ജിം വർക്ഔട്ട് ചെയ്യുന്ന പുതിയ വീഡിയോയുമായി എസ്തർ.

മലയാള സിനിമയിലെ വളർന്നുവരുന്ന താരങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട താരമാണ് എസ്തർ. ജിത്തു ജോസഫ് സംവിധാനം ചെയ്ത മോഹൻലാൽ നായകനായി എത്തിയ ദൃശ്യം എന്ന സിനിമയിലൂടെ മലയാളികൾക്ക് ഏവർക്കും പ്രിയങ്കരിയായി മാറിയ താരമാണ് എസ്തർ. ചിത്രത്തിൽമോഹൻലാലിന്റെ മകളായി മുഴുനീളൻ കഥാപാത്രമായിരുന്നു എസ്തറിന്റേത്. ഒറ്റ ചിത്രത്തിലൂടെ തന്നെ ഒരുപാട് ആരാധകരെ സൃഷ്ട്ടിച്ച താരമാണ് എസ്തർ.സോഷ്യൽ മീഡിയകളിൽ സജീവമായ താരത്തിന്റെ ഇൻസ്റ്റാഗ്രാം.

   

അക്കൗണ്ടിനു പത്തുലക്ഷത്തിനും മുകളിൽ ഫോളോവേഴ്സ് ഉണ്ട്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ചിത്രങ്ങളും വീഡിയോകളും നിമിഷം നേരം കൊണ്ടാണ് സോഷ്യൽ മീഡിയ പ്രേക്ഷകർ ഏറ്റെടുക്കാറുള്ളത്. വ്യത്യസ്തമായ ഗെറ്റപ്പുകളിലൂടെ ആരാധകർക്ക് മുൻപിലേക്ക് പ്രത്യക്ഷപ്പെടുന്ന താരമാണ് എസ്തർ അനിൽ. വെറുമൊരു സിനിമാതാരം മാത്രമല്ല എസ്തർ.

ഫ്ലവേഴ്സ് ടിവി സംപ്രേക്ഷണം ചെയ്യുന്ന ടോപ് സിംഗർ എന്ന റിയാലിറ്റി ഷോയുടെ ആദ്യകാലത്തെ അവതാരികയായിരുന്നു താരം. താരം പങ്കുവെച്ച പുതിയ വീഡിയോ ആണ് ഇപ്പോൾ ആരാധകർക്കിടയിൽ ശ്രദ്ധ നേടുന്നത്. ജിമ്മിൽ വർക്ക് ഔട്ട് ചെയ്യുന്ന താരത്തിന്റെ വീഡിയോ ആണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്. താരം വളരെ ആത്മാർത്ഥമായി തന്നെ വർക്ക്‌ ഔട്ട്‌ ചെയ്യുന്നത് കാണാം.

ഈ വീഡിയോ ഏറ്റെടുക്കുകയാണ് സോഷ്യൽ മീഡിയ ആരാധകർ ഇപ്പോൾ. എസ്തറിന്റെ പാഷനെ പ്രശംസിക്കുകയാണ് പ്രേക്ഷകർ. സ്റ്റാർ കെ ഫിറ്റ്നസ് കൊച്ചിയിൽ ആണ് താരം വർക്ഔട് ചെയ്യുന്നത്.ഇനിയും ഒട്ടനവധി ചിത്രങ്ങൾ ആണ് താരത്തെ തേടി ഏതാണ് എത്താൻ ഉള്ളത് എന്ന് ആരാധകർ പറഞ്ഞു.താരത്തിന്റെ ഈ വീഡിയോക്ക് നിരവധി കാഴ്ചക്കാരാണ് ഇതിനോടകം തന്നെ എത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *