കവിയൂർ പൊന്നമ്മയെ കാണാൻ എത്തി ഊർമിളാ ഉണ്ണി

മലയാള സിനിമയിലെ അമ്മ എന്ന കഥാപാത്രത്തെ അഭിനയിച്ച് ഫലിപ്പിക്കുന്നതിൽ മുൻനിരയിലാണ് കവിയൂർ പൊന്നമ്മയുടെ സ്ഥാനം. സന്തോഷമായാലും സങ്കടമായാലും പെട്ടെന്ന് തന്നെ മലയാളികളുടെ മനസ്സിലേക്ക് എത്തിക്കും വിധമാണ് അവരുടെ അഭിനയം. മിക്ക സിനിമകളിലും മോഹൻലാലിന്റെ അമ്മ കഥാപാത്രമായി കവിയൂർപൊന്നമ്മ അഭിനയിച്ചിട്ടുണ്ട്.

   

ഇവർ തമ്മിലുള്ള അമ്മ-മകൻ കോംബോ ഏറെ പരിചിതമാണ് കേരളത്തിന്. നാടകങ്ങളിലൂടെയാണ് കവിയൂർ പൊന്നമ്മ സിനിമാരംഗത്തേക്ക് എത്തിയിരുന്നത്. പിന്നീട് സീരിയലുകളിലും അഭിനയിച്ചിരുന്നു. നാലുതവണ കേരള ഫിലിം സ്റ്റേറ്റ് ന്റെ രണ്ടാമത്തെ മികച്ച നടിക്കുള്ള അംഗീകാരം ലഭിച്ചിട്ടുണ്ട്.

പ്രായാധിക്യം കാരണം ഇപ്പോൾ വിശ്രമജീവിതം നയിക്കുന്ന കവിയൂർ പൊന്നമ്മയെ കാണാൻ എത്തിയിരിക്കുകയാണ് ക്ലാസിക്കൽ ഡാൻസറും നടിയുമായ ഊർമിള ഉണ്ണീ. കവിയൂർ പൊന്നമ്മയുടെ കൂടെയുള്ള ഒരു ചിത്രമാണ് ഊർമ്മിള ഉണ്ണി ഫേസ്ബുക്കിലൂടെ പങ്കു വച്ചിട്ടുള്ളത്. പ്രിയപ്പെട്ട പൊന്നമ്മ ചേച്ചിയെ കാണാൻ പോയി.

എന്നും പഴയ ആ ചിരിയും സ്നേഹവും എല്ലാം ഇപ്പോഴും ഉണ്ട് എന്നാണ് ഊർമിള ഉണ്ണി കുറിച്ചത്. സ്നേഹം തുളുമ്പുന്ന അമ്മ വേഷങ്ങളായിരുന്നു കവിയൂർ പൊന്നമ്മയ്ക്ക് ലഭിച്ചിരുന്നത്. വാർധക്യത്തിന്റെ അവശതയിൽ ആയിരുന്നുവെങ്കിലും തന്റെ ഉറ്റസുഹൃത്തായ കെ.പി.എസി ലളിത മരിച്ചപ്പോൾ ഒരുനോക്ക് കാണാൻ വേണ്ടി കവിയൂർപൊന്നമ്മ പോയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *