അർജുന് കിടിലൻ സർപ്രൈസ് ഒരുക്കി സൗഭാഗ്യ. വീഡിയോ വൈറൽ…

ടെലിവിഷൻ പരമ്പരകളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളായി മാറിയ ദമ്പതികളാണ് അർജുൻ സോമശേഖരനും സൗഭാഗ്യയും. ഫ്ലവേഴ്സ് ടിവി അവതരിപ്പിച്ച ചക്കപ്പഴം എന്ന പരമ്പരയിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ വ്യക്തിയാണ് അർജുൻ. ഒരു സോഷ്യൽ മീഡിയ ഇൻഫ്ളവൻസരായും യൂട്യൂബറായും തിളങ്ങുന്ന വ്യക്തിയാണ് സൗഭാഗ്യ. മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള താര കുടുംബങ്ങളിൽ ഒന്നാണ് ഇവരുടെത്.

   

അമ്മ താര കല്യാണും അമ്മൂമ്മയും എല്ലാം സിനിമകളിൽ തിളങ്ങി നിന്നിരുന്നവരാണ്. പ്രധാനമായും നൃത്തങ്ങളിലൂടെയാണ് ഇവരെ പ്രേക്ഷകർക്ക് അറിയുന്നത്. താരാ കല്യാൺ ഡാൻസ് സ്കൂൾ എന്ന പേരിലുള്ള ഒരു നൃത്ത വിദ്യാലയവും ഇവർക്കുണ്ട്. ഇപ്പോൾ ഇവരുടെ മകൾ സുദർശനയുടെ ചിത്രങ്ങളും വീഡിയോകളും എല്ലാം പ്രേക്ഷകർക്ക് വളരെ പ്രിയപ്പെട്ടതാണ്. നീണ്ട നാളത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരായത്. 2020ൽ ആയിരുന്നു ഇരുവരുടെയും വിവാഹം.

സുദർശന മോളും എത്തിയതോടെ കുടുംബത്തിനുള്ള ആരാധകരുടെ എണ്ണം കൂടി എന്ന് വേണം പറയാൻ. ഇപ്പോഴിതാ അർജുന് ഒരു കിടിലൻ പിറന്നാൾ സർപ്രൈസ് കൊടുത്തിരിക്കുകയാണ് സൗഭാഗ്യ. നിരവധി പേരാണ് താരത്തിന് ആശംസകളുമായി എത്തിയത്. മിനിസ്ക്രീൻ രംഗത്തും സിനിമാരംഗത്തും തിളങ്ങി നിൽക്കുന്ന ഒട്ടേറെ പേരാണ് അർജുന് ആശംസകളുമായി എത്തിയത്.

ഇപ്പോൾ അർജുന നൽകിയ കിടിലൻ സർപ്രൈസിന്റെ ദൃശ്യങ്ങളാണ് പുറത്തുവരുന്നത്.ലിസാര ഇവൻസിനെയാണ് അർജുന് സർപ്രൈസ് നൽകാനായി സൗഭാഗ്യ സമീപിച്ചത്. ഒരു സൂപ്പർ ഹീറോ എന്ന പോലെ ആണ് ഇവർ ഒരുക്കിയിത്. ഒപ്പം സുധ മോളുടെ ഒപ്പം ഉള്ള ചിത്രങ്ങളും കാണാം.വളരെ മനോഹരമായിട്ടാണ് ഇവർ ഒരുക്കിയിരിക്കുന്നത് നിരവധി പേരാണ് അർജുന് പിറന്നാൾ ആശംസകളുമായി എത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *