സെപ്റ്റംബർ ഒന്നിന് ആയിരുന്നു തമിഴ് സിനിമയിലെ പ്രമുഖ നിർമ്മാതാവ് രവീന്ദർ ചന്ദ്രശേഖറും നടി മഹാലക്ഷ്മിയും തമ്മിലുള്ള വിവാഹം. ഏറെ നാളത്തെ പ്രണയത്തിനു ഒടുവിൽ ആയിരുന്നു ഇരുവരുടെയും വിവാഹം.ഇരുവരുടെയും വിവാഹ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയകളിൽ വൈറലായിരുന്നു. ഇപ്പോൾഅതുപോലൊരു വീഡിയോ ആണ്പ്രേക്ഷകർ ഏറ്റെടുക്കുന്നത്. കല്യാണദിവസം ഇരുവരും സദ്യ കഴിക്കാൻ ഇരുന്ന വേളയിൽ ആണ് ഈ വീഡിയോ എടുത്തത്.
രവീന്തറിനു ചോറ് വാരി കൊടുക്കുന്ന മഹാലക്ഷ്മിയുടെ വീഡിയോ ആണ് വൈറലായി മാറുന്നത്. കഴിഞ്ഞ ദിവസമാണ് ഈ വീഡിയോ പുറത്തിറങ്ങുന്നത് ഇരുവരും കഴിച്ചു കൊണ്ടിരിക്കുന്ന സമയത്ത് മഹാലക്ഷ്മി ചോറ് വാരി രവീന്ദറിനു കൊടുക്കുകയും രവീന്ദർ അത് കഴിക്കുകയും ചെയ്യുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയകളിൽ വൈറൽ ആകുന്നത്. തൊട്ടു പിന്നാലെ രവീന്ദറും ചോറ് എടുത്ത് മഹാലക്ഷ്മിയുടെ വായിൽ വെച്ചു കൊടുക്കുന്നുണ്ട്.
ഈ വീഡിയോ ഏറ്റെടുക്കുകയാണ് ആരാധകർ. ഇരുവർക്കും ഒരുപാട് സൈബർ അറ്റാക്ക് ആണ് നേരിടേണ്ടി വന്നിട്ടുള്ളത്. കല്യാണം കഴിഞ്ഞത് മുതൽ ഇവർക്കും നേരെ വലിയ രീതിയിലുള്ള സൈബർ ആക്രമണങ്ങൾ ആണ് എത്തുന്നത്. എന്റെ ജീവിതത്തിൽ നിന്നെ ലഭിച്ചതിൽ ഞാൻ ഭാഗ്യവാനാണ് നിന്റെ സ്നേഹത്താൽ നീ എന്റെ ഹൃദയം നിറക്കുന്നു എന്നാണ് രവീന്ദരിന്റെ വാക്കുകൾ.
തിരുപ്പതിയിൽ വച്ച് നടന്ന വിവാഹ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമേ പങ്കെടുത്തിരുന്നുള്ളൂ. ഇവരുടെയും കളങ്കമില്ലാത്ത സ്നേഹമാണ് എന്നാണ് ആരാധകർ പറയുന്നത്. ഇരുവരുടെയും ഈ വീഡിയോ നിമിഷ നേരം കൊണ്ടാണ് സോഷ്യൽ മീഡിയകളിൽ സ്ഥാനം പിടിച്ചത്.ഒരുപാട് വര്ഷം ഇതുപോലെ സ്നേഹത്തോടെ ഒന്നിച്ചു ജീവിക്കാൻ സാധിക്കട്ടെ എന്നാണു ആരാധകർ വിവാഹാശംസകളോടൊപ്പം കുറിക്കുന്നത്.
View this post on Instagram