ഈ താരത്തെ മനസ്സിലായോ? മലയാള സിനിമയിൽ ഒഴിച്ചുകൂടാൻ ആവാത്ത സൂപ്പർ താരത്തിന്റെ ചിത്രമാണ് ഇത്!

2012 ൽ സജീവൻ അന്തിക്കാട് സംവിധാനം ചെയ്ത പ്രഭുവിന്റെ മക്കൾ എന്ന ചിത്രത്തിലൂടെ മലയാള സിനിമാരംഗത്തേക്ക് കടന്നു വന്ന ടോവിനോ തോമസ് എന്ന മലയാളികളുടെ സൂപ്പർ ഹീറോയുടെ ബാല്യകാലചിത്രം ആണ് ഇത്. യാതൊരു സിനിമ പാരമ്പര്യവും ഇല്ലാതെ മലയാള സിനിമ ലോകത്തേക്ക് കാലെടുത്തു വെച്ച ടോവിനോ തോമസ് ഇന്ന് മലയാള സിനിമ ഇൻഡസ്ട്രിയുടെ അഭിവാജ്യ ഘടകം ആയി ഇതിനോടകം തന്നെ മാറിക്കഴിഞ്ഞു.

   

അഡ്വ. ഇല്ലിക്കൽ തോമസിന്റെയും ഷീല തോമസിന്റെയും ഇളയ മകനായി ഇരിങ്ങാലക്കുടയിൽ ആണ് താരത്തിന്റെ ജനനം. ഒട്ടനവധി ഹിറ്റ് ചിത്രങ്ങളിൽ നായകനായും സഹനടനായും അഭിനയിക്കാൻ താരത്തിനായി. പൃഥ്വിരാജ് നായകനായ “എന്ന് നിന്റെ മൊയ്‌ദീൻ” എന്ന ചിത്രത്തിലെ “അപ്പു” എന്ന കഥാപാത്രം ആണ് ടോവിനോ തോമസിന് വഴിത്തിരിവായത്.

പിന്നീടങ്ങോട്ട് മലയാള സിനിമയിൽ തന്റേതായ ഒരു സ്ഥാനം നേടിയെടുക്കാൻ താരത്തിനായി. മലയാളത്തിൽ മാത്രമല്ല തമിഴിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച താരമാണ് ടോവിനോ തോമസ്. ഇന്ത്യൻ സിനിമ ചരിത്രത്തിലെ ആദ്യത്തെ സൂപ്പർ ഹീറോ സിനിമ ആയ മിന്നൽ മുരളി എന്ന ചിത്രത്തിലെ അഭിനയം ഇന്ത്യൻ ഇന്ടസ്ട്രികൾ മുഴുവനായും ഏറ്റെടുത്തു.

ടോവിനോ തോമസ് നായകനായ “മായനദി” എന്ന ചിത്രത്തിലെ മാത്തൻ എന്ന കഥാപാത്രം സിനിമ പ്രേക്ഷകർക്കിടയിൽ ഇന്നും പ്രിയപ്പെട്ടതായി നിൽക്കുന്നു. സോഷ്യൽ മീഡിയകളിൽ സജീവമായ താരം തന്റേതായ നിലപാട് വ്യക്തമായി വെളിപ്പെടുത്തുന്ന വ്യക്തി ആണ് ടോവിനോ തോമസ്. “തല്ലുമാല” എന്ന ടോവിനോയുടെ പുതിയ ചിത്രം വളരെ വിജയമായി പ്രദർശനം നടന്നുകൊണ്ടിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *