നവരാത്രി ദിനങ്ങൾ ആഘോഷമാക്കി കീർത്തി സുരേഷ്!!! ഒപ്പം കീർത്തിയുടെ പ്രിയപ്പെട്ട നൈക്കിയും.

ഇന്ത്യൻ സിനിമയുടെ തന്നെ പ്രിയപ്പെട്ട നടിയാണ് കീർത്തി സുരേഷ്. മലയാള സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച് ഇന്ത്യൻ സിനിമയുടെ തന്നെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് കീർത്തി. ഒരുപാട് ആരാധകർ ആണ് താരത്തിനു ഉള്ളത്. മലയാളികളുടെ പ്രിയ നായികയായ മേനകയുടെ മകളാണ് കീർത്തി. രണ്ടായിരത്തിൽ ബാലതാരം ആയിട്ടാണ് കീർത്തി സിനിമയിലേക്ക് വരുന്നത്.

   

ദിലീപ് നായകനായ കുബേരൻ എന്ന ചിത്രമാണ് കീർത്തിയുടെ ആദ്യത്തെ സിനിമ. പിന്നീട് 2013ൽ മോഹൻലാലിൻറെ ചിത്രമായ ഗീതഞ്‌ജലിയിലൂടെ നായികയായി അരങ്ങേറ്റം കുറിച്ച്. മഹാനടി എന്ന ചിത്രത്തിന് മികച്ച നടിക്കുള്ള അവാർഡും കരസ്തമാക്കിയ താരമാണ് കീർത്തി. സോഷ്യൽ മീഡിയകളിൽ വളരെ സജീവമാണ് താരം. 13 മില്യൺ മുകളിൽ സോഷ്യൽ മീഡിയയിൽ ഫോളോവേഴ്സ് ഉള്ള താരമാണ് കീർത്തി.

അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ചിത്രങ്ങളും വീഡിയോകളും എല്ലാം നിമിഷ നേരം കൊണ്ടാണ് സോഷ്യൽ മീഡിയകളിൽ വൈറൽ ആകാറ്. ഇപ്പോഴിതാ വിജയദശമി ആഘോഷത്തിന്റെ ഭാഗമായി താരം പങ്കുവെച്ച ചിത്രങ്ങളാണ് സോഷ്യൽ മീഡിയകളിൽ വൈറൽ ആകുന്നത്. ചിത്രത്തിൽ തന്റെ പുതിയ കാർ പൂജ ചെയ്യുന്നതും പൂജയ്ക്ക് ശേഷം കാർ ഓടിച്ചു പോകുന്നതും. വീട്ടിൽ പൂജാമുറിയിൽ പ്രാർത്ഥിക്കുന്നതും.

ഒരു അടിപൊളി സദ്യ ഒരുക്കിയിരിക്കുന്നതും കാണാം. ആഘോഷ ദിനങ്ങളിലെ ആഘോഷങ്ങൾ ഒപ്പം രുചികരമായ ഭക്ഷണവും. ഇങ്ങനെയായിരുന്നു ചിത്രങ്ങൾ പങ്കുവെച്ച് കീർത്തി കുറിച്ചത്. കീർത്തിയോടൊപ്പം താരത്തിന്റെ പെറ്റിനെയും കാണാം. താരം എവിടെ പോയാലും താരത്തിന്റെ പെറ്റും കൂടെ കാണും. ഈ ചിത്രങ്ങൾക്ക് താഴെ നിരവധി പേരാണ് കമെന്റുകളുമായി എത്തുന്നത്. ഒപ്പം വിജയദശമി ആശംസകളും ആരാധകർ പറയുന്നുണ്ട്. മഞ്ഞ ചുരിദാറിൽ അതീവ സുന്ദരി ആയിട്ടാണ് കീർത്തി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *