ഗ്ലാമർ ലുക്കിൽ അവാർഡ് ഷോയിൽ എത്തി മാളവിക.

മാളവിക മേനോൻ എന്ന താരത്തെ മലയാളി പ്രേക്ഷകർക്ക് പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ടആവശ്യമില്ല. ചെറുതും വലുതുമായ ഒട്ടേറെ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കുന്ന താരമാണ് മാളവിക. 916 എന്ന ചിത്രത്തിലൂടെ നായിക ആയിട്ടാണ് മാളവിക സിനിമയിൽ അരങ്ങേറുന്നത്. പിന്നീട് ചെറുതും വലുതുമായ കഥാപാത്രങ്ങൾ താരം അവതരിപ്പിച്ചു. സുരേഷ് ഗോപിനായകനായി എത്തിയ പാപ്പൻ എന്ന സിനിമയിലാണ് മാളവിക അവസാനമായി അഭിനയിച്ചത്.

   

സോഷ്യൽ മീഡിയകളിൽ സജീവമായ താരത്തിന് നിരവധി ആരാധകരാണ് ഉള്ളത്. വ്യത്യസ്തമായ ഫോട്ടോഷൂട്ടുകളിലൂടെ താരം എപ്പോഴും സോഷ്യൽ മീഡിയകളിൽ സജീവമായി തന്നെ തുടർന്ന് പോരുന്ന ആളാണ്.മലയാള സിനിമയിൽ മാത്രമല്ല തമിഴ് സിനിമകളിലും തന്റേതായ മികവ് തെളിയിച്ചിട്ടുള്ള താരമാണ് മാളവിക. മലയാളത്തിലും തമിഴിലുമായി ഇതിനോടകം 25ചിത്രങ്ങളിൽ മാളവിക വേഷമിട്ടിട്ടുണ്ട്.

ഹീറോ, ഞാൻ മേരിക്കുട്ടി, പൊറിഞ്ചു മറിയും ജോസ്, സിബിഐ ഫൈവ്, മാമാങ്കം തുടങ്ങിയവയെല്ലാം ഇതിൽ ചില ചിത്രങ്ങളാണ്. സോഷ്യൽ മീഡിയകളിൽ വലിയ ആരാധകരുള്ള താരം പങ്കുവെക്കുന്ന ചിത്രങ്ങളെല്ലാം നിമിഷനേരം കൊണ്ടാണ് വൈറൽ ആകാറ്. ഒരു അഭിനയത്രി മാത്രമല്ല നർത്തകി കൂടിയാണ് മാളവിക. തന്റെ ഡാൻസ് വീഡിയോകൾ എല്ലാം തന്നെ താരം പങ്കു വയ്ക്കാറുണ്ട്. ഇപ്പോൾ താരം പങ്കു വച്ചിരിക്കുന്ന പുതിയ ചിത്രങ്ങളാണ്.

സോഷ്യൽ മീഡിയയിൽ തരംഗം ആവുന്നത്. ഇന്ത്യയിലെ മികച്ച അവാർഡ് ഷോ ആയ സൈമ അവാർഡ്സ് 2022 ന്റെ വേദിയിൽ താരം എത്തിയിരിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. വളരെ ഗ്ലാമർ ലുക്കിൽ ആണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നീല ഗൗൺ ആണ് താരം ധരിച്ചിരിക്കുന്നത്. നിരവധി പേരാണ് ചിത്രങ്ങൾക്ക് താഴെ കമന്റുകളുമായി എത്തുന്നത്. പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ ചിത്രങ്ങൾ വൈറൽ ആവുകയും ചെയ്തു.

 

View this post on Instagram

 

A post shared by SIIMA (@siimawards)

Leave a Reply

Your email address will not be published. Required fields are marked *