മീനുട്ടി ഇനി പുതിയ സ്കൂളിലേക്ക്. സ്കൂളിലെ വിശേഷങ്ങൾ പങ്കുവെച്ച് താരം…|Meenakshi Anoop school life

അമർ അക്ബർ അന്തോണി എന്ന മലയാള സിനിമയിലൂടെ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിച്ചേർന്ന താരമാണ് മീനാക്ഷി. ചിത്രത്തിലെ പാത്തു എന്ന കഥാപാത്രമായി കടന്നു വന്ന മീനാക്ഷി ഒറ്റ ചിത്രം കൊണ്ട് തന്നെ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കി. പിന്നീട് അങ്ങോട്ട് മോഹൻലാലിനൊപ്പവും നിരവധി മുൻനിര താരങ്ങൾക്കൊപ്പവും വേഷമിട്ടു. ഫ്ലവേഴ്സ് ടിവി അവതരിപ്പിക്കുന്ന ടോപ് സിംഗർ എന്ന പരിപാടിയുടെ അവതാരികയായി മിനി സ്ക്രീൻ പ്രേക്ഷകരുടെ മനം കവർന്ന താരമാണ് മീനുട്ടി.

   

ടെലിവിഷൻ രംഗത്തും സോഷ്യൽ മീഡിയയിലും സജീവമായ താരം വിശേഷങ്ങൾ എല്ലാം ആരാധകർക്ക് മുന്നിൽ പങ്കുവെക്കാറുണ്ട്. അത്തരത്തിൽതന്റെ പുതിയ വിശേഷങ്ങൾ പ്രേക്ഷകർക്ക് മുൻപിൽ പങ്കുവെച്ചിരിക്കുകയാണ് മീനുട്ടി. ഈ വർഷം പത്താം ക്ലാസ് പരീക്ഷയെഴുതിയ മീനാക്ഷിക്ക് ഉയർന്ന മാർക്കാണ് ലഭിച്ചത്. പ്ലസ് വണ്ണിലേക്കുള്ള തന്റെ പുതിയ സ്കൂളിന്റെ അഡ്മിഷൻ കാര്യങ്ങളുമായി ബന്ധപ്പെട്ട പുതിയ വീഡിയോ ആണ് സോഷ്യൽ മീഡിയകളിൽ നിറയുന്നത്.

താരം തന്റെ യൂട്യൂബ് ചാനലിലൂടെയാണ് പുതിയ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെച്ചത്. ഒത്തിരി കാഴ്ചക്കാരാണ് പുതിയ വീഡിയോയ്ക്ക് ലഭിച്ചത്. വീട്ടിൽനിന്ന്സ്കൂളിലേക്ക് ചെല്ലുന്നതും അഡ്മിഷൻ എടുക്കുന്നതും തുടങ്ങിയ എല്ലാ കാര്യങ്ങളും മീനാക്ഷി വീഡിയോയിലൂടെ അവതരിപ്പിച്ചു. കൂടാതെ തന്റെ സുഹൃത്തിനെയും വീഡിയോയിൽ പരിചയപ്പെടുത്തി.

ചിൻമയി എന്ന സുഹൃത്തിന്റെ അച്ഛന്റെ സിനിമയിലാണ് താൻ ആദ്യമായി അഭിനയിച്ചത് എന്നും അടുത്തത് ചിന്മയിയുടെ ചിത്രത്തിൽ ആണ് അഭിനയിക്കാൻ പോകുന്നത് എന്നും ഞങ്ങൾ രണ്ടുപേരും ഒരേ ക്ലാസിലാണെന്നും മീനാക്ഷി പറഞ്ഞു.താരം സെക്കന്റ്‌ ലാംഗ്വേജ് എടുക്കുന്നത് വരെ വിഡിയോയിൽ ഉണ്ട്. പുതിയ രസകരമായ വീഡിയോ ഏറ്റെടുത്ത് തിരിക്കുകയാണ് ആരാധകർ ഇപ്പോൾ. പുതിയ സ്കൂളിൽ നല്ലൊരു തുടക്കം ആകട്ടെ എന്നാണ് ആരാധകർ മീനാക്ഷിയോട് പറയുന്നത്.

https://youtu.be/T1AzzT2edYI

 

View this post on Instagram

 

A post shared by Anunaya Anoop (@meenakshiofficial_)

Leave a Reply

Your email address will not be published. Required fields are marked *