സാരിയിൽ അതീവ സുന്ദരി ആയി ഹണി റോസ്. പുതിയ വീഡിയോ നിമിഷങ്ങൾ കൊണ്ട് വൈറൽ…|Honey rose viral video

മലയാളികൾക്ക് ഏറെ ഇഷ്ട്ടപ്പെട്ട നടിയാണ് ഹണി റോസ്. ചെറുതും വലുതുമായ ഒരുപാട് വേഷങ്ങളിലൂടെ മലയാള മനസ്സുകളിൽ ഇടം പിടിച്ച നായികയാണ് ഹണി റോസ്. ഒരുപാട് സിനിമകൾ ഒന്നും ചെയ്തിട്ടില്ലെങ്കിലും ഏവർക്കും സുപരിചിതയാണ് ഹണി. ഈയിടക്ക് ഒരു തമിഴ് ആരാധകൻ ഹണി റോസിനായി അമ്പലം പണിതത് വലിയ വാർത്ത ആയിരുന്നു. ഇൻസ്റ്റഗ്രാമിൽ സജീവമായ ഹണി റോസിന് 10 ലക്ഷത്തിലധികം ഫോള്ളോവെർസ് ആണ് ഉള്ളത്.

   

ഹണി റോസ് പങ്കുവെക്കുന്ന ചിത്രങ്ങൾ നിമിഷ നേരങ്ങൾ കൊണ്ടാണ് പ്രേക്ഷകർ ഏറ്റെടുക്കാറുള്ളത്. ഇപ്പോൾ അതുപോലെ പുതിയ ഒരു വീഡിയോയുമായി എത്തിയിരിക്കുകയാണ് ഹണി റോസ്. ഇത്തവണ ഒരു റീൽ ആണ് ആരാധകർക്കായി താരം പങ്കുവെച്ചിട്ടുള്ളത്. നിരവധി ലൈക്കുകൾ ആണ് താരത്തിന്റെ വീഡിയോയ്ക്ക് താഴെ എത്തിച്ചേരുന്നത്.

ബെന്നെറ്റ് എം വര്ഗീസ് എന്ന ഫോട്ടോഗ്രാഫറാണ് വീഡിയോ പകർത്തിയിരിക്കുന്നത്. സാരിയും അണിഞ്ഞു മുല്ലപ്പൂവും ചൂടി വരുന്ന ഹണി റോസിന് ഒട്ടനവധി കമന്റുകളാണ് എത്തിച്ചേരുന്നത്. കേരളത്തിൽ മാത്രമല്ല കേരളത്തിന് പുറത്തും ഒട്ടനവധി ആരാധകരുള്ള വ്യക്തിയാണ് ഹണി റോസ്. ഏതായാലും വീഡിയോ നിമിഷങ്ങൾക്കകം ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.

2005 ൽ പുറത്തിറങ്ങിയ ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലാണ് ഹണി റോസ് ആദ്യമായി അഭിനയിക്കുന്നത്. മുതൽ കനവേ എന്ന ചിത്രത്തിലാണ് ഹണി റോസ് തമിഴിൽ അരങ്ങേറ്റം കുടിക്കുന്നത്. ഇനിയും നിരവധി ചിത്രങ്ങളിലൂടെ സജീവമാകും എന്ന പ്രതീക്ഷയിൽ ആണ് ആരാധകർ ഇപ്പോൾ.ഏതായാലും പുതിയ വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ ആരാധകർ ഇപ്പോൾ.

 

View this post on Instagram

 

A post shared by Honey Rose (@honeyroseinsta)

Leave a Reply

Your email address will not be published. Required fields are marked *