പ്രസവ വീഡിയോ ആരാധകർക്കായി പങ്കുവെച്ച് മൃദുലയും യുവയും. യുവയെ പ്രശംസിച്ചു ആരാധകർ.

കഴിഞ്ഞ കുറച്ച് ആഴ്ചകളായി സോഷ്യൽ മീഡിയകളിൽ നിറഞ്ഞുനിൽക്കുന്ന വാർത്തകളിൽ ഒന്നാണ് മൃദുലയുടെ കുഞ്ഞിന്റെ. ഗർഭകാലം മുതൽ എല്ലാ വിശേഷങ്ങളും ഇരുവരും സോഷ്യൽ മീഡിയ വഴി പങ്കുവെക്കാറുണ്ടായിരുന്നു.വലിയ കാഴ്ചക്കാരായിരുന്നു ഇരുവരുടെയും യൂട്യൂബ് ചാനലിനു ഉള്ളത്. കുഞ്ഞു ജനിച്ചപ്പോൾ മുതൽ എല്ലാവരും കുഞ്ഞിനെ കാണാനായുള്ള ആകാംക്ഷയിൽ ആയിരുന്നു. ഇപ്പോൾ ഇവർ പങ്കുവെച്ചിരിക്കുന്ന പുതിയ വീഡിയോ ആരാധകർക്ക് മുൻപിൽ തരംഗം ആവുകയാണ്.

   

ഡെലിവറി സ്റ്റോറി മായാണ് മൃദ്വാ വ്ലോഗ്സ് എന്ന യൂട്യൂബ് ചാനലിലൂടെ ഇരുവരും എത്തിയിരിക്കുന്നത്.ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും അമൂല്യമായ നിമിഷം എന്ന ക്യാപ്ഷനോടെ ആണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.രണ്ടും കല്പിച്ചു ഞാൻ കൂടെ നിൽക്കുകയാണ് ആരാണ് ആദ്യം ബോധം നേടുന്നത് എന്ന് എനിക്ക് അറിയില്ല എന്ന് പറഞ്ഞു കൊണ്ട് ആണ് യുവ നിൽക്കുന്നത്.

മൃദുലയോടൊപ്പം തന്നെ യുവ നിൽക്കുന്നതും വീഡിയോയിൽ കാണാം. എല്ലാ കാര്യങ്ങൾക്കും മൃദുലയുടെ ഒപ്പം തന്നെ നിൽക്കുന്ന യുവയെ പ്രശംസിക്കുകയാണ് ആരാധകർ ഇപ്പോൾ. ഭർത്താവ് ഏറ്റവും കൂടുതൽ അടുത്ത് വേണം എന്ന് ഏതൊരു ഭാര്യയും ആഗ്രഹിക്കുന്ന സമയമാണ് ഇതെന്ന് ആരാധകർ പറഞ്ഞു. ലേബർ റൂമിൽ യുവയും മൃദുല യോടൊപ്പം അകത്തു കയറി.

നടു തടവി കൊടുത്തും ആശ്വസിപ്പിച്ചും യുവ കൂടെ തന്നെ ഉണ്ടായിരുന്നു. ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ ആയിരുന്നു പ്രസവം. കണ്ടാൽ ഞാനാണ് പ്രസവം എടുക്കുന്നത് എന്ന് തോന്നും എന്നാണ് യുവയുടെ ചോദ്യം വളരെ ചിരിച്ച മുഖത്തോടെ ആണ് മൃദുല ലേബർ റൂമിൽ കയറുന്നത്. ഇരുവരുടെയും സ്നേഹം പ്രശംസിക്കുകയാണ് ആരാധകർ ഇപ്പോൾ. യുവയെ പോലെ ഒരു ഭർത്താവിനെ കിട്ടിയത് മൃദുലയുടെ ഭാഗ്യമാണ് എന്നാണ് ആരാധകർ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *