മലയാള സിനിമയിലും കന്നഡ സിനിമയിലും ഒരുപോലെ തിളങ്ങിയ താരമാണ് മേഘന രാജ്. തന്റെ ഭർത്താവ് ചീരുവിന്റെ മരണം വലിയ രീതിയിലാണ് മേഘനയെ ബാധിച്ചത്. തങ്ങളുടെ മകന് വേണ്ടി ഉള്ള കാത്തിരിപ്പിൽ ആണ് അപ്രതീക്ഷിതമായി ചീരു വിട പറയുന്നത്. ഇത് വലിയ ആഘാതമാണ് മേഘനയിൽ സൃഷ്ടിച്ചത്. പിന്നീട് സോഷ്യൽ മീഡിയകളിൽ അതികം സജീവമല്ലാതെ താരം മാറി. ഒരിടവേളക്കു ശേഷം ആണ് സോഷ്യൽ മീഡിയയിൽ വീണ്ടും സജീവമായി താരം എത്തുന്നത്.
മകൻ റയാനോടൊപ്പം താരം വീഡിയോകൾ പങ്കുവെക്കാറുണ്ട്. ഈ ചിത്രങ്ങളെല്ലാം ഒരു ചെറിയ വിങ്ങലോടെ ആണ് പ്രേക്ഷകർ സ്വീകരിക്കാറുള്ളത്. കഴിഞ്ഞദിവസം ഒരു അഭിമുഖത്തിൽ അവതാരകൻ രണ്ടാം വിവാഹത്തെപ്പറ്റി മേഘനയോട് ചോദിച്ചപ്പോൾ താരം പറഞ്ഞ മറുപടി വലിയ വൈറൽ ആയിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വീണ്ടും നിറയുകയാണ് മേഘ്ന.
ഒരുപാട് നാളുകൾക്കു ശേഷം മകനോടൊപ്പം മേഘ്ന പങ്കുവെച്ച ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. താരം റയാനുമൊത്തുള്ള ചിത്രങ്ങളോ റയാന്റെ ഒറ്റയ്ക്കുള്ള ചിത്രങ്ങളോ സോഷ്യൽ മീഡിയയിൽ കുറച്ചായി പങ്കുവെക്കാറില്ല. ഇപ്പോൾ ഇരുവരെയും ഒരുമിച്ച് ഒരു ചിത്രത്തിൽ കണ്ടതിന്റെ സന്തോഷത്തിലാണ് പ്രേക്ഷകർ. വലിയ കണ്ണടയൊക്കെ വെച്ച് സുന്ദരനായി അമ്മയോടൊപ്പം ചേർന്നു നിൽക്കുന്ന.
റയാന്റെ ചിത്രങ്ങൾ പ്രേക്ഷകർ വലിയ രീതിയിൽ ആണ് ഏറ്റെടുക്കുന്നത്. മേഘ്നയുടെ ഒരു സുഹൃത്താണ് ഈ വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. പിന്നീട് മേഘന ഇത് തന്റെ സ്റ്റോറി ആക്കുകയും ചെയ്തു. ഈ ചിത്രങ്ങൾ ഇപ്പോൾ ആരാധകരുടെ കണ്ണ് നനക്കുകയാണ്.സ്ട്രോങ്ങ് ആയി തന്നെ തുടരാനാണ് ആരാധകർ പറയുന്നത് കൊച്ചു റയാൻ കാണാൻ ചിരഞ്ജീവിയെ പോലെ തന്നെ ഉണ്ട് എന്നാണു പ്രേക്ഷകർ പറയുന്നത്.
View this post on Instagram