മലയാള സിനിമയുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് രേവതി. ഒട്ടനവധി കഥാപാത്രങ്ങൾ മലയാള സിനിമയിൽ അനശ്വരമാക്കിയ വ്യക്തി ആണ് രേവതി. താരം ചെയ്തു വച്ച കഥാപാത്രങ്ങൾ ഇന്നും മലയാളി പ്രേക്ഷകർ നെഞ്ചിലേറ്റുന്നതാണ്. ഭരതൻ സംവിധാനം ചെയ്ത കാറ്റത്തെ കിളിക്കൂട് എന്ന ചിത്രത്തിലാണ് രേവതി ആദ്യമായി അഭിനയിച്ചത്. പിന്നീടങ്ങോട്ട് ഒട്ടേറെ ചിത്രങ്ങളിൽ വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ മലയാളികളെ ഞെട്ടിച്ച താരമാണ് രേവതി. ഇതിലെ കിലുക്കം ദേവാസുരം എന്നീ ചിത്രങ്ങൾ എല്ലാം താരത്തിന്റെ മികച്ച ചിത്രങ്ങൾ ചിലതാണ്. ഇപ്പോൾ 2022ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച നായികയ്ക്കുള്ള സംസ്ഥാന പുരസ്കാരം കരസ്ഥമാക്കിയിരിക്കുകയാണ് രേവതി.
അവാർഡ് ചടങ്ങിൽ രേവതി പങ്കുവെച്ച വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്. ഭൂതകാലം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം രേവതിക്ക് ലഭിച്ചത്. ചിത്രത്തിൽ ഷൈൻ നിഗത്തോടൊപ്പം വളരെ മികച്ച പ്രകടനം ആയിരുന്നു രേവതിയുടേത്. ഈ വർഷത്തെ മികച്ച നടന്മാരായി ബിജു മേനോനെയും ജോജു ജോർജിനെയും ആണ് തിരഞ്ഞെടുത്തത്. 20 വർഷത്തിനു മുകളിൽ ചലച്ചിത്ര മേഖലയിൽ പ്രവർത്തി പരിചയം ഉള്ള താരമാണ് രേവതി. ഇപ്പോൾ അവാർഡ് വാങ്ങുന്നതിന്റെ സന്തോഷ നിമിഷം സോഷ്യൽ മീഡിയ വഴി പങ്കുവെച്ചിരിക്കുകയാണ് മലയാള സിനിമയുടെ ഈ അതുല്യ പ്രതിഭ.
“അവാർഡ് ചെയറിൽ വെക്കാം എന്ന് പറഞ്ഞു പക്ഷെ എനിക്ക് ഇത് വിടാൻ തോന്നിയില്ല. ഇവൾ എന്റെ കയ്യിൽ വരാൻ നാൽപ്പതോളം വർഷങ്ങൾ ആയി. നിങ്ങളുടെ സ്നേഹം ഒരുപാട് വർഷങ്ങളായി എനിക്ക് ലഭിച്ചിട്ടുണ്ട് ഒട്ടനവധി സിനിമകളിലൂടെ നിങ്ങളുടെ സ്നേഹം എനിക്ക് ലഭിച്ചിട്ടുണ്ട്. പക്ഷേ ഇത് ലഭിക്കാൻ ഇത്രയും വർഷങ്ങളായി. ഇപ്പോൾ ഏറ്റവും സന്തോഷപ്പെടുന്ന വ്യക്തികൾ എന്റെ അച്ഛനും അമ്മയും ആയിരിക്കും. കാരണംഅവർ കേരളത്തിൽ ജനിച്ചു വളർന്ന രണ്ടുപേരാണ്. കേളുണ്ണി ലളിത കേളുണ്ണി.
കേരള സംസ്ഥാന അവാർഡ് എനിക്ക് കിട്ടിയെന്ന് പറഞ്ഞു ഉടനെ അവർക്കാണ് ഏറ്റവും സന്തോഷം. എന്റെ ഈ 39 വർഷങ്ങളിൽഒരുപാട് പേരുടെ ഒരുപാട് നല്ല സിനിമകൾ ചെയ്തിട്ടുണ്ട്. എല്ലാവരും ചോദിക്കാനുണ്ട് അവാർഡ് ആർക്കാണ് ഡെഡിക്കേറ്റ് ചെയ്യുന്നത് എന്ന്. എന്നാൽ ഞാൻ ഈ അവാർഡ് എനിക്ക് തന്നെ ഡെഡിക്കേറ്റ് ചെയ്യാനാണ് ആഗ്രഹിക്കുന്നത്. ഞാൻ ഇത് അർഹിച്ചിരുന്നു”. ഇങ്ങനെ ആയിരുന്നു രേവതിയുടെ വാക്കുകൾ. ഈ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറൽ ആവുന്നത്.
View this post on Instagram