മലയാളികളുടെ പ്രിയപ്പെട്ട നായികയാണ് കാവ്യ മാധവൻ. മലയാളികൾ ഇന്നും ഓർത്തിരിക്കുന്ന ഒട്ടനവധി നല്ല ചിത്രങ്ങൾ മലയാളി പ്രേക്ഷകർക്ക് സമ്മാനിച്ച വ്യക്തിയാണ് കാവ്യ മാധവൻ. മലയാള സിനിമ ലോകം ഒന്നടങ്കം ഉറ്റു നോക്കിയ വിവാഹമായിരുന്നു ദിലീപ് കാവ്യ മാധവൻ വിവാഹം. ഇരുവരുടെയും ഈ തീരുമാനത്തോടെ ഒരുപാട് ആരാധകരും ഇതുപോലെതന്നെ വിമർശകരും ഉണ്ടായിരുന്നു. ഇപ്പോൾ ദിലീപിന്റെ മകൾ മീനാക്ഷി പങ്കുവെച്ച് ഒരു ചിത്രമാണ് സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്.
കഴിഞ്ഞദിവസം മീനാക്ഷിക്ക് രണ്ടു പ്രിയപ്പെട്ട പിറന്നാളുകൾ ഉള്ള ദിവസമായിരുന്നു. ഒന്ന് തന്റെ പ്രിയ സുഹൃത്ത് നമിത പ്രമോദിന്റെയും രണ്ട് കാവ്യാമാധവന്റെയും. നമിതയുടെ പിറന്നാളിന് മീനക്ഷി പങ്കുവെച്ച് ചിത്രം സോഷ്യൽ മീഡിയകളിൽ വലിയ വൈറൽ ആയിരുന്നു. ഇതിനു പിന്നാലെയാണ് കാവ്യയുടെ ചിത്രവുമായി മീനാക്ഷി എത്തുന്നത്.കാവ്യയും മീനാക്ഷിയും ഒന്നിച്ചിരിക്കുന്ന ഒരു ചിത്രമാണ് മീനാക്ഷി പങ്കുവെച്ചത്. ഇതോടൊപ്പം ഒരു ഹൃദയത്തിന്റെ ഇമോജിയും ആണ് താരം നൽകിയിരിക്കുന്നത്.
ഈ ചിത്രത്തിന്റെ കമന്റ് ബോക്സ് ഓഫ് ചെയ്താണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഇരുവരും ഒന്നിച്ച് ചിത്രം പങ്കുവെക്കുമ്പോൾ നിരവധി മോശം കമന്റുകളാണ് ഇതിനു താഴെ വരാറുള്ളത് എന്നതുകൊണ്ടാണ് മീനാക്ഷി കമന്റ് സെക്ഷൻ ഓഫാക്കിയത് എന്നാണ് ആരാധകർ പറയുന്നത്. ഇപ്പോഴും നിരവധി മോശം കമന്റുകൾ ഇവർക്ക് എത്താറുണ്ട്.
അതുപോലെതന്നെ ഒരുപാട് ആരാധകരും ഈ കുടുംബത്തിനുണ്ട്. ഒരുകാലത്ത് മലയാള സിനിമയുടെ ഒഴിച്ചുകൂടാൻ ആകാത്ത നായിക ആയിരുന്ന കാവ്യയുടെ പിറന്നാൾ ആഘോഷമാക്കുകയാണ് സോഷ്യൽ മീഡിയകൾ ഇപ്പോൾ.നിരവധി താരങ്ങൾ ആണ് കാവ്യക്ക് പിറന്നാൾ ആശംസകളുമായി എത്തുന്നത്.മീനാക്ഷി പങ്കുവെച്ച ഈ ചിത്രം സോഷ്യൽ മീഡിയകളിൽ വിരൽ ആവുകയാണ് ഇപ്പോൾ.