ സംയുക്തയുടെ പുതിയ വിശേഷങ്ങൾ ആണ് സോഷ്യൽ മീഡിയകളിൽ വൈറൽ ആകുന്നത്.

ആഭരണങ്ങളോട് വലിയ താല്പര്യം ഉള്ള ആളാണ് സംയുക്ത. ഇപ്പോൾ ഇതുമായി ബന്ധപ്പെട്ട സംയുക്തയുടെ വിശേഷങ്ങളാണ് സോഷ്യൽ മീഡിയകളിൽ വൈറൽ ആകുന്നത്. സംയുക്തയുടെ ചെറിയമ്മയായ ഊർമിള ഉണ്ണി സംയുക്തക്ക് സമ്മാനിച്ച ഒരു മാലയുടെ വിശേഷമാണ് ഇപ്പോൾ ആരാധകർ ഏറ്റെടുക്കുന്നത്. കൈകൊണ്ട് ഉണ്ടാക്കിയ മാലയാണ് ഇതെന്നും കുറിച്ചിരുന്നു. ഒരു രുദ്രാക്ഷമാലയും അതിൽ ബുദ്ധന്റെ ലോക്കറ്റും ആണ് ഉള്ളത്.

ഇതണിഞ്ഞിട്ടുള്ള ചിത്രങ്ങൾ സംയുക്ത സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. നിരവധി പേരാണ് ഇതിനു താഴെയായി കമന്റുകളുമായി എത്തുന്നത്. പിറന്നാൾ ആശംസകൾക്കൊപ്പം ആണ് ഈ വിശേഷപ്പെട്ട മലയുടെ ചിത്രം താരം പങ്കുവെച്ചത്. ഈ ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ പ്രേക്ഷകർ ഏറ്റെടുക്കുന്നത്. സംയുക്ത ഏതൊരു പൊതു പരിപാടിക്ക് എത്തിയാലും താരത്തിന്റെ ആഭരണങ്ങളും വസ്ത്രങ്ങളും എല്ലാം വൈറൽ ആകാറുണ്ട്. എപ്പോഴും പഴയ ആഭരണങ്ങളോട് ഒരുപാട് താൽപര്യം പ്രകടിപ്പിക്കുന്ന വ്യക്തിയാണ് സംയുക്ത വർമ്മ.

Leave a Reply

Your email address will not be published. Required fields are marked *