ജനപ്രിയ നായകനെ പൊതിഞ്ഞ് ആരാധകർ.

മലയാള സിനിമയുടെ ജനപ്രിയനായകൻ എന്ന പേര് ലഭിച്ച താരമാണ് ദിലീപ്. മിമിക്രി ലോകത്തു നിന്നും കടന്നുവന്ന സിനിമയിൽ സൂപ്പർസ്റ്റാറായി മാറിയ ദിലീപിനെ ഇഷ്ടമല്ലാത്ത മലയാളികൾ ചുരുക്കമായിരിക്കും. 180ൽ പരം ചിത്രങ്ങളിൽ ഇതിനോടകം തന്നെ താരം അഭിനയിച്ചു. വ്യത്യസ്തമായ ഒട്ടേറെ കഥാപാത്രങ്ങളിലൂടെ അഭിനയത്തിന്റെ മറ്റൊരു രൂപം കാണിച്ചുതന്ന നായകനാണ് ദിലീപ്.

   

മലയാളികൾ ഇന്നും ആദ്യം കണ്ട അതെ രസത്തോടെ കാണുന്ന ചിത്രങ്ങൾ ആണ് ദിലീപിന്റെത്. എന്നോട് ഇഷ്ടം കൂടാമോ എന്ന കമൽ ചിത്രത്തിൽ വളരെ ചെറിയൊരു വേഷം ചെയ്തുകൊണ്ടാണ് ദിലീപ് മലയാള സിനിമയിലേക്ക് കടന്നുവരുന്നത്. പിന്നീട് മലയാളികൾ ഇഷ്ടപ്പെടുന്ന ഒട്ടേറെ പച്ചയായ കഥാപാത്രങ്ങൾ ആരാധകർക്ക് സമ്മാനിച്ച വ്യക്തിയാണ് ദിലീപ്. നിരവധി അവാർഡുകളാണ് തന്റെ അഭിനയത്തിന് അംഗീകാരമായി ലഭിച്ചിട്ടുള്ളത്.

ഇപ്പോൾ ഇന്ത്യൻ സിനിമയുടെ പ്രധാനപ്പെട്ട നായികമാരിൽ ഒരാളായ തമന്ന യോടൊപ്പം ക്ഷേത്രത്തിൽ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട എത്തിയപ്പോൾ ഉണ്ടായ ജനക്കൂട്ടമാണ് വാർത്തയാവുന്നത്. ഒരുപാട് പേരാണ് ഇരുവരെയും കാണാൻ ക്ഷേത്രത്തിൽ എത്തിയത് വലിയ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പാട് പെടുകയായിരുന്നു ജീവനക്കാർ. ദിലീപും തമന്നയും ചേർന്നെത്തുന്ന ചിത്രത്തിനു വലിയ പ്രതീക്ഷയിലാണ് ആരാധകർ.

ഒരുപാട് പേരാണ് ഇഷ്ട്ടതാരങ്ങളെ കാണാൻ തടിച്ചുകൂടിയത്. ഇരുവരും ക്ഷേത്ര ദർശനം നടത്തി ദീപം തെളിയിച്ചു.മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ട ചിത്രങ്ങളിലൂടെ മാത്രമേ പ്രേക്ഷകർ തമന്നയെ കണ്ടിട്ടുള്ളു.എങ്കിലും ഒരുപാട് ആരാധകർ ആണ് തമന്നക്ക് കേരളത്തിൽ ഉള്ളത്.മലയാളികളുടെ പ്രിയപ്പെട്ടനടനും പിയപ്പെട്ട നായികയും ഒന്നിച്ചെത്തുന്ന ചിത്രം കാണാനുള്ള കാത്തിരിപ്പിൽ ആണ് ആരാധകർ.തെന്നിന്ത്യൻ സിനിമയുടെ താര റാണി ആണ് തമന്ന.

Leave a Reply

Your email address will not be published. Required fields are marked *