തട്ടത്തിൻ മറയത്തെ പെണ്ണെ!! തട്ടം ധരിച്ചു പുതിയ ഫോട്ടോഷൂട്ടുമായി ദിൽഷ പ്രസന്നൻ.

ഏഷ്യാനെറ്റ് അവതരിപ്പിച്ച ബിഗ് ബോസ് എന്ന ഷോയിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരി ആയി മാറിയ താരമാണ് ദിൽഷ പ്രസന്നൻ. ബിഗ് ബോസ് ചരിത്രത്തിലെ ആദ്യത്തെ ലേഡി ടൈറ്റിൽ വിന്നർ കൂടിയാണ് ദിൽഷ. മഴവിൽ മനോരമ അവതരിപ്പിച്ച ഡി ഫോർ ഡാൻസ് എന്ന ഡാൻസ് റിയാലിറ്റി ഷോയിലൂടെയാണ് ദിൽഷ പ്രസന്നൻ കടന്നു വരുന്നത്. അന്നുമുതലേ ദിൽഷക്ക് ഒരുപാട് ആരാധകർ ഉണ്ടായിരുന്നു.

   

എന്നാൽ ബിഗ്‌ബോസിലൂടെ ആണ് ദിൽഷ പ്രേക്ഷകരിലേക്ക് കുറച്ചുകൂടി അടുക്കുന്നത്. കഴിഞ്ഞ സീസണുകളിൽ നിന്നും താരതമ്യേന ഒരുപാട് ആരാധകരുള്ള സീസണായിരുന്നു ഇത്തവണത്തെ ബിഗ് ബോസ് സീസൺ. അതുകൊണ്ടുതന്നെഈ സീസണിലെ ഓരോ മത്സരാർത്ഥികൾക്കും പ്രത്യേകം ഫാൻസ് ഉണ്ടായിരുന്നു. ഈ ഷോയിൽ നൂറു ദിവസം തികച്ചുകൊണ്ട് മലയാളി പ്രേക്ഷകർ തെരഞ്ഞെടുത്ത വിജയി ആയിരുന്നു ദിൽഷ. ബിഗ് ബോസിന് ശേഷവും സോഷ്യൽ മീഡിയകളിലും മിനിസ്ക്രീൻ പ്രോഗ്രാമുകളിലും നിറഞ്ഞ് നിൽക്കുന്ന താരമാണ് ദിൽഷ പ്രസന്നൻ.

പുത്തൻ ഫോട്ടോഷൂട്ടുകളും ഡാൻസ് വീഡിയോകളുമായി താരം സോഷ്യൽ മീഡിയയിൽ നിറയാറുണ്ട്. ഒരുപാട് ഫോളോവേഴ്സ് സോഷ്യൽ മീഡിയയിൽ ഉള്ള വ്യക്തിയാണ് ദിൽഷ പ്രസന്നൻ. ഒരുപാട് ഫാൻസ് ഗ്രൂപ്പുകളും താരത്തിനുണ്ട്. ഇപ്പോൾ ദിൽഷ പങ്കുവെച്ചിരിക്കുന്ന പുതിയ ചിത്രങ്ങളാണ് അതിനെ മനോഹരമാക്കുക എന്നാണ് ദിൽഷ ക്യാപ്ഷൻ നൽകിയിരിക്കുന്നത്. ഒരുപാട് പേരാണ് ചിത്രങ്ങളൊക്കെ താഴെ കമന്റുകളുമായി എത്തുന്നത്. തട്ടം ഇട്ടപ്പോൾ അതീവസുന്ദരി ആയിട്ടുണ്ടെന്നാണ് പ്രേക്ഷകർ പറയുന്നത്.

തട്ടത്തിൻ മറയത്ത് എന്ന ചിത്രത്തിലെ സംഭാഷണങ്ങൾ ആണ് ആരാധകർ ചിത്രത്തിന് താഴെ കുറിച്ചത്. ഈ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറൽ ആവുകയാണ്. താരത്തിന്റെ ഓരോ ചിത്രങ്ങളും സോഷ്യൽ മീഡിയ പ്രേക്ഷകർ ഏറ്റെടുക്കാറുള്ളതാണ്.അത്തരത്തിൽ പുതിയ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *