മലയാളികൾക്ക് എന്നും പ്രിയപ്പെട്ട നടനാണ് മുകേഷ്. സിനിമ കുടുംബത്തിൽ നിന്നും കടന്നുവന്ന മലയാള സിനിമയുടെ പ്രിയപ്പെട്ട താരമായി മാറിയ ആളാണ് മുകേഷ്. മുകേഷിന്റെ ഗോഡ് ഫാദർ എന്ന ചിത്രത്തിന്റെ റെക്കോർഡുകൾ ഇന്നും മലയാളത്തിലെ മറ്റു ചിത്രങ്ങൾക്ക് എത്തിപ്പിടിക്കാൻ പറ്റാത്തതാണ്. സിനിമയിൽ തിളങ്ങി നിൽക്കുമ്പോൾ ആയിരുന്നു മുകേഷിന്റെ വിവാഹം. അന്ന് സീനിയറായിരുന്ന സരിതയെ ആണ് മുകേഷ് വിവാഹം ചെയ്തത്. സൂപ്പർ താരങ്ങളുടെ നായികയായി മലയാളത്തിലും തമിഴിലും എല്ലാം തിളങ്ങി നിന്നിരുന്ന വ്യക്തി വ്യക്തിയാണ് മുകേഷ്.
ഇരുവരും തമ്മിൽ വിവാഹബന്ധം വേർപെടുത്തുകയായിരുന്നു. ഇവരുടെ രണ്ടു ആൺമക്കൾ ഇപ്പോൾ സരിതയുടെ കൂടെ ആണ്.മകൻ ശ്രാവൺ മലയാളികൾക്ക് സുപരിചിതനായ വ്യക്തിയാണ്. സിനിമയിൽ നായകനായി വേഷമിട്ടിട്ടുള്ള ആളാണ് ശ്രാവൺ. ഇപ്പോൾ മുകേഷ് തന്റെ യൂട്യൂബ് ചാനൽ വഴി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് വെളിപ്പെടുത്തലുകളാണ് വൈറലാകുന്നത്. ഓണത്തെക്കുറിച്ചും മക്കളെ കുറിച്ചും അദ്ദേഹം പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ വൈറലാകുന്നത്. പണ്ട് സിനിമയിൽ സജീവമായി നിന്നിരുന്ന സമയത്ത് ഒരു വിദേശ പരിപാടിയുടെ ഭാഗമായിരുന്നു. ഈ പരിപാടിയിൽ മോഹൻലാൽ ശോഭന തുടങ്ങി വമ്പൻ താരനിര അണിനിരന്നിരുന്നു.
ഈ പരിപാടി ഓണത്തിനാണ് വന്നത് അതിനു മുൻപ് തീരുമാനിച്ച പരിപാടിയായിരുന്നു അത്. പിന്നീട് ഡേറ്റ് നീട്ടി കൊണ്ടാണ് ഓണത്തിന് എത്തിയത്.ഓണത്തെ കുറിച് വിട്ടുപോയിരുന്നു പിന്നെയാണ് ഓർമ വന്നത് അല്ലെങ്കിൽ ഈ പരിപാടിക്ക് സമ്മതിക്കില്ലായിരുന്നു. നാട്ടിൽ നിന്നും മാറി നിൽക്കുന്ന ഒരു ഓണക്കാലം ആയിരുന്നു അത്. അങ്ങനെ തിരുവോണദിവസം സ്പോൺസറുടെ വക ഓണസദ്യയൊക്കെ കഴിഞ്ഞ് വീട്ടിലേക്ക് വിളിച്ചു. തന്റെ മൂത്ത മകനാണ് ഫോൺ എടുത്തത്. അവൻ വെക്കേഷന് എത്തിയപ്പോഴാണ് ഞാൻ വീട്ടിൽ ഇല്ല എന്നറിയുന്നത്. പിന്നീട്എല്ലാവരും സംസാരിച്ചു.
അവർ ദേഷ്യപ്പെടുകയാണ് വിഷമം പറയുകയാണോ എന്നൊന്നും മനസ്സിലായില്ല.അവസാനം തന്റെ ഇളയ മകൻ പറഞ്ഞ വാക്കുകൾ ആണ് മുകേഷ് വളരെ വിഷമത്തോടെ പറയുന്നത്. ഒരിക്കലും അച്ഛന് ഞങ്ങൾ മാപ്പ് തരില്ല എന്നാണ് അന്ന് ഇളയ മകൻ പറഞ്ഞത്. ഇക്കാര്യം കേട്ട് ഞാനും കരഞ്ഞുകൊണ്ട് ഫോൺ വെച്ചു. അങ്ങനെ വിഷമിച്ചു നിന്നപ്പോൾ പെട്ടെന്ന് ആരോ തോളിൽ കൈവെച്ചു. തിരിഞ്ഞു നോക്കിയപ്പോൾ മോഹൻലാൽ ആയിരുന്നു. താൻ ലാലിനെ കെട്ടിപ്പിടിച് കരഞ്ഞു എന്നാണ് മുകേഷ് പറഞ്ഞത്. അന്ന് തന്നെ ആശ്വസിപ്പിച്ചതും ലാൽ ആയിരുന്നു എന്നും മുകേഷ് പറഞ്ഞു. ഈ വാക്കുകൾ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.