സ്റ്റേജ് കിട്ടിയാൽ പിന്നെ പറയണ്ടല്ലോ!! സ്പോട്ടിൽ കിടിലൻ കപ്പിൾ ഡാൻസുമായി നടി മുക്തയും ഭർത്താവും.

മലയാളികൾക്ക് ഏവർക്കും പ്രിയപ്പെട്ട താരമാണ് മുക്ത. 2006ൽ ലാൽ ജോസ് സംവിധാനം ചെയ്ത അച്ഛൻ ഉറങ്ങാത്ത വീട് എന്ന ചിത്രത്തിലൂടെയാണ് മുക്ത ചലച്ചിത്ര രംഗത്തേക്ക് കടന്നുവരുന്നത്. മലയാളത്തിലും തമിഴിലുമായി ഒരുപിടി മികച്ച കഥാപാത്രങ്ങൾ അവതരിപ്പിച്ച താരമാണ് മുക്ത. വിവാഹശേഷം സിനിമയിൽ നിന്നും പതിയെ വിട്ടുനിന്നെങ്കിലും സോഷ്യൽ മീഡിയ വഴി വളരെ സജീവമാണ് താരം.

   

തന്റെ വിശേഷങ്ങൾ എല്ലാം താരം സോഷ്യൽ മീഡിയ വഴി പ്രേക്ഷകർക്കായി പങ്കു വയ്ക്കാറുണ്ട്. മുക്തയുടെ മകൾ കണ്മണിക്കും ഒരുപാട് ആരാധകർ ആണ് ഉള്ളത്. സിനിമയിൽ നിന്നും വിട്ടുനിന്നെങ്കിലും ഫ്ലവേഴ്സ് ടിവി അവതരിപ്പിച്ച കൂടത്തായി എന്ന പരമ്പരയിലെ പ്രധാന കഥാപാത്രമായി പ്രേക്ഷകരെ മുഴുവൻ ഞെട്ടിച്ച താരമാണ് മുക്ത.

ഇപ്പോൾ സ്വന്തമായി ഒരു യൂട്യൂബ് ചാനലും താരത്തിന് ഉണ്ട് നിരവധി സബ്സ്ക്രൈബേർസ് ആണ് താരത്തിന്റെ യൂട്യൂബ് ചാനലിന് ഉള്ളത്. ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്ന പുതിയ വീഡിയോ സോഷ്യൽ മീഡിയ പ്രേക്ഷകർ ഏറ്റെടുക്കുകയാണ്. തന്റെ പ്രിയതമനൊപ്പം സ്പോട്ടിൽ ചെയ്ത ഒരു കപ്പിൾ ഡാൻസിന്റെ വീഡിയോ ആണ് താരം സോഷ്യൽ മീഡിയകളിൽ പങ്കുവെച്ചിരിക്കുന്നത്.

വളരെ രസകരമായിട്ടാണ് മുക്തയും ഭർത്താവ് റിങ്കുടോമിയും ഡാൻസ് അവതരിപ്പിച്ചിരിക്കുന്നത്. മേലെ പൂമല എന്ന പാട്ടിൽ ആണ് ഇരുവരും കപ്പിൾ ഡാൻസ് അവതരിപ്പിച്ചത്. സ്പോട്ട് കുരിയോഗ്രഫി എന്ന് മുക്ത ക്യാപ്ഷൻ നൽകിയിട്ടുണ്ട്. ഒരുപാട് സന്തോഷകരമായ ദിവസം ആയിരുന്നു കഴിഞ്ഞ ദിവസം എന്നും താരം ക്യാപ്ഷൻ നൽകിയിട്ടുണ്ട്. ഒരുപാട് പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തുന്നത്. സെറ്റ് സാരി ഉടുത്തു മുല്ലപ്പൂവൊക്കെ ചൂടി വളരെ സുന്ദരി ആയിട്ടാണ് മുക്ത വിഡിയോയിൽ ഉള്ളത്.

 

View this post on Instagram

 

A post shared by Muktha (@actressmuktha)

Leave a Reply

Your email address will not be published. Required fields are marked *