കുടുംബ വിളക്ക് എന്ന പരമ്പരയിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ ആളാണ് ശരണ്യ ആനന്ദ്. പരമ്പരയിലെ നെഗറ്റീവ് കഥാപാത്രം ആയ വേദിക എന്ന കഥാപാത്രത്തെ വളരെ ഭംഗിയാക്കി അവതരിപ്പിച്ചു കൊണ്ടാണ് ശരണ്യ പ്രേക്ഷക പ്രശംസ നേടുന്നത്. മിനി സ്ക്രീനിൽ മാത്രമല്ല ബിഗ് സ്ക്രീനിലും ചെറിയ വേഷങ്ങളിലൂടെ തിളങ്ങുന്ന താരമാണ് ശരണ്യ. സോഷ്യൽ മീഡിയകളിൽ സജീവമായ താരത്തിനു സ്വന്തമായി ഒരു യൂട്യൂബ് ചാനലും ഉണ്ട്.
യൂട്യൂബ് ചാനൽ വഴി തന്റെ വിശേഷങ്ങൾ എല്ലാം താരം പങ്കുവെക്കാറുണ്ട്. ഇതിലൂടെ വില്ലൻ വേഷങ്ങൾ ചെയ്യുന്ന ശരണ്യയെ ആരാധകർക്ക് കുറച്ചുകൂടി അടുത്തറിയാൻ സാധിച്ചു എന്നുവേണം പറയാൻ. മിനി സ്ക്രീൻ പ്രേക്ഷകർ നെഞ്ചിലേറ്റിയ പരമ്പരയാണ് കുടുംബവിളക്ക്. ഈ പരമ്പരയിലെ ഓരോ താരങ്ങൾക്കും പ്രത്യേകം ആരാധകർ ആണ് ഉള്ളത്. ഇതിൽ മുൻപന്തിയിൽ തന്നെ നിൽക്കുന്ന താരമാണ് ശരണ്യ.
ഇപ്പോൾ താരത്തിന്റെ സഹോദരന്റെ വിവാഹ ചടങ്ങുമായി ബന്ധപ്പെട്ട വീഡിയോ ആണ് സോഷ്യൽ മീഡിയ വഴി താരം പങ്കുവെച്ചിരിക്കുന്നത്. സഹോദരൻ വിവാഹം കഴിക്കാൻ പോകുന്ന പെൺകുട്ടിയുടെ അടുത്തിരുന്നു ഞങ്ങളുടെ കുടുംബത്തിലേക്ക് സ്വാഗതം എന്ന് ശരണ്യ പറയുന്ന വീഡിയോ നിമിഷനേരം കൊണ്ടാണ് സോഷ്യൽ മീഡിയകളിൽ വൈറലായത്. നാത്തൂൻപോര് തുടങ്ങാറായി എന്ന തരത്തിലുള്ള രസകരമായ കമന്റുകളും ആരാധകർ പറയുന്നുണ്ട്.ശരണ്യക്ക് കുറച്ചുകൂടി ഒരുങ്ങാമായിരുന്നു എന്നാണ് ആരാധകർ പറയുന്നത്.
നിമിഷങ്ങൾ കൊണ്ട് തന്നെ ഇവരുടെ വിശേഷംസോഷ്യൽ മീഡിയയിൽ പ്രേക്ഷകർ ഏറ്റെടുത്തു. ഇതിനോടകം തന്നെ ഇവരുടെ വിശേഷങ്ങൾ ഇരുകൈയും നീട്ടിയാണ് ആരാധകർ സ്വീകരിച്ചത്. വിവാഹ ചടങ്ങിൽ എല്ലാ കാര്യത്തിനും മുൻപന്തിയിൽ നിൽക്കുന്ന ശരണ്യയുടെ വീഡിയോ നിമിഷനേരം കൊണ്ടാണ് സോഷ്യൽ മീഡിയ പ്രേക്ഷകർ ഏറ്റെടുത്തത്. കല്യാണത്തിന് ഓടിനടന്ന് ചേച്ചി ആകെ ക്ഷീണിച്ചു പോയി എന്നും ഒക്കെ ഉള്ള കമെന്റുകൾ ആണ് സോഷ്യൽ മീഡിയകളിൽ എത്തുന്നത്.