കുവൈറ്റ്‌ ഡയറീസ്!നടി നവ്യ നായർ കുവൈറ്റിലേക്ക്.

മലയാളികളുടെ എന്നും പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ഒട്ടേറെ ചിത്രങ്ങളിൽ മികച്ച അഭിനയം കാഴ്ചവെച്ച് മലയാള മനസ്സുകളിലേക്ക് കടന്നുകൂടിയ താരമാണ് നവ്യ നായർ.ഒട്ടേറെ കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും ആദ്യ ചിത്രത്തിലെ കഥാപാത്രത്തിന്റെ പേരിലാണ് നവ്യ ഇപ്പോഴും അറിയപ്പെടുന്നത്.നന്ദനം എന്ന ചിത്രത്തിലൂടെയാണ് നവ്യ നായർ സിനിമയിലേക്ക് കടന്നു വരുന്നത്. ഇതിലെ ബാലാമണിയായി താരം തിളങ്ങുകയായിരുന്നു. പിന്നീടങ്ങോട്ട് നിരവധി ഹിറ്റ്‌ ചിത്രങ്ങളിൽ താരം തിളങ്ങി.

   

വിവാഹ ശേഷം സിനിമയിൽ നിന്നും വിട്ടു നിന്ന താരം ഇപ്പോൾ പുതിയ ചിത്രമായ ഒരുത്തി എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. സിനിമയിൽ സജീവമായിരുന്നില്ലെങ്കിലും സോഷ്യൽ മീഡിയ വഴി തന്റെ വിശേഷങ്ങൾ എല്ലാം ആരാധകർക്ക് മുൻപിൽ നവ്യ പങ്കുവെക്കാറുണ്ട്. ഒരുപാട് പേരാണ് സോഷ്യൽ മീഡിയയിൽ നവ്യയെ പിന്തുടരുന്നത്. ഇപ്പോൾ തന്റെ പുതിയ ചിത്രകളുമായി സോഷ്യൽ മീഡിയകളിൽ നിറയുകയാണ് നവ്യ നായർ.

കുവൈറ്റ് അയാം കമിങ് എന്ന തലക്കെട്ടോടെ ആണ് നവ്യ പുതിയ ചിത്രങ്ങൾ പങ്കുവെച്ചത്. മോഡേൺ ലുക്കിൽ ഫ്ലൈറ്റിൽ ഇരിക്കുന്ന ചിത്രങ്ങൾ ആണ് നവ്യ പങ്കുവെച്ചിരിക്കുന്നത്. ഈ ഓണത്തിന് നേപ്പാളിൽ ആഘോഷിക്കുന്നചിത്രങ്ങൾ നവ്യ പങ്കുവെച്ചിരുന്നു. ഇതിനുപിന്നിലെയാണ് കുവൈറ്റിലേക്ക് പോകുന്നചിത്രങ്ങൾ താരം പങ്കുവെച്ചിരിക്കുന്നത്. നിരവധി പേരാണ് ചിത്രകൾക്ക് താഴെ കമന്റുകളുമായി എത്തുന്നത്.മികച്ചഒട്ടനവധി കഥാപാത്രങ്ങളിലൂടെമലയാള.

മനസ്സുകളിലേക്ക് കടന്നുകൂടിയ താരത്തിന്റെ തിരിച്ചുവരവിൽ സന്തോഷത്തിലാണ് മലയാള സിനിമ ലോകം മുഴുവൻ. കലോത്സവ വേദികളിൽ നിന്നും സിനിമയിലേക്ക് എത്തിപ്പെട്ട താരം പിന്നീട് മലയാള സിനിമയുടെ ഒഴിച്ചുകൂടാൻ കഴിയാത്ത ഒരു ഘടകമായിരുന്നു. ഒരിടക്കാലത്ത് ബിഗ് സ്ക്രീനിൽ നിന്നും വിട്ടു നിന്നെങ്കിലും വീണ്ടും സോഷ്യൽ മീഡിയകളിലും ടെലിവിഷൻ പ്രോഗ്രാമുകളിലും ബിഗ് സ്ക്രീനിലും നിറയുകയാണ് നവ്യ നായർ.

 

View this post on Instagram

 

A post shared by Navya Nair (@navyanair143)

Leave a Reply

Your email address will not be published. Required fields are marked *