സെറ്റുമുണ്ടിൽ തിളങ്ങി പ്രിയ താരം പൂർണിമ ഇന്ദ്രജിത്…|Poornima Indrajith Onam Photoshoot

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് പൂർണിമ ഇന്ദ്രജിത്ത്. മലയാള സിനിമയുടെപ്രിയപ്പെട്ട താര കുടുംബത്തിലെ ഒരു അംഗമാണ് പൂർണിമ. ഒരുകാലത്ത് മലയാള സിനിമയിൽ സജീവമായിരുന്ന താരം ഇപ്പോൾ സിനിമാ ജീവിതത്തിൽ നിന്നും വിട്ടുനിൽക്കുകയാണ്. മലയാളികളുടെ പ്രിയപ്പെട്ട താരം ഇന്ദ്രജിത്തിന്റെ ഭാര്യയാണ് പൂർണിമ. സിനിമയിൽ സജീവം അല്ലെങ്കിലും സോഷ്യൽ മീഡിയകളിൽ നിറ സാന്നിധ്യമാണ് പൂർണിമ ഇന്ദ്രജിത്ത്. പ്രാണ എന്ന ഒരു കോസ്റ്റ്യൂം കമ്പനിയും പൂർണിമയ്ക്ക് ഉണ്ട്. നിരവധി താരങ്ങളാണ് പ്രാണയുടെ വസ്ത്രങ്ങൾ ധരിച്ച് ഓണത്തിന്റെ ഫോട്ടോഷൂട്ടുമായി എത്തിയത്.

   

ഇപ്പോൾ പ്രാണയുടെ തന്നെ വസ്ത്രവുമായി ഓണാശംസകൾ നേർന്നുകൊണ്ട് പുതിയ ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് പൂർണിമ. കറുപ്പ് ജാക്കറ്റ് ധരിച്ച് സെറ്റ് മുണ്ടിൽ ഉള്ള ഒരു വീഡിയോയും പങ്കുവെച്ചിട്ടുണ്ട്. ദൈവം സുന്ദരി ആയിട്ടാണ് പൂർണിമ പ്രത്യക്ഷപ്പെട്ടത്. നിരവധി മേക്കോവറുകളിലൂടെ ആരാധകർക്ക് മുൻപിലേക്ക് എത്തുന്ന താരമാണ് പൂർണിമ ഇന്ദ്രജിത്ത്. മലയാളികൾക്ക് സുപരിചിതരായ രഞ്ജിനി ഹരിദാസും രഞ്ജിനി ജോസും ചേർന്നാണ്ചിത്രങ്ങൾ പകർത്തിയത്.

നിരവധി പേരാണ് വീഡിയോയുടെ താഴെ കമന്റുകളുമായി എത്തുന്നത്. സിനിമയിൽ നിന്നും വിട്ടുനിന്നെങ്കിലും ബിസിനസ് മേഖലയിലും ഫാഷൻ ഡിസൈനിങ്ങിലും തന്റേതായ കഴിവ് തെളിയിച്ചു കൊണ്ടിരിക്കുകയാണ് പൂർണിമ. ഏകദേശം 9 ലക്ഷത്തിനു മുകളിൽ ഫോളോവേഴ്സ് ഉള്ള വ്യക്തിയാണ് പൂർണിമ. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ചിത്രങ്ങൾ നിമിഷങ്ങൾ കൊണ്ടാണ് ആരാധകർ ഏറ്റെടുക്കാറ്. വീഡിയോയുടെ ഒപ്പം ഓണാശംസകൾ നേർന്നു കൊണ്ടുള്ള ചിത്രങ്ങളും പൂർണിമ പങ്കുവെച്ചിട്ടുണ്ട്.

സിനിമാരംഗത്ത് മാത്രമല്ല ടെലിവിഷൻ അവതാരികയായും തിളങ്ങി നിന്നിരുന്ന വ്യക്തിയാണ് പൂർണിമ. വർണ്ണക്കാഴ്ചകൾ എന്ന ചിത്രത്തിലൂടെയാണ് പൂർണിമ ആദ്യമായി സിനിമയിലേക്ക് വരുന്നത് പിന്നീട് അങ്ങോട്ട് ഒട്ടനവധി മികച്ച ചിത്രങ്ങളിൽ താരം വേഷമിട്ടു.നിലവിൽസിനിമയിൽ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയ വഴി തന്റെ വിശേഷങ്ങൾ എല്ലാം ആരാധകർക്കായി താരം പങ്കുവെക്കാറുണ്ട്.അത്തരത്തിൽ ആണ് പുതിയ ചിത്രം പങ്കുവെച്ചത്. നിരവധി ആരാധകരുള്ളവ്യക്തിയാണ് പൂർണിമ.

Leave a Reply

Your email address will not be published. Required fields are marked *