മിനിസ്ക്രീൻ വഴി ഏവർക്കും സുപരിചിതരാണ് മൃദുല വിജയും ഭർത്താവ് യുവാ കൃഷ്ണയും. ഇപ്പോൾ തങ്ങൾക്ക് കുഞ്ഞ് ജനിച്ചതിന്റെ സന്തോഷം ആരാധകരുമായി പങ്കുവെക്കുകയാണ് ഇരുവരും. ഇൻസ്റ്റാഗ്രാമിലൂടെ ആണ് ചിത്രം പങ്കുവച്ചത്. ദൈവം ഞങ്ങൾക്ക് ഒരു പൊന്നോമന പെൺകുഞ്ഞിനെ നൽകിയിരിക്കുകയാണ്ദൈവത്തിനോട് ഒരുപാട് നന്ദി കൂടെ നിന്ന് പ്രാർത്ഥിച്ച എല്ലാ കൂട്ടുകാർക്കും നന്ദി എന്ന അടിക്കുറുപ്പോടെ താരം ചിത്രം പങ്കുവെച്ചത്.
കുഞ്ഞിന്റെ കയ്യിൽ യുവ പിടിച്ചിരിക്കുന്ന ഒരു ചെറിയ ചിത്രമാണ് പങ്കുവെച്ചിട്ടുള്ളത്.രാത്രി വൈകി ആണ് ഇവർ സന്തോഷം പങ്കുവെച്ചത്. മിനിസ്ക്രീനിലും ബിഗ്സ്ക്രീനിലും തിളങ്ങി നിൽക്കുന്ന ഒരുപാട് താരങ്ങൾ ആണ് ആശംസകളുമായി എത്തിയിരിക്കുന്നത്. സോഷ്യൽ മീഡിയകളിൽ സജീവമാണ് രണ്ടു പേരും. ഇരുവരുടെയും വിവാഹം വലിയ ആഘോഷം തന്നെ ആയിരുന്നു. മൃദ്വാ വ്ലോഗ്സ് എന്ന പേരിൽ ഒരു യൂട്യൂബ് ചാനലും ഇവർക്കുണ്ട്.
തങ്ങളുടെ കുഞ്ഞിന്റെ കയ്യിൽ പിടിച്ചിരിക്കുന്ന ചിത്രമാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.മൃതുലയെയും യുവയെയും അറിയാത്തവർ വളരെ ചുരുക്കമാണ്. പ്രേക്ഷകരുടെ ഇഷ്ടദമ്പത്തികൾ ആണ് ഇരുവരും. തങ്ങളുടെ കുഞ്ഞിനായുള്ള കാത്തിരിപ്പിന്റെ ചിത്രങ്ങൾ ഇരുവരും ആരാധകർക്കായി പങ്കുവെക്കാറുണ്ടായിരുന്നു. ഇപ്പോഴിതാ കാത്തിരിപ്പിന് വിരാമം ഇട്ടുകൊണ്ടാണ് കുഞ്ഞ് ജനിച്ച സന്തോഷം ഇരുവരും പങ്കുവെച്ചത്.
കുഞ്ഞിന്റെ മുഖം കാണാൻ തിടുക്കമായി എന്നാണ് ആരാധകർ പറയുന്നത്. മാതാപിതാക്കൾ ആയതിന്റെ സന്തോഷം അടങ്ങാത്ത ആവേശത്തോടെ ആണ് ഇരുവരും തങ്ങളുടെ ആരാധകർക്ക് മുൻപിൽ അവതരിപ്പിച്ചത്. സോഷ്യൽ മീഡിയകൾ ആഘോഷമാക്കുകയാണ് തങ്ങളുടെ ഇഷ്ടദമ്പത്തികളുടെ ഈ സന്തോഷം. വലിയ തരത്തിലുള്ള അഭിനന്ദനങ്ങൾ ആണ് ഇരുവരെയും തേടിയെത്തുന്നത്.വളരെ സന്തോഷത്തിലാണ് ആരാധകരും.