മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പരമ്പരയാണ് ഏഷ്യാനെറ്റ് അവതരിപ്പിക്കുന്ന കുടുംബവിളക്ക്. ഈ പരമ്പരയിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ വ്യക്തിയാണ് നൂബിൻ ജോണി. കുറച്ചു നാളുകൾക്കു മുമ്പാണ് പ്രേക്ഷകർ ഒരുപാട് ആകാംക്ഷയോടെ കാത്തിരുന്ന നൂബിന്റെ വിവാഹം നടന്നത്. അതിനുമുൻപ് താരം വിവാഹിതനാകാൻ പോകുന്നു എന്ന വാർത്ത സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.
എന്നാൽ വധുവിനെ വെളിപ്പെടുത്തിയിരുന്നില്ല. വധുവിനെ വെളിപ്പെടുത്തിയപ്പോഴാണ് പ്രേക്ഷകർക്ക് ഇരിട്ടി സന്തോഷമായത്. മമ്മൂട്ടി ചിത്രമായ തോപ്പിൽ ജോപ്പൻ എന്ന ചിത്രത്തിലൂടെമലയാളികൾക്ക് പ്രിയങ്കരിയായി മാറിയ ബിന്നി സെബാസ്റ്റ്യനെ ആണ് താരം വിവാഹം ചെയ്തത്. ഒരു ഡോക്ടർ കൂടിയാണ് ബിന്നി. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. മലയാളി പ്രേക്ഷകർ മുഴുവൻആഘോഷമാക്കിയ വിവാഹം ആയിരുന്നു ഇവരുടേത്.
ഇരുവരുടെയും കല്യാണ ചിത്രങ്ങളും വീഡിയോകളും എല്ലാം വൈറൽ ആയിരുന്നു. ഇപ്പോൾ ഇവരുടെ ഫസ്റ്റ് നൈറ്റിലെ ചിരി പടർത്തുന്ന ഒരു സംഭവം വെളിപ്പെടുത്തിയിരിക്കുകയാണ് ബിന്നി ഇപ്പോൾ. നൂബിൻ കൂർക്കം വലിച്ചു കിടന്നു ഉറങ്ങുന്ന വീഡിയോ ആണ് ബിന്നി പങ്കുവെച്ചത്. സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. യാഥാർഥ്യങ്ങൾ പ്രതീക്ഷിച്ച പോലെ ആകില്ല മണവാളൻ ഫസ്റ്റ് നൈറ്റ് സീൻ എന്ന് പറഞ്ഞുകൊണ്ടാണ് ബിന്നി വീഡിയോ പങ്കുവെച്ചത്.
ഇതിന്റെ പുറമേ താരം നൂബിനെ വിളിക്കുന്നതും കാണാം. മണിയറയൊക്കെ ഉണ്ടാക്കി വെച്ചിട്ട് കിടന്നുറങ്ങുവാണോ എന്നും ബിന്നി ചോദിക്കുന്നുണ്ട്. വീഡിയോയുടെ അവസാനം നോ കമന്റ്സ് എന്നും താരം പറയുന്നുണ്ട്. നിരവധി പേരാണ് ഈ വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. വളരെ ചിരി പടർത്തുന്ന ഒരു വീഡിയോ ആയിരുന്നു ബിന്നി പങ്കുവെച്ചത്. മലയാളി പ്രേക്ഷകർ നെഞ്ചോട് ചേർത്ത് താരങ്ങളാണ് ഇരുവരും.ഈ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറൽ ആകുന്നത്. ഏഴു വർഷത്തെ പ്രണയത്തിനു ശേഷം ആണ് ഇരുവരും വിവാഹിതർ ആവുന്നത്.