തിരുവോണത്തെ വരവേൽക്കാൻ ഒരുങ്ങി കുട്ടി സെലിബ്രറ്റി വൃദ്ധി കുട്ടി ;ഓണക്കോടിയിൽ തിളങ്ങി നിൽക്കുന്ന ചിത്രമാണ് ആരാധകർക്കായി താരം പങ്കുവെച്ചിരിക്കുന്നത്…

ഒറ്റ വീഡിയോയിലൂടെ മലയാളമനസ്സുകളെ കീഴടക്കിയ താരമാണ് വൃദ്ധി വിശാൽ. നവമാധ്യമങ്ങളിലൂടെ അനവധി പ്രേക്ഷകരെ സൃഷ്ടിക്കാനും താരത്തിനായി.ഇൻസ്റ്റാഗ്രാം റീൽസുകളിൽ നിറഞ്ഞു നിന്ന താരം ഇപ്പോൾ സിനിമയിലും തിളങ്ങി നിൽക്കുകയാണ് .സണ്ണി വെയ്ൻ നായകാനായ സാറാസ് എന്ന ചിത്രത്തിലൂടെ ആണ് വൃദ്ധിയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം.താരത്തിന്റെ ഓണം ലുക്കിൽ ഉള്ള ഫോട്ടോ ഷൂട്ട് ആണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ തരംഗമായിരിക്കുന്നത്.

   

ഓണത്തിന് മുന്നോടിയായി മലയാളികളുടെ തനത് വസ്ത്രമായ കസവു പാട്ടുപാവാടയിൽ ആണ് കുഞ്ഞു താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ഓണത്തെ വരവേൽക്കാനെന്നോണം വൃദ്ധി കുട്ടി ഇൻസ്റ്റാഗ്രാമിൽ ആണ് ചിത്രങ്ങൾ പങ്കുവെച്ചിട്ടുള്ളത് .നിമിഷനേരങ്ങൾ കൊണ്ട് തന്നെ ഇൻസ്റ്റാഗ്രാമിൽ തരംഗമായിരിക്കുകയാണ് വൃദ്ധിക്കുട്ടിയുടെ പുതിയ ഫോട്ടോഷൂട്ട്.

കല്യാണവീട്ടിൽ കളിച്ച ഡാൻസിലൂടെ ആണ് വൃദ്ധി വിശാൽ എന്ന കുട്ടി ഡാൻസർ പ്രേക്ഷകർക്ക് മുന്നിൽ താരമാവുന്നത് .താരത്തിന്റെ അച്ഛനും അമ്മയും പ്രൊഫഷണൽ ഡാന്സര്മാരാണ്. അവർ പങ്കുവെച്ച വൃദ്ധിക്കുട്ടിയുടെ ഡാൻസ് നിമിഷനേരം കൊണ്ടാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തത് . സിനിമയിലും പുറത്തും ഉള്ള ഒട്ടനവധി താരങ്ങൾ ആണ് കുട്ടിയുടെ വീഡിയോ നവമാധ്യമങ്ങൾ വഴി പങ്കുവെച്ചത്.

ഇപ്പോൾ ഒട്ടനവധി ഡാൻസ് വീഡിയോ ആണ് കൊച്ചു താരം തന്റെ ആരാധകർക്കായി പങ്കുവെക്കുന്നത്. ഫാമിലിയോട് ഒപ്പമുള്ള ഡാൻസ് വിഡിയോകൾ സോഷ്യൽ മീഡിയകളിൽ ഒരുപാട് റീച് ലഭിക്കുന്ന ഒന്നാണ് . ഓണത്തപ്പനെ വരവേൽക്കാൻ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച പുതിയ ചിത്രം ഇതിനോടകം തന്നെ പ്രേക്ഷകർ ഏറ്റെടുത്തുകഴിഞ്ഞു. നിരവധി ചിത്രങ്ങൾ ആണ് കൊച്ചു സെലിബ്രറ്റിയെ തേടി വരുന്നത് ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും നിറഞ്ഞു നിൽക്കുകയാണ് താരം.

 

View this post on Instagram

 

A post shared by Vriddhi Vishal (@_vriddhi_)

Leave a Reply

Your email address will not be published. Required fields are marked *