മഞ്ച് സ്റ്റാർ സിംഗർ താരം ആതിര മുരളി വിവാഹിതയായി.വരനോടൊപ്പം ഉള്ള ദൃശ്യങ്ങൾ പങ്കുവെച്ച് താരം.

മലയാള മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട റിയാലിറ്റി ഷോ ആയിരുന്നു മഞ്ച് സ്റ്റാർ സിംഗർ. ഒരുകാലത്ത് മിനിസ്ക്രീൻ പ്രേക്ഷകരെ മുഴുവൻ പിടിച്ചിരുത്തിയ പ്രോഗ്രാമായിരുന്നു സ്റ്റാർ സിംഗർ ജൂനിയർ. ഈ പരിപാടിയിൽ പങ്കെടുത്തഓരോ കുട്ടികളും മലയാളികളുടെ മനസ്സിൽ സ്ഥാനം പിടിച്ചവരാണ്. അത്തരത്തിൽമലയാളികൾക്ക് സുപരിചിതയാണ് ഗായിക ആതിര മുരളി. ചെറുപ്രായത്തിൽ തന്നെ മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടം കവർന്ന ഈ മിടുക്കി കഴിഞ്ഞദിവസം വിവാഹിതയായിരിക്കുകയാണ്.

   

സംഗീത ഉപകരണങ്ങളിൽ വിദഗ്ധനായജയേഷിനെയാണ് താരം വിവാഹം ചെയ്തിരിക്കുന്നത്. ഇപ്പോൾ കല്യാണ പെണ്ണായി ഒരുങ്ങിയ ആതിരയുടെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മുത്തുകൾ പിടിപ്പിച്ച വെള്ള വസ്ത്രത്തിലാണ് ആതിര ഒരുങ്ങിയിരിക്കുന്നത്.വെള്ള പൂക്കൾ കൊണ്ട് തന്നെ മുടിയും അലങ്കരിച്ചിട്ടുണ്ട്. ഏറെക്കാലത്തെ പ്രണയത്തിനൊടുവിൽ ആണ് ആതിരയും ജയേഷും വിവാഹിതരാകുന്നത്. കഴിഞ്ഞവർഷം മാർച്ചിൽ ആയിരുന്നു ഇവരുടെ വിവാഹ നിശ്ചയം.

ഒരുപാട് താരങ്ങളാണ് ആതിരയ്ക്ക് വിവാഹ ആശംസകൾ ആയി എത്തിയിരിക്കുന്നത്. ഈ കുട്ടി ഇത്ര വലുതായോ എന്നാണ് പ്രേക്ഷകർ അതിശയത്തോടെ പറയുന്നത്. നിരവധി പരിപാടികളുമായി കലോത്സവ വേദികളിലും ആതിര സജീവമായിരുന്നു. ആതിരയുടെ കുടുംബവും ഒരു സംഗീത കുടുംബമാണ്. നിരവധി അവാർഡുകളും ആതിര നേടിയിട്ടുണ്ട്. സോഷ്യൽ മീഡിയകളിൽ സജീവമാണ് താരം.

ഇവരുടെ കവർ സോങ് വീഡിയോകൾ യൂട്യൂബിൽവലിയ തരംഗമാണ്.ഇപ്പോൾ പ്രിയ ഗായിക വിവാഹിതയായതിന്റെ സന്തോഷത്തിലാണ് ആരാധകർ. പിന്നണി ഗായികയായും ആതിര അരങ്ങേറ്റം കുറിച്ചിരുന്നു. വള്ളിക്കെട്ട് എന്ന ചിത്രത്തിൽ ആണ് പിന്നണി ഗായകരംഗത്തു തുടക്കം കുറിച്ചത്. ഇരുവർക്കും വിവാഹമംഗള ആശംസകൾ നേരുകയാണ് പ്രേക്ഷകർ.

Leave a Reply

Your email address will not be published. Required fields are marked *